എന്റെ സുഹൃത്തിന്റെ ഭര്‍ത്താവ് നിരീശ്വരവാദിയാണ്. വിവാഹ ശേഷമാണ് ഇത് മനസ്സിലാകുന്നത്. ഇസ്‌ലാമിനെ വളരെ ശക്തമായി (പരസ്യമായിട്ടല്ല) എതിര്‍ക്കുന്ന ആളാണ്. എന്നാല്‍ ഭാര്യയെ വളരെയധികം സ്‌നേഹിക്കുകയും ചെയ്യുന്നു. ലോക രക്ഷിതാവായ അള്ളാഹു ഹിദായത്ത് കൊടുക്കട്ടെ എന്ന് പ്രാര്‍ഥിച്ചു കൊണ്ട്, ആ പ്രതീക്ഷയില്‍ ആ ബന്ധം തുടരാന്‍ പറ്റുമോ? അല്ലെങ്കില്‍ വേര്‍പരിയേണമോ?
മറുപടി : ഈ വിഷയകമായി വിശുദ്ധ ഖുര്‍ആനിലെ 60:10 സൂക്തത്തില്‍ പറഞ്ഞിട്ടുള്ളത് ഇപ്രകാരമാണ് ''ആ സ്ത്രീകള്‍ വിശ്വാസിനികളാണെന്ന് നിങ്ങള്‍ അറിഞ്ഞു കഴിഞ്ഞാല്‍ അവരെ നിങ്ങള്‍ സത്യനിഷേധികളുടെ അടുത്തേക്ക് മടക്കി അയക്കരുത്. ആ സ്ത്രീകള്‍ അവര്‍ക്ക് (സത്യനിഷേധികള്‍ക്ക്) അനുവദനീയമല്ല. അവര്‍ ആ സ്തീകള്‍ക്കും അനുവദനീയമാവില്ല'' ഒരു സത്യവിശ്വാസിക്ക് ഒരു നിരീശ്വരവാദിയെ ഭര്‍ത്താവായി സ്വീകരിക്കാനോ അറിയാതെ ആരംഭിച്ച ദാമ്പത്യബന്ധം തുടരാനോ പാടില്ലെന്നാണ് ഈ ഖുര്‍ആന്‍ വാക്യത്തില്‍ നിന്ന് ഗ്രഹിക്കാവുന്നത്.