Skip to main content

ഈമാൻ

 

حَدَّثَنَا إِسْحَاقُ بْنُ مَنْصُورٍ، قَالَ حَدَّثَنَا عَبْدُ الرَّزَّاقِ، قَالَ أَخْبَرَنَا مَعْمَرٌ، عَنْ هَمَّامٍ، عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ "‏ إِذَا أَحْسَنَ أَحَدُكُمْ إِسْلاَمَهُ، فَكُلُّ حَسَنَةٍ يَعْمَلُهَا تُكْتَبُ لَهُ بِعَشْرِ أَمْثَالِهَا إِلَى سَبْعِمِائَةِ ضِعْفٍ، وَكُلُّ سَيِّئَةٍ يَعْمَلُهَا تُكْتَبُ لَهُ بِمِثْلِهَا

1.    അബൂഹുറയ്‌റ(റ) പറയുന്നു. റസൂല്‍ (സ്വ) പറഞ്ഞു: ഒരാള്‍ തന്റെ ഇസ്‌ലാമികനിഷ്ഠ നന്നാക്കിക്കഴിഞ്ഞാല്‍ അവന്‍ അനുഷ്ഠിക്കുന്ന ഓരോ സത്കര്‍മത്തിനും പത്തിരട്ടി പ്രതിഫലമാണ് രേഖപ്പെടുത്തുക. അത് എഴുനൂറ് ഇരട്ടിവരെയും ആവാം. എന്നാല്‍ അവന്‍ ചെയ്യുന്ന തിന്‍മയ്ക്ക് അതിനു സമാനമായ ശിക്ഷ മാത്രമേ എഴുതപ്പെടുകയുള്ളൂ. 

(ഹദീസ് നമ്പര്‍: ബുഖാരി: 42, മുസ്‌ലിം: 129, നസാഈ: 764, അഹ്മദ്: 2519)
 

حَدَّثَنَا مُسَدَّدٌ، قَالَ حَدَّثَنَا يَحْيَى، عَنْ شُعْبَةَ، عَنْ قَتَادَةَ، عَنْ أَنَسٍ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم‏.‏ وَعَنْ حُسَيْنٍ الْمُعَلِّمِ، قَالَ حَدَّثَنَا قَتَادَةُ، عَنْ أَنَسٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ "‏ لا يُؤْمِنُ أَحَدُكُمْ حَتَّى يُحِبَّ لأَخِيهِ مَا يُحِبُّ لِنَفْسِهِ ‏"‏‏.‏

2.     അനസ്(റ) പറയുന്നു: നബി(സ്വ) ഇങ്ങനെ പറഞ്ഞു: താന്‍ ഇഷ്ടപ്പെടുന്നത് എന്തോ അത്   മറ്റുളളവര്‍ക്ക് വേണ്ടിയും ഇഷ്ടപ്പെടാതെ ഒരാളും സത്യവിശ്വാസിയാവുകയില്ല. 

(ഹദീസ് നമ്പര്‍: ബുഖാരി: 13, മുസ്‌ലിം: 45, നസാഈ: 5016, അഹ്മദ്: 12801, ദാരിമി: 2782)
 

حَدَّثَنَا يَعْقُوبُ بْنُ إِبْرَاهِيمَ، قَالَ حَدَّثَنَا ابْنُ عُلَيَّةَ، عَنْ عَبْدِ الْعَزِيزِ بْنِ صُهَيْبٍ، عَنْ أَنَسٍ، عَنِ النَّبِيِّ صلى الله عليه وسلم ح وَحَدَّثَنَا آدَمُ، قَالَ حَدَّثَنَا شُعْبَةُ، عَنْ قَتَادَةَ، عَنْ أَنَسٍ، قَالَ قَالَ النَّبِيُّ صلى الله عليه وسلم ‏ "‏ لاَ يُؤْمِنُ أَحَدُكُمْ حَتَّى أَكُونَ أَحَبَّ إِلَيْهِ مِنْ وَالِدِهِ وَوَلَدِهِ وَالنَّاسِ أَجْمَعِينَ

