Skip to main content

മുസ്തഫ നാലാമന്‍

തുര്‍ക്കിയുടെ ആധുനികവല്‍ക്കരണത്തിന് പ്രയത്‌നം നടത്തിയ സലിം മൂന്നാമനെ പുറത്താക്കിയാണ് ജാനിസാരികള്‍ മുസ്തഫ നാലാമനെ അധികാരത്തിലേറ്റിയത് (ക്രി.1807-1808). സുല്‍ത്താന്‍ അബ്ദുല്‍ ഹമീദ് ഒന്നാമന്റെ പുത്രനായി ക്രി. 1779ല്‍ ജനിച്ചു.

27ാം വയസ്സില്‍, ക്രി 1807ല്‍ ഭരണമേറ്റെടുത്ത മുസ്തഫ നാലാമന് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. എല്ലാം സൈന്യമേധാവികള്‍ ചെയ്തുകൊണ്ടിരുന്നു. റഷ്യയും ഫ്രാന്‍സുമായും യുദ്ധമില്ലാ കരാറില്‍ ഒപ്പുവെച്ചു; സുല്‍ത്താന്‍പോലും അറിയാതെ.

എന്നാല്‍, സലീം മൂന്നാമന്റെ വിശ്വസ്ത കമാന്ററായിരുന്ന മുസ്തഫ കോണ്‍സ്റ്റാന്റിനോപ്പിളിലേക്ക് മാര്‍ച്ച് നടത്തി കൊട്ടാരം വളഞ്ഞു. ജാനിസാരികളുടെ അക്രമം അടിച്ചമര്‍ത്തി സലീം മുന്നാമനെ തിരിച്ചു കൊണ്ടുവരലായിരുന്നു മുസ്തഫയുടെ ലക്ഷ്യം.

സുല്‍ത്താന്‍ മുസ്തഫ നാലാമനെ അവര്‍ അധികാരത്തില്‍ നിന്ന് പുറത്താക്കി ജയിലലടച്ചു. 1808  നവംബറില്‍ അദ്ദേഹം വധിക്കപ്പെടുകയും ചെയ്തു.

Feedback