കടമൊഴികെ രക്തസാക്ഷിയുടെ എല്ലാ പാപവും പൊറുക്കപ്പെടുമെന്ന് ഒരു പ്രഭാഷണം കേള്‍ക്കാനിടയായി. അപ്പോള്‍ ശിര്‍ക്കിനേക്കാള്‍ ഗുരുതരമായ പാപമാണോ കടം? അങ്ങനെയെങ്കില്‍ അള്ളാഹുവിന്റെ മാര്‍ഗത്തില്‍ രക്തസാക്ഷിയായ ആള്‍ പോലും നരകത്തിലെത്തുമോ?
മറുപടി : കടം പാപമല്ല. വിശുദ്ധ ഖുര്‍ആനിലെ ഏറ്റവും വലിയ സൂക്തം കടമിടപാട് എങ്ങനെ നടത്തണമെന്ന് പഠിപ്പിക്കുന്നതാണ്. കടം വാങ്ങേണ്ടുന്ന ആവശ്യം സത്യവിശ്വാസികളില്‍ പലര്‍ക്കും നേരിടാവുന്നതാണ്. അങ്ങനെയുള്ളവര്‍ക്ക് കടം നല്‍കി സഹായിക്കുന്നത് പുണ്യകരമാണ്. എന്നാല്‍ കഴിവുണ്ടായിട്ടും കടം വീട്ടാതിരിക്കുന്നത് ഗുരുതരമായ പാപമാണ്. കടം കൊടുത്ത ആള്‍ പൊറുത്തുകൊടുത്താലേ ആ പാപം അള്ളാഹു പൊറുക്കുകയുള്ളൂ. മനുഷ്യരോട് ചെയ്ത തെറ്റുകളുടെയൊക്കെ അവസ്ഥയും ഇതുപോലെത്തന്നെയാണ്. രക്തസാക്ഷി കടബാധ്യത നിമിത്തം നരകത്തില്‍ പോകേണ്ടി വരുമെന്ന് പ്രബലമായ ഹദീസുകളിലൊന്നും തന്നെ കണ്ടിട്ടില്ല.