3.    അനസ്(റ) പറയുന്നു. റസൂല്‍(സ്വ) പറഞ്ഞു: 'തന്റെ മാതാപിതാക്കള്‍, സന്താനങ്ങള്‍, മുഴുവന്‍ ജനങ്ങള്‍ ഇവരെക്കാളെല്ലാം തനിക്ക് ഏറെ പ്രിയപ്പെട്ടവന്‍ ഞാന്‍ ആകാതിരിക്കുന്നിടത്തോളം ഒരാളും പൂര്‍ണ വിശ്വാസിയാവുകയില്ല.

(ഹദീസ് നമ്പര്‍: ബുഖാരി: 15, മുസ്‌ലിം: 44, തിര്‍മിദി: 2515, നസാഈ: 5013, അഹ്മദ്: 13911, ദാരിമി: 2783)
 

حَدَّثَنَا عَبْدُ اللَّهِ بْنُ يُوسُفَ، قَالَ أَخْبَرَنَا مَالِكُ بْنُ أَنَسٍ، عَنِ ابْنِ شِهَابٍ، عَنْ سَالِمِ بْنِ عَبْدِ اللَّهِ، عَنْ أَبِيهِ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم مَرَّ عَلَى رَجُلٍ مِنَ الأَنْصَارِ وَهُوَ يَعِظُ أَخَاهُ فِي الْحَيَاءِ، فَقَالَ رَسُولُ اللَّهِ صلى الله عليه وسلم " دَعْهُ فَإِنَّ الْحَيَاءَ مِنَ الإِيمَانِ

4.    അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) പറയുന്നു. നബി(സ്വ) അന്‍സ്വാറുകളില്‍ പ്പെട്ട ഒരാളുടെ അരി കിലൂടെ നടന്നു പോവുകയായിരുന്നു. അയാളാകട്ടെ ലജ്ജാശീലനായ മറ്റൊരാളെ (ശാസനാപൂര്‍വം) ഉപദേശിച്ചുകൊണ്ടിരിക്കുന്നു. നബി(സ്വ) അയാളെ വിളിച്ചു കൊണ്ട് പറഞ്ഞു: താങ്കള്‍ അവനെ വിട്ടേക്കുക. തീര്‍ച്ചയായും സത്യവിശ്വാസത്തിന്റെ ഭാഗം തന്നെയാണ് ലജ്ജ.

(ഹദീസ് നമ്പര്‍: ബുഖാരി: 24, മുസ്‌ലിം: 36, തിര്‍മിദി: 2515, നസാഈ: 5033, അബൂദാവൂദ്: 4795, അഹ്മദ്: 4554, മുവത്വ: 3360)
 

حَدَّثَنَا عَبْدُ اللَّهِ بْنُ مَسْلَمَةَ، قَالَ أَخْبَرَنَا مَالِكٌ، عَنْ يَحْيَى بْنِ سَعِيدٍ، عَنْ مُحَمَّدِ بْنِ إِبْرَاهِيمَ، عَنْ عَلْقَمَةَ بْنِ وَقَّاصٍ، عَنْ عُمَرَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ " الأَعْمَالُ بِالنِّيَّةِ، وَلِكُلِّ امْرِئٍ مَا نَوَى، فَمَنْ كَانَتْ هِجْرَتُهُ إِلَى اللَّهِ وَرَسُولِهِ، فَهِجْرَتُهُ إِلَى اللَّهِ وَرَسُولِهِ، وَمَنْ كَانَتْ هِجْرَتُهُ لِدُنْيَا يُصِيبُهَا، أَوِ امْرَأَةٍ يَتَزَوَّجُهَا، فَهِجْرَتُهُ إِلَى مَا هَاجَرَ إِلَيْهِ

