പെരിങ്ങത്തൂരിലും പരിസര പ്രദേശങ്ങളിലുമുണ്ടായിരുന്ന 'ദവാരികള്‍' എന്ന വിഭാഗമൊന്നടങ്കം ഇസ്‌ലാം സ്വീകരിച്ചപ്പോള്‍ ഒരു പള്ളി അത്യാവശ്യമായി. അങ്ങനെഹിജ്‌റ 212 ല്‍ പ്രഗത്ഭ പണ്ഡിതനായ ശൈഖ് അലിയ്യുല്‍ കൂഫി നിര്‍മിച്ചതാണ് പെരിങ്ങത്തൂര്‍ ജുമാ മസ്ജിദ്. ഇദ്ദേഹം അറേബ്യയിലെ കൂഫക്കാരനാണ്. കുടുംബ സ്വത്തായിരുന്ന ഈ പള്ളി 1981ല്‍ വഖ്ഫ് ബോര്‍ഡിന്റെ കീഴിലേക്കു മാറ്റപ്പെട്ടു. പള്ളി നിര്‍മാണത്തിന് വേണ്ടി വലിയ മരത്തടികളാണ് പ്രധാനമായും ഉപയോഗിച്ചിട്ടുള്ളത്.