Skip to main content

കരിമാടത്ത് മമ്മദാജി എന്ന ഖിലാഫത്തുപ്പാപ്പ

പൊതുജന സേവനത്തിലൂടെയും രാജ്യസ്‌നേഹത്തിലൂടെയും ജനങ്ങളുടെ പ്രിയങ്കരനായി ത്തീര്‍ന്ന നേതാവാണ് കരിമാടത്ത് മമ്മദാജി എന്ന ഖിലാഫത്ത് ഉപ്പാപ്പ. കോണ്‍ഗ്രസ്, ഖിലാഫത്ത് പ്രസ്ഥാന പ്രവര്‍ത്തനങ്ങളില്‍ ഇ മൊയ്തു മൗലവിക്കും മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്നും ഒരത്താണിയായി കോഴിക്കോട്ട് ഒരു കാരണവരെപ്പോലെ അദ്ദേഹം നിലകൊണ്ടു. 

1921 ലെ മലബാര്‍ സമരം ശമിപ്പിക്കാന്‍ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിനെ നിഴലു പോലെ പിന്തുടരുകയുണ്ടായി. സാമ്പത്തിക ചുറ്റുപാടുകള്‍ അനുകൂലമായിട്ടും തന്റെ സ്വന്തം ചര്‍ക്കയില്‍ നൂല്‍നൂറ്റ് ഉണ്ടാക്കിയ ഖാദിവസ്ത്രമാണ് മരണംവരെ ഉപ്പാപ്പ ധരിച്ചത്. ഭക്ഷണം കഴിക്കാന്‍ പിഞ്ഞാണങ്ങള്‍ക്ക് പകരം മണ്‍ചട്ടികളും വെയിലത്തും മഴയത്തും ഓലക്കുടയും ഉപയോഗിച്ചു.

തികഞ്ഞ ഉത്പതിഷ്ണുവായിരുന്ന ഖിലാഫത്തുപ്പാപ്പ സാമുദായിക രംഗത്തെ പുരോഗമന പ്രസ്ഥാനങ്ങളെഅകമഴിഞ്ഞ് സഹായിച്ച പരിഷ്‌കരണ വാദിയായിരുന്നു. യാഥാസ്ഥിതിക വിഭാഗം ഖിലാഫത്തുപ്പാപ്പയെ ബഹിഷ്‌ക്കരിച്ചു. ഐക്യസംഘം നേതാക്കള്‍ക്കെതിരെ യാഥാസ്ഥിതിക വിഭാഗം ശക്തമായ എതിര്‍പ്പുകള്‍ നടത്തിക്കൊണ്ടിരുന്ന ആ കാലത്ത് അതെല്ലാം തൃണവല്‍ഗണിച്ച് ഉപ്പാപ്പ മുന്നോട്ടുനീങ്ങി. ഐക്യസംഘക്കാര്‍ മതഭ്രഷ്ടരായവര്‍ ആണെന്ന് പൊന്നാനിയിലെചില പണ്ഡിതര്‍ ഫത്‌വ പുറപ്പെടുവിച്ചു. പക്ഷേ സത്യപ്രസ്ഥനത്തിന്റെ മുന്നോട്ടുള്ള ഗമനത്തിന്നായി അദ്ദേഹം അശ്രാന്തം പരിശ്രമിച്ചു. 
1930 മെയ് 10ന് കരിമാടത്ത് മമ്മദാജി അന്തരിച്ചു. 

Feedback