5.    ഉമര്‍(റ) പറയുന്നു: നബി(സ്വ) പറഞ്ഞു: 'കര്‍മങ്ങള്‍ സ്വീകരിക്കപ്പെടുന്നത് ഉദ്ദേശ്യം പരിഗ ണിച്ചാണ്. ഓരോ മനുഷ്യന്നും താന്‍ ഉദ്ദേശിക്കുന്നതായിരിക്കും ലഭിക്കുന്നത്. അല്ലാഹുവിന്റെയും പ്രവാചകന്റെയും മാര്‍ഗനിര്‍ദേശപ്രകാരമാണ് ഒരാള്‍ സ്വദേശം വിട്ടുപോവുന്നതെങ്കില്‍ അവന്റെ ഹിജ്‌റ ആ മാര്‍ഗത്തിലുള്ളതായിരിക്കും. ഭൗതികതാത്പര്യങ്ങള്‍ നേടാനോ, ഒരു പെണ്ണിനെ വിവാഹം ചെയ്യാനോ വേണ്ടിയാണ് ഒരാള്‍ സ്വദേശം വിട്ട് പോയതെങ്കില്‍ അവന്റെ ദേശത്യാഗം ആ മാര്‍ഗത്തിലുള്ളതായിരിക്കും (അതിന് അല്ലാഹുവിന്റെയും റസൂലി(സ്വ)ന്റെയും അംഗീകാര മുണ്ടാവില്ല). 

(ഹദീസ് നമ്പര്‍: ബുഖാരി: 54, മുസ്‌ലിം: 1907, തിര്‍മിദി: 1647, അബൂദാവൂദ്: 2201, നസാഈ: 75, അഹ്മദ്: 168) 
 

حَدَّثَنَا أَبُو النُّعْمَانِ، قَالَ حَدَّثَنَا أَبُو عَوَانَةَ، عَنْ زِيَادِ بْنِ عِلاَقَةَ، قَالَ سَمِعْتُ جَرِيرَ بْنَ عَبْدِ اللَّهِ، يَقُولُ يَوْمَ مَاتَ الْمُغِيرَةُ بْنُ شُعْبَةَ قَامَ فَحَمِدَ اللَّهَ وَأَثْنَى عَلَيْهِ وَقَالَ عَلَيْكُمْ بِاتِّقَاءِ اللَّهِ وَحْدَهُ لاَ شَرِيكَ لَهُ، وَالْوَقَارِ وَالسَّكِينَةِ حَتَّى يَأْتِيَكُمْ أَمِيرٌ، فَإِنَّمَا يَأْتِيكُمُ الآنَ، ثُمَّ قَالَ اسْتَعْفُوا لأَمِيرِكُمْ، فَإِنَّهُ كَانَ يُحِبُّ الْعَفْوَ. ثُمَّ قَالَ أَمَّا بَعْدُ، فَإِنِّي أَتَيْتُ النَّبِيَّ صلى الله عليه وسلم قُلْتُ أُبَايِعُكَ عَلَى الإِسْلاَمِ. فَشَرَطَ عَلَىَّ وَالنُّصْحِ لِكُلِّ مُسْلِمٍ. فَبَايَعْتُهُ عَلَى هَذَا، وَرَبِّ هَذَا الْمَسْجِدِ إِنِّي لَنَاصِحٌ لَكُمْ. ثُمَّ اسْتَغْفَرَ وَنَزَلَ

6.    സിയാദുബ്‌നു ഇലാഖ പറയുന്നു. 'മുഗീറതുബ്‌നു ശുഅ്ബ - കൂഫാ ഗവര്‍ണര്‍ മരണപ്പെട്ട ദിവസം ജരീറുബ്‌നു അബ്ദില്ല മിമ്പറില്‍ കയറി അല്ലാഹുവിന് സ്തുതികീര്‍ത്തനങ്ങള്‍ അര്‍പ്പിച്ച ശേഷം ഇപ്രകാരം പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ഏകനായ അല്ലാഹുവിനെ ഭയപ്പെട്ട് ജീവിക്കുക. ഒരു ഭരണാധികാരി വരുന്നതുവരെ അച്ചടക്കവും സമാധാനവും പാലിക്കുക. പുതിയൊരു ഭരണാധികാരി ഇതാ ഉടനെ എത്തുകയായി. നമ്മെ വേര്‍പിരിഞ്ഞ ഭരണാധികാരിക്ക് വേണ്ടി പാപമോചനത്തിനായി പ്രാര്‍ഥിക്കുക. അദ്ദേഹം മാപ്പുനല്കാന്‍ ഇഷ്ടപ്പെടുന്നവനായിരുന്നു.

