നമ്മുടെ നാട്ടില്‍ സാധാരണയായി ബലിയറുക്കുന്നതിനും അഖീഖത്ത് അറുക്കുന്നതിനും മാടിനെയാണല്ലോ ഉപയോഗിക്കാറുള്ളത്. എന്നാല്‍ ആടിനെ മാത്രമേ ബലിയറുക്കുന്നതിനും അഖീഖത്ത് അറുക്കുന്നതിനും പാടുള്ളൂ എന്ന് ചിലര്‍ പറഞ്ഞുകാണുന്നു. എന്താണ് നബിചര്യയില്‍ യഥാര്‍ഥത്തില്‍ ഉള്ളത്?
മറുപടി : ബലിയായി നബി(സ്വ) ആടുമാടുകളെയും ഒട്ടകങ്ങളെയും അറുക്കുകയോ അറുക്കാന്‍ നിര്‍ദേശിക്കുകയോ ചെയ്തതായി പ്രബലമായ ഹദീസുകളില്‍ കാണാം. എന്നാല്‍ അഖീഖ എന്ന നിലയില്‍ ആടല്ലാത്ത മൃഗങ്ങളെ നബി(സ്വ) അറുത്തതായോ അറുക്കാന്‍ നിര്‍ദേശിച്ചതായോ പ്രാമാണികമായ ഹദീസുകളിലൊന്നും കാണുന്നില്ല.