Skip to main content

പുരാതന ചികിത്‌സകളുടെ വിധി

കൊമ്പു വെയ്ക്കല്‍, ഹിജാമ, കപ്പിംഗ് എന്നിങ്ങനെ പല പേരുകളില്‍ ചില ചികിത്‌സകള്‍ ചിലര്‍ ചെയ്തു വരുന്നു. ഇവയെല്ലാം പ്രവാചക വൈദ്യത്തില്‍പ്പെട്ടതാണെന്നും കേള്‍ക്കുന്നു. മതപരമായും വൈദ്യശാസ്ത്രപരമായും ഇതിന്നു വല്ല അടിത്തറയുമുണ്ടോ?

മറുപടി : ഒരു ചികിത്‌സയുടെ മൂന്ന് ഭാഷകളിലെ പേരുകളാണിത്. അമിതമായതോ ദുഷിച്ചതോ ആയ രക്തം വലിച്ചെടുക്കുന്ന ചികിത്‌സാ രീതിയാണിത്. ചില ആയുര്‍വേദ ചികിത്‌സകര്‍ ഇതിന് പകരം അട്ട എന്ന ജീവിയെ കൊണ്ട് കടിപ്പിച്ച് രക്തം ഒഴിവാക്കാറുണ്ട്. നബി(സ്വ) കൊമ്പ് വെപ്പിക്കാറുണ്ടായിരുന്നുവെന്ന് ഹദീസുകളില്‍ കാണാം. ഈ ചികിത്‌സ ഗുണകരമാണെന്ന് നബി(സ്വ) പറഞ്ഞതായി ജാബിര്‍(റ)ല്‍ നിന്ന് ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.   നബി(സ്വ) ആവിഷ്‌കരിച്ച ചികിത്‌സാ സമ്പ്രദായമല്ല ഇത്. അറബികള്‍ക്കിടയില്‍ മുമ്പ്തന്നെ നിലവിലുണ്ടായിരുന്നതാണ്.

Feedback