അദ്ദേഹം തുടര്‍ന്നു പറഞ്ഞു: ഇസ്‌ലാമിക ജീവിതം നയിച്ചുകൊള്ളാമെന്ന് പ്രതിജ്ഞയെടുക്കാനായി ഞാന്‍ നബിയുടെ(സ്വ) അടുത്ത് ചെന്നിരുന്നു. അദ്ദേഹം ഒരു നിബന്ധനവെച്ചു. മുസ്‌ലിമായ എല്ലാവരോടും ഞാന്‍ ഗുണകാംക്ഷ ഉള്ളവനായിരിക്കണം എന്നായിരുന്നു അത്. ഞാന്‍ അങ്ങനെ തന്നെ ഉടമ്പടി ചെയ്തു. ഈ പള്ളിയുടെ നാഥനെ സാക്ഷിയാക്കി പ്രഖ്യാപിക്കുന്നു. ഞാന്‍ നിങ്ങളോട് ഗുണകാംക്ഷ പുലര്‍ത്തുന്നവനായിരിക്കും. പിന്നീട് പാപമോചന പ്രാര്‍ഥന കൂടി നടത്തിയ ശേഷം അദ്ദേഹം താഴെ ഇറങ്ങി. 

(ഹദീസ് നമ്പര്‍: ബുഖാരി: 58, മുസ്‌ലിം: 56, തിര്‍മിദി: 1925, അബൂദാവൂദ്: 2201 നസാഈ: 4174, അഹ്മദ്: 19152, ദാരിമി: 2582)
 

حَدَّثَنَا مُحَمَّدُ بْنُ يَحْيَى بْنِ أَبِي عُمَرَ الْمَكِّيُّ، وَبِشْرُ بْنُ الْحَكَمِ، قَالاَ حَدَّثَنَا عَبْدُ الْعَزِيزِ، - وَهُوَ ابْنُ مُحَمَّدٍ - الدَّرَاوَرْدِيُّ عَنْ يَزِيدَ بْنِ الْهَادِ، عَنْ مُحَمَّدِ بْنِ إِبْرَاهِيمَ، عَنْ عَامِرِ بْنِ سَعْدٍ، عَنِ الْعَبَّاسِ بْنِ عَبْدِ الْمُطَّلِبِ، أَنَّهُ سَمِعَ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ " ذَاقَ طَعْمَ الإِيمَانِ مَنْ رَضِيَ بِاللَّهِ رَبًّا وَبِالإِسْلاَمِ دِينًا وَبِمُحَمَّدٍ رَسُولاً

7.    അബ്ബാസുബ്‌നു അബ്ദില്‍മുത്ത്വലിബ് (റ) പറയുന്നു: പ്രവാചകന്‍(സ്വ) ഇപ്രകാരം പറയുന്നത് ഞാന്‍ കേട്ടു: 'അല്ലാഹുവിനെ രക്ഷിതാവായും ഇസ്‌ലാമിനെ മതമായും മുഹമ്മദിനെ ദൈവദൂതനാ യും തൃപ്തിപ്പെട്ടവന്‍ ഈമാനിന്റെ രുചി ആസ്വദിച്ചിരിക്കുന്നു.' 

