''ഇസ്മാഈലും ഇദ്‌രീസും ദുല്‍കിഫ്‌ലും എല്ലാവരും ക്ഷമാശീലരില്‍ പെട്ടവരായിരുന്നു'' (അമ്പിയാഅ് 85).
''ഇസ്മാഈലിനെയും അല്‍യസഇനെയും ദുല്‍കിഫിലിനെയും സ്മരിക്കുക. അവരെല്ലാം നന്മയുറ്റവരായിരുന്നു''(സ്വാദ് 48).
ഇസ്‌റാഈല്‍ ജനതയിലേക്ക് അയക്കപ്പെട്ട ഈ ദൂതന്റെ പേരിനപ്പുറം പ്രബോധന ചരിത്രമോ മറ്റോ ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടില്ല.
ഇദ്ദേഹം അയ്യൂബ് നബി(അ)യുടെ മകനാണെന്നും യഥാര്‍ഥ നാമം ഹിസ്ഖീല്‍ എന്നാണെന്നും ജനതയുടെ കാര്യങ്ങള്‍ ഏറ്റെടുക്കുകയും അവ നടത്തിക്കൊടുക്കുകയും ചെയ്തിരുന്നതിനാല്‍ 'ദുല്‍ കിഫ്ല്‍' എന്ന പേര് ലഭിച്ചതാണെന്നും ചരിത്രകാരന്‍മാര്‍ പറഞ്ഞിട്ടുണ്ട്.
അയ്യൂബ് നബി(അ)യുടെ മരണ ശേഷം ദമസ്‌ക്കസിലാണ് ഇദ്ദേഹം നിയുക്തനായത്. ദുല്‍കിഫ്ല്‍ പ്രവാചകനായിരുന്നില്ല, ഒരു മഹാന്‍ മാത്രമായിരുന്നു എന്ന് ഇബ്‌നു ജരീറിനെപ്പോലുള്ളവര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഇസ്മാഈല്‍, ഇദ്‌രീസ്, അല്‍യസഅ് എന്നിവരോടൊപ്പം ഖുര്‍ആന്‍ പേരെടുത്തു പറഞ്ഞ ദുല്‍കിഫ്ല്‍ ദൈവദൂതന്‍ തന്നെയാണ് ഇബ്‌നു കസീര്‍ പറയുന്നു.
ഹെസ്ഖിയേല്‍ എന്നാണ് ഇദ്ദേഹത്തെ ജൂതന്‍മാര്‍ വിളിക്കുന്നത്. ദുല്‍കിഫ്ല്‍ മരിച്ചത് ഇറാഖിലെ കിഫ്‌ലില്‍ വെച്ചാണെന്നാണ് ഭൂരിപക്ഷാഭിപ്രായം.