Skip to main content

ശിപാര്‍ശ

حَدَّثَنَا هَارُونُ بْنُ مَعْرُوفٍ، وَهَارُونُ بْنُ سَعِيدٍ الأَيْلِيُّ، وَالْوَلِيدُ بْنُ شُجَاعٍ السَّكُونِيُّ، قَالَ الْوَلِيدُ حَدَّثَنِي وَقَالَ الآخَرَانِ، حَدَّثَنَا ابْنُ وَهْبٍ، أَخْبَرَنِي أَبُو صَخْرٍ، عَنْ شَرِيكِ بْنِ عَبْدِ، اللَّهِ بْنِ أَبِي نَمِرٍ عَنْ كُرَيْبٍ، مَوْلَى ابْنِ عَبَّاسٍ عَنْ عَبْدِ اللَّهِ بْنِ عَبَّاسٍ، أَنَّهُ مَاتَ ابْنٌ لَهُ بِقُدَيْدٍ أَوْ بِعُسْفَانَ فَقَالَ يَا كُرَيْبُ انْظُرْ مَا اجْتَمَعَ لَهُ مِنَ النَّاسِ ‏.‏ قَالَ فَخَرَجْتُ فَإِذَا نَاسٌ قَدِ اجْتَمَعُوا لَهُ فَأَخْبَرْتُهُ فَقَالَ تَقُولُ هُمْ أَرْبَعُونَ قَالَ نَعَمْ ‏.‏ قَالَ أَخْرِجُوهُ فَإِنِّي سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏ "‏ مَا مِنْ رَجُلٍ مُسْلِمٍ يَمُوتُ فَيَقُومُ عَلَى جَنَازَتِهِ أَرْبَعُونَ رَجُلاً لاَ يُشْرِكُونَ بِاللَّهِ شَيْئًا إِلاَّ شَفَّعَهُمُ اللَّهُ فِيهِ ‏"‏ ‏.
 

1. ഇബ്‌നുഅബ്ബാസി(റ)ന്റെ ഭൃത്യന്‍ കുറൈബ് പറയുന്നു. ഇബ്‌നുഅബ്ബാസി(റ)ന്റെ ഒരു പുത്രന്‍ ഖുദൈദ് എന്ന സ്ഥലത്തുവെച്ച് മരിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ഹേ കുറൈബ്, എത്ര ആളുകള്‍ അവന്റെയടുത്ത് ഒരുമിച്ചുകൂടിയെന്ന് നീ നോക്കൂ. കുറൈബ് തുടര്‍ന്നു: അങ്ങനെ ഞാന്‍ പോയി. ഒരുപറ്റം ജനങ്ങള്‍ ഒരുമിച്ചു കൂടിയിരിക്കുന്നു. ഞാനത് അദ്ദേഹത്തോട് പറഞ്ഞു. അപ്പോള്‍ അദ്ദേഹം ചോദിച്ചു: നാല്പത് പേരുണ്ടെന്ന് തോന്നുന്നുണ്ടോ? കുറൈബ് പറഞ്ഞു: അതേ. അദ്ദേഹം പറഞ്ഞു: എങ്കില്‍ ജനാസ പുറത്തെടുക്കൂ. പ്രവാചകന്‍(സ്വ) ഇപ്രകാരം പറയുന്നത് ഞാന്‍ കേട്ടിരിക്കുന്നു: 'മുസ്‌ലിമായ ഒരാള്‍ മരിക്കുകയും അയാള്‍ക്കു വേണ്ടി അല്ലാഹുവില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കാത്ത നാല്പത് ആളുകള്‍ മയ്യിത്ത് നമസ്‌കാരം നിര്‍വഹിക്കുകയും ചെയ്താല്‍ അദ്ദേഹത്തിനുവേണ്ടിയുള്ള അവരുടെ ശിപാര്‍ശ അല്ലാഹു സ്വീകരിക്കാതിരിക്കുകയില്ല.''  

ഹദീസ് നമ്പര്‍: മുസ്‌ലിം : 948, അഹ്മദ് : 2509
 

Feedback
  • Thursday Oct 31, 2024
  • Rabia ath-Thani 27 1446