Skip to main content

കാപ്പാട് ജുമുഅത്ത് പള്ളി

മാലികുബ്നു ദീനാറിനു ശേഷം രണ്ടു നൂറ്റാണ്ട് കഴിഞ്ഞ് കേരളത്തിലെത്തിയ ഒരു മതപ്രചാരക സംഘമാണ് കാപ്പാട് ജുമുഅത്ത് പള്ളി സ്ഥാപിച്ചത്. പള്ളിയോടനുബന്ധിച്ചുള്ള ഖബ്‌റിന്റെ മീസാന്‍ കല്ലില്‍ ഏതോ ലിപിയില്‍ കുറേ എഴുത്തുകുത്തുകളുണ്ട്. ഇതിനെപ്പറ്റി ശാസ്ത്രീയമായ ഒരു പഠനം നടന്നിട്ടില്ലാത്തതിനാല്‍ ലിപിയോ കാലമോ തിരിച്ചറിഞ്ഞിട്ടില്ല. രണ്ടാം പൊന്നാനിയെന്നറിയപ്പെടുന്ന കാപ്പാട്ടെ ഈ പള്ളി പഴയകാലത്തെ ദീനീ വിജ്ഞാനത്തിന്റെ ഉറവയായിരുന്നു. ഇസ്‌ലാമിക വിജ്ഞാനങ്ങളിലെ അപൂര്‍വ ഗ്രന്ഥങ്ങള്‍ അടങ്ങിയ ഒരു വലിയ ഗ്രന്ഥശേഖരം ഈ പള്ളിയിലുണ്ടായിരുന്നു. 


 

Feedback