പട്ടാളത്തിലെ മുസ്‌ലിംകള്‍ക്ക് പ്രാര്‍ഥനാ സൗകര്യത്തിനു വേണ്ടി ടിപ്പു സുല്‍ത്താന്‍ പണിതതാണ് കോഴിക്കോട് നഗര മധ്യത്തില്‍ സ്ഥിതിചെയ്യുന്ന പട്ടാളപ്പള്ളി. ബ്രിട്ടീഷ് സര്‍ക്കാര്‍ മലബാറിന്റെ ഭരണകേന്ദ്രം ഈ പള്ളിക്ക് സമീപം സ്ഥാപിച്ചപ്പോള്‍ മുസ്‌ലിംകള്‍ പള്ളി വിപുലീകരിച്ചു. പിന്നീട് 1934 ല്‍ കൊയപ്പത്തൊടി മുഹമ്മദ് കുട്ടി ഹാജി പള്ളി പുതുക്കിപ്പണിതു. 1980 ലാണ് പള്ളി ഇന്നു കാണുന്ന രൂപത്തിലേക്കു മാറ്റിയത്. 1943 ല്‍ മലബാറില്‍ ആദ്യമായി മലയാളത്തില്‍ ഖുതുബ ആരംഭിച്ചത് ഈ പള്ളിയിലാണ്. മുജാഹിദ് പ്രസ്ഥാനത്തിന്റെ കോഴിക്കോട്ടെ പ്രധാന പള്ളികളിലൊന്നാണിത്