(മുസ്‌ലിം ഹദീസ് നമ്പര്‍ 34, തിര്‍മിദി 2623, അഹ്മദ് 1778)
 

حَدَّثَنَا أَبُو بَكْرِ بْنُ أَبِي شَيْبَةَ، وَأَبُو كُرَيْبٍ قَالاَ حَدَّثَنَا ابْنُ نُمَيْرٍ، ح وَحَدَّثَنَا قُتَيْبَةُ بْنُ سَعِيدٍ، وَإِسْحَاقُ بْنُ إِبْرَاهِيمَ، جَمِيعًا عَنْ جَرِيرٍ، ح وَحَدَّثَنَا أَبُو كُرَيْبٍ، حَدَّثَنَا أَبُو أُسَامَةَ، كُلُّهُمْ عَنْ هِشَامِ بْنِ عُرْوَةَ، عَنْ أَبِيهِ، عَنْ سُفْيَانَ بْنِ عَبْدِ اللَّهِ الثَّقَفِيِّ، قَالَ قُلْتُ يَا رَسُولَ اللَّهِ قُلْ لِي فِي الإِسْلاَمِ قَوْلاً لاَ أَسْأَلُ عَنْهُ أَحَدًا بَعْدَكَ - وَفِي حَدِيثِ أَبِي أُسَامَةَ غَيْرَكَ - قَالَ " قُلْ آمَنْتُ بِاللَّهِ فَاسْتَقِمْ

8.    സുഫ്‌യാന്‍(റ) പറയുന്നു. ഞാന്‍ ചോദിച്ചു: 'അല്ലാഹുവിന്റെ ദൂതരേ, ഇസ്‌ലാമിലെ ഒരു വാക്കെനിക്ക് പറഞ്ഞുതരിക. അതിനെക്കുറിച്ച് താങ്കള്‍ക്കുശേഷം മറ്റാരോടും ഞാന്‍ ചോദിക്കു കയില്ല.' പ്രവാചകന്‍(സ്വ) പറഞ്ഞു: ഞാന്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നുവെന്ന് നീ പ്രഖ്യാപിക്കുക. ശേഷം ഋജുവായി ജീവിക്കുക''.. 

(ഹദീസ് നമ്പര്‍: മുസ്‌ലിം: 38, തിര്‍മിദി: 2410, ഇബ്‌നുമാജ: 3972, അഹ്മദ്: 15416, ദാരിമി: 2752)
 

حَدَّثَنَا مُسَدَّدٌ، قَالَ حَدَّثَنَا يَحْيَى، عَنْ شُعْبَةَ، عَنْ قَتَادَةَ، عَنْ أَنَسٍ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم‏.‏ وَعَنْ حُسَيْنٍ الْمُعَلِّمِ، قَالَ حَدَّثَنَا قَتَادَةُ، عَنْ أَنَسٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ "‏ لا يُؤْمِنُ أَحَدُكُمْ حَتَّى يُحِبَّ لأَخِيهِ مَا يُحِبُّ لِنَفْسِهِ ‏"‏‏.

9.    അനസ്(റ) പറയുന്നു: പ്രവാചകന്‍(സ്വ) പറഞ്ഞു: 'ഒരാള്‍ തനിക്കു വേണ്ടി ഇഷ്ടപ്പെടുന്നതെന്തോ അത് തന്റെ സഹോദരനു വേണ്ടിയും ഇഷ്ടപ്പെടുന്നത് വരെ നിങ്ങളിലൊരാളും വിശ്വാസിയാവുകയില്ല.'' 

(ഹദീസ് നമ്പര്‍: ബുഖാരി: 13, മുസ്‌ലിം: 45, തിര്‍മിദി: 2515, ഇബ്‌നുമാജ: 66, നസാഈ: 5016, അഹ്മദ്: 12801, ദാരിമി: 2782) 
 

حَدَّثَنَا قُتَيْبَةُ بْنُ سَعِيدٍ، حَدَّثَنَا أَبُو الأَحْوَصِ، عَنْ أَبِي حَصِينٍ، عَنْ أَبِي صَالِحٍ، عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ "‏ مَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الآخِرِ فَلاَ يُؤْذِ جَارَهُ، وَمَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الآخِرِ فَلْيُكْرِمْ ضَيْفَهُ، وَمَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الآخِرِ فَلْيَقُلْ خَيْرًا أَوْ لِيَصْمُتْ ‏"‏‏.

