ടെലിവിഷനും സിനിമയും ശക്തമായ പ്രാചാരണോപാധിയെന്ന നിലക്ക് സമീപിക്കുന്നതില്‍ എന്താണ് തെറ്റ്? കലാ മാധ്യമങ്ങള്‍ നന്‍മയുടെ മാര്‍ഗ്ഗത്തില്‍ ഉപയോഗിക്കാന്‍ എന്തുകൊണ്ട് ഉല്‍പതിഷ്ണുക്കള്‍ പോലും തയ്യാറാകുന്നില്ല?
മറുപടി : ശക്തമായ ഒരു ദൃശ്യമാധ്യമം എന്ന നിലയില്‍ സിനിമക്കുള്ള സാധ്യതകള്‍ ഇസ്‌ലാമിക ആശയങ്ങളുടെ പ്രചാരണത്തിന് വേണ്ടി ഉപയോഗപ്പെടുത്തുന്നതില്‍ അപാകതയില്ല. ഇസ്‌ലാമിന്റെ മൗലികാധ്യാപനങ്ങള്‍ക്ക് വിരുദ്ധമായ കാര്യങ്ങള്‍ സിനിമയില്‍ കടന്നുകൂടാതിരിക്കാന്‍ സംവിധായകര്‍ ശ്രദ്ധ ചെലുത്തണമെന്നേയുള്ളൂ.