Skip to main content

ഫഹ്മുസ്സ്വഹാബ

എന്താണ് ഫഹ്മുസ്സ്വഹാബ? ഇത് പ്രമാണമാണോ?

മറുപടി: ഒരു സ്വഹാബി മനസ്സിലാക്കിയ കാര്യം എന്നാണ് ഫഹ്മുസ്സ്വഹാബ എന്നതിനര്‍ഥം. ഇപ്രകാരം ഒരു പ്രമാണം ഇസ്‌ലാമിലില്ല. ഒരു സ്വഹാബി ഗ്രഹിച്ച കാര്യവും 10 സ്വഹാബിമാര്‍ മനസ്സിലാക്കിയതും നാലു ഖലീഫമാര്‍ ഏകോപിച്ച് പറഞ്ഞതും ഇസ്‌ലാമില്‍ പ്രമാണമല്ല. എന്നാല്‍ സ്വഹാബിമാരുടെ ഏകോപിച്ച അഭിപ്രായം (ഇജ്മാഅ്) തെളിവാണ്. ഫഹ്മുസ്സ്വഹാബ കൊണ്ട് സ്വഹാബിമാരുടെ ഇജ്മാആണ് ഉദ്ദേശിക്കുന്നതെങ്കില്‍ അതു പ്രമാണമാക്കാം. മറ്റുള്ളവരുടെ ഇജ്മാഉം പ്രമാണം തന്നെയാണ്. 'ഫഹ്മുസ്സ്വഹാബ' പല വിഷയത്തിലും മദ്ഹബിലെ ഇമാമുമാര്‍ ഉപേക്ഷിച്ചിട്ടുണ്ട്. എന്നാല്‍ സ്ഥിരപ്പെട്ട ഒറ്റ ഇജ്മാഉം അവര്‍ ഉപേക്ഷിച്ചിട്ടില്ല. ഇസ്‌ലാമിലെ പ്രമാണങ്ങളില്‍ ഇപ്രകാരം ഫഹ്മുസ്സ്വഹാബ എന്ന ഒരിനം കാണുക സാധ്യമല്ല.

Feedback