 10.    അബൂഹുറയ്‌റ(റ) പറയുന്നു: പ്രവാചകന്‍(സ്വ) പറഞ്ഞു: 'ആരെങ്കിലും അല്ലാഹുവിലും അന്ത്യ ദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ അവന്‍ തന്റെ അയല്‍വാസിയെ ദ്രോഹിക്കാതിരിക്കട്ടെ. ആരെ ങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ തന്റെ അതിഥിയെ അവന്‍ ആദരിക്കട്ടെ. ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ അവന്‍ നല്ലതുപറയട്ടെ, അല്ലെങ്കില്‍ മിണ്ടാതിരിക്കട്ടെ.' 

(ഹദീസ് നമ്പര്‍: ബുഖാരി: 6018, മുസ്‌ലിം: 47, തിര്‍മിദി: 2500, ഇബ്‌നുമാജ: 3672, അബൂദാവൂദ്: 5154, അഹ്മദ്: 7626) 
 

حَدَّثَنَا أَبُو الْوَلِيدِ، حَدَّثَنَا لَيْثٌ، حَدَّثَنَا سَعِيدٌ الْمَقْبُرِيُّ، عَنْ أَبِي شُرَيْحٍ الْخُزَاعِيِّ، قَالَ سَمِعَ أُذُنَاىَ، وَوَعَاهُ، قَلْبِي النَّبِيَّ صلى الله عليه وسلم يَقُولُ " الضِّيَافَةُ ثَلاَثَةُ أَيَّامٍ جَائِزَتُهُ "‏‏. قِيلَ مَا جَائِزَتُهُ قَالَ " يَوْمٌ وَلَيْلَةٌ، وَمَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الآخِرِ فَلْيُكْرِمْ ضَيْفَهُ، وَمَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الآخِرِ فَلْيَقُلْ خَيْرًا، أَوْ لِيَسْكُتْ "‏‏.

11.    അബൂശുറൈഹില്‍ ഖുസാഈ(റ) പറയുന്നു: എന്റെ ചെവികള്‍ കേട്ടു, എന്റെ ഹൃദയം മനസ്സിലാക്കി. നബി(സ്വ) പറഞ്ഞു: മൂന്ന് ദിവസത്തെ ആതിഥ്യം അനുവദനീയമാണ്. എന്താണ് അനുവദനീയമായത്? അദ്ദേഹം പറഞ്ഞു: ഒരു രാവും പകലും, അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവന്‍ തന്റെ അതിഥിയെ ആദരിക്കട്ടെ. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവന്‍ നല്ലത് പറയട്ടെ, അല്ലെങ്കില്‍ മിണ്ടാതിരിക്കട്ടെ'' 

(ഹദീസ് നമ്പര്‍: ബുഖാരി 6476, മുസ്‌ലിം: 48, തിര്‍മിദി: 1967, ഇബ്‌നുമാജ: 3672, അബൂദാവൂദ്: 5154, അഹ്മദ്: 16370, ദാരിമി: 2078, മുവത്വ: 3434) 
 

وَحَدَّثَنَا أَبُو الطَّاهِرِ، أَحْمَدُ بْنُ عَمْرِو بْنِ عَبْدِ اللَّهِ بْنِ عَمْرِو بْنِ سَرْحٍ الْمِصْرِيُّ أَخْبَرَنَا ابْنُ وَهْبٍ، عَنْ عَمْرِو بْنِ الْحَارِثِ، عَنْ يَزِيدَ بْنِ أَبِي حَبِيبٍ، عَنْ أَبِي الْخَيْرِ، أَنَّهُ سَمِعَ عَبْدَ اللَّهِ بْنَ عَمْرِو بْنِ الْعَاصِ، يَقُولُ إِنَّ رَجُلاً سَأَلَ رَسُولَ اللَّهِ صلى الله عليه وسلم أَىُّ الْمُسْلِمِينَ خَيْرٌ قَالَ " مَنْ سَلِمَ الْمُسْلِمُونَ مِنْ لِسَانِهِ وَيَدِهِ "

 12.    അബുല്‍ ഖൈര്‍ പറയുന്നു: അബ്ദുല്ലാഹിബ്‌നു അംറ് ബ്‌നില്‍ ആസ്വ് പറയുന്നത് അദ്ദേഹം കേട്ടു: ഒരാള്‍ റസൂലിനോട് ചോദിച്ചു: 'മുസ്‌ലിംകളില്‍ ആരാണ് നല്ലത്? റസൂല്‍(സ്വ) പറഞ്ഞു: തന്റെ നാവില്‍ നിന്നും കയ്യില്‍ നിന്നും മറ്റു മുസ്‌ലിംകള്‍ രക്ഷപ്പെട്ടവന്‍' 

(ഹദീസ് നമ്പര്‍: മുസ്‌ലിം: 40, അഹ്മദ്: 6515) 
 

حَدَّثَنَا أَبُو مُوسَى الأَنْصَارِيُّ، حَدَّثَنَا عَبْدُ اللَّهِ بْنُ إِدْرِيسَ، حَدَّثَنَا شُعْبَةُ، عَنْ بُرَيْدِ بْنِ أَبِي مَرْيَمَ، عَنْ أَبِي الْحَوْرَاءِ السَّعْدِيِّ، قَالَ قُلْتُ لِلْحَسَنِ بْنِ عَلِيٍّ مَا حَفِظْتَ مِنْ رَسُولِ اللَّهِ صلى الله عليه وسلم قَالَ حَفِظْتُ مِنْ رَسُولِ اللَّهِ صلى الله عليه وسلم ‏ "‏ دَعْ مَا يَرِيبُكَ إِلَى مَا لاَ يَرِيبُكَ فَإِنَّ الصِّدْقَ طُمَأْنِينَةٌ وَإِنَّ الْكَذِبَ رِيبَةٌ ‏"‏ ‏.‏ وَفِي الْحَدِيثِ قِصَّةٌ ‏.‏ قَالَ وَأَبُو الْحَوْرَاءِ السَّعْدِيُّ اسْمُهُ رَبِيعَةُ بْنُ شَيْبَانَ ‏.‏ قَالَ وَهَذَا حَدِيثٌ حَسَنٌ صَحِيحٌ ‏.‏

حَدَّثَنَا بُنْدَارٌ، حَدَّثَنَا مُحَمَّدُ بْنُ جَعْفَرٍ، حَدَّثَنَا شُعْبَةُ، عَنْ بُرَيْدٍ، فَذَكَرَ نَحْوَهُ ‏. 

13.    അബുല്‍ ഹൗറാ അസ്സഅദി പറഞ്ഞു:  നിങ്ങള്‍ അല്ലാഹുവിന്റെ ദൂതനില്‍ നിന്ന് ഒന്നും മനഃപാഠമാക്കുകയില്ലെന്ന് ഞാന്‍ ഹസന്‍ ബിന്‍ അലിയോട് പറഞ്ഞു. അദ്ദേഹം പറഞ്ഞു: 'ഞാന്‍ ദൂതനില്‍ നിന്ന് മനഃപാഠമാക്കി, 'സംശയമില്ലാത്തതിലേക്കായി സംശയമുള്ളതിനെ നീ ഉപേക്ഷിക്കുക' സത്യം ഉറപ്പാണ്, കള്ളം സംശയമാണ്'

(ഹദീസ് നമ്പര്‍: തിര്‍മിദി: 2518, നസാഈ: 5711, അഹ്മദ്: 1723, ഇബ്‌നുമാജ: 3672, ദാരിമി: 2574)



 

 

 

 

 

 

Feedback
  • Tuesday Dec 3, 2024
  • Jumada ath-Thaniya 1 1446