Skip to main content

വിശ്വാസിയുടെ ഗുണങ്ങള്‍

 حَدَّثَنَا أَبُو بَكْرِ بْنُ أَبِي شَيْبَةَ، وَابْنُ، نُمَيْرٍ قَالاَ حَدَّثَنَا عَبْدُ اللَّهِ بْنُ إِدْرِيسَ، عَنْ رَبِيعَةَ بْنِ عُثْمَانَ، عَنْ مُحَمَّدِ بْنِ يَحْيَى بْنِ حَبَّانَ، عَنِ الأَعْرَجِ، عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ "‏ الْمُؤْمِنُ الْقَوِيُّ خَيْرٌ وَأَحَبُّ إِلَى اللَّهِ مِنَ الْمُؤْمِنِ الضَّعِيفِ وَفِي كُلٍّ خَيْرٌ احْرِصْ عَلَى مَا يَنْفَعُكَ وَاسْتَعِنْ بِاللَّهِ وَلاَ تَعْجِزْ وَإِنْ أَصَابَكَ شَىْءٌ فَلاَ تَقُلْ لَوْ أَنِّي فَعَلْتُ كَانَ كَذَا وَكَذَا ‏.‏ وَلَكِنْ قُلْ قَدَرُ اللَّهِ وَمَا شَاءَ فَعَلَ فَإِنَّ لَوْ تَفْتَحُ عَمَلَ الشَّيْطَانِ ‏"‏ ‏.‏
 

1. അബൂഹുറയ്‌റ(റ) പറയുന്നു. പ്രവാചകന്‍(സ്വ) പറഞ്ഞു: ശക്തനായ വിശ്വാസിയാണ് ദുര്‍ബലനായ വിശ്വാസിയെക്കാള്‍ അല്ലാഹുവിന് കൂടുതല്‍ ഇഷ്ടപ്പെട്ടവനും ഉത്തമനും. എല്ലാ തരക്കാരിലും നന്മയുണ്ട്. നിനക്ക് ഉപകാരമുള്ളതിന് നീ താത്പര്യം കാണിക്കുക. അല്ലാഹുവിനോട് നീ സഹായം തേടുക. നീ കഴിവുകേട് കാണിക്കരുത്. നിനക്ക് വല്ലതും ബാധിച്ചാല്‍ ഞാന്‍ ഇന്നതെല്ലാം ചെയ്തിരുന്നുവെങ്കില്‍ ഇന്നവിധത്തിലാകുമായിരുന്നു' എന്നു പറയരുത്. മറിച്ച് നീ പറയുക: അല്ലാഹുവിന്റെ നിശ്ചയമാകുന്നു. അവനുദ്ദേശിച്ചത് അവന്‍ ചെയ്യും. എങ്കില്‍' എന്ന പദം പിശാചിന്റെ പ്രവര്‍ത്തനത്തിന് വഴിതുറക്കും.' 

ഹദീസ് നമ്പര്‍: മുസ്‌ലിം : 2664, ഇബ്‌നുമാജ : 79, 4168, അഹ്മദ് : 8791.


حَدَّثَنِي إِسْحَاقُ، حَدَّثَنَا رَوْحُ بْنُ عُبَادَةَ، حَدَّثَنَا شُعْبَةُ، قَالَ سَمِعْتُ حُصَيْنَ بْنَ عَبْدِ الرَّحْمَنِ، قَالَ كُنْتُ قَاعِدًا عِنْدَ سَعِيدِ بْنِ جُبَيْرٍ فَقَالَ عَنِ ابْنِ عَبَّاسٍ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ "‏ يَدْخُلُ الْجَنَّةَ مِنْ أُمَّتِي سَبْعُونَ أَلْفًا بِغَيْرِ حِسَابٍ، هُمُ الَّذِينَ لاَ يَسْتَرْقُونَ، وَلاَ يَتَطَيَّرُونَ، وَعَلَى رَبِّهِمْ يَتَوَكَّلُونَ ‏"‏‏.


2. ഇബ്‌നുഅബ്ബാസ് പറയുന്നു. റസൂല്‍(സ്വ) പറഞ്ഞു: എന്റെ സമുദായത്തില്‍ നിന്നുള്ള എഴു പതിനായിരം ആളുകള്‍ യാതൊരു വിചാരണയും നേരിടാതെ തന്നെ സ്വര്‍ഗത്തില്‍ പ്രവേശിക്കും. അവര്‍ മന്ത്രങ്ങള്‍ നടത്തുവാന്‍ ആവശ്യപ്പെടുകയില്ല. ശകുനം നോക്കുകയില്ല. എല്ലാ കാര്യങ്ങളും തങ്ങളുടെ രക്ഷിതാവില്‍ ഭരമേല്പിക്കുകയും ചെയ്യും.' 

ഹദീസ് നമ്പര്‍: ബുഖാരി : 6472, മുസ്‌ലിം : 218, അഹ്മദ് : 2952, 19984


حَدَّثَنِي عَبْدُ اللَّهِ بْنُ مُحَمَّدٍ، حَدَّثَنَا عَبْدُ الْمَلِكِ بْنُ عَمْرٍو، حَدَّثَنَا زُهَيْرُ بْنُ مُحَمَّدٍ، عَنْ مُحَمَّدِ بْنِ عَمْرِو بْنِ حَلْحَلَةَ، عَنْ عَطَاءِ بْنِ يَسَارٍ، عَنْ أَبِي سَعِيدٍ الْخُدْرِيِّ، وَعَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ "‏ مَا يُصِيبُ الْمُسْلِمَ مِنْ نَصَبٍ وَلاَ وَصَبٍ وَلاَ هَمٍّ وَلاَ حُزْنٍ وَلاَ أَذًى وَلاَ غَمٍّ حَتَّى الشَّوْكَةِ يُشَاكُهَا، إِلاَّ كَفَّرَ اللَّهُ بِهَا مِنْ خَطَايَاهُ ‏"‏‏.
 

3. അബൂഹുറയ്‌റ(റ) പറയുന്നു. നബി(സ്വ) പറഞ്ഞു: ഒരു മുസ്‌ലിമിന് ക്ഷീണമോ രോഗമോ മാനോവ്യഥയോ ദുഃഖമോ ഉപദ്രവങ്ങളോ എന്തെങ്കിലും പ്രയാസമോ  -ശരീരത്തില്‍ ഒരു മുള്ള് തറയ്ക്കുന്നതു പോലും- ബാധിക്കുകയാണെങ്കില്‍ അതു കാരണമായി അവന്റെ പാപങ്ങളെ അല്ലാഹു മായ്ച്ചുകൊടുക്കാതിരിക്കില്ല.
 
ഹദീസ് നമ്പര്‍: ബുഖാരി : 5641 മുസ്‌ലിം : 2573, തിര്‍മിദി : 966, അഹ്മദ് : 8424
 

 

Feedback
  • Thursday Apr 3, 2025
  • Shawwal 4 1446