Skip to main content

പ്രവാചകന്റെ മുഅ്ജിസത്തുകള്‍


حَدَّثَنَا أَبُو الْوَلِيدِ، حَدَّثَنَا سَلْمُ بْنُ زَرِيرٍ، سَمِعْتُ أَبَا رَجَاءٍ، قَالَ حَدَّثَنَا عِمْرَانُ بْنُ حُصَيْنٍ، أَنَّهُمْ كَانُوا مَعَ النَّبِيِّ صلى الله عليه وسلم فِي مَسِيرٍ، فَأَدْلَجُوا لَيْلَتَهُمْ حَتَّى إِذَا كَانَ وَجْهُ الصُّبْحِ عَرَّسُوا فَغَلَبَتْهُمْ أَعْيُنُهُمْ حَتَّى ارْتَفَعَتِ الشَّمْسُ، فَكَانَ أَوَّلَ مَنِ اسْتَيْقَظَ مِنْ مَنَامِهِ أَبُو بَكْرٍ، وَكَانَ لاَ يُوقَظُ رَسُولُ اللَّهِ صلى الله عليه وسلم مِنْ مَنَامِهِ حَتَّى يَسْتَيْقِظَ، فَاسْتَيْقَظَ عُمَرُ فَقَعَدَ أَبُو بَكْرٍ عِنْدَ رَأْسِهِ فَجَعَلَ يُكَبِّرُ وَيَرْفَعُ صَوْتَهُ، حَتَّى اسْتَيْقَظَ النَّبِيُّ صلