Skip to main content

മുസ്തഫ ഒന്നാമന്‍

ഉസ്മാനിയാ സുല്‍ത്താന്‍മാരില്‍ വളരെ ചുരുങ്ങിയ കാലം ഭരണം നടത്തിയവരില്‍ ഒരാളാണ് മുസ്തഫ ഒന്നാമന്‍ (ക്രി.1617-1618,1622-1623). രണ്ടു തവണയായി ഏഴു മാസമാണ് മുസ്തഫ ഭരണചക്രം തിരിച്ചത്.

മുഹമ്മദ് മൂന്നാമന്റെ മകനും അഹ്മദ് ഒന്നാമന്റെ സഹോദരനുമാണ്. അഹ്മദിന്റെ മരണശേഷം 1617 നവംബറില്‍ ഭരണമേറ്റ മുസ്തഫയെ 1618 ഫെബ്രുവരിയില്‍ തന്നെ സൈന്യം പുറത്താക്കി.

തുടര്‍ന്നു വന്ന സുല്‍ത്താന്‍ ഉസ്മാന്റെ ചില നടപടികളില്‍ കുപിതരായ ഇന്‍കിശാരിയ സൈന്യം ഉസ്മാനെ വധിക്കുകയും വീണ്ടും മുസ്തഫയെ തന്നെ വാഴിക്കുകയും ചെയ്തു. 1622 മെയ് മാസത്തിലാണിത്.

പിന്നീട് സൈന്യത്തിന്റെ ഭരണമായിരുന്നു. അഴിഞ്ഞാട്ടവും അക്രമവും നാട്ടില്‍ അരങ്ങുവാണപ്പോള്‍ കമാങ്കിശ് അലി പാഷ പ്രധാനമന്ത്രി പദം ഏറ്റെടുക്കുകയും സുല്‍ത്താന്‍ മുസ്തഫയെ സ്ഥാനഭ്രഷ്ടനാക്കുകയും ചെയ്തു. ഇത് 1622 സെപ്തംബറിലാണ്.

1639ലാണ് മുസ്തഫയുടെ മരണമുണ്ടായത്.

Feedback
  • Friday Nov 22, 2024
  • Jumada al-Ula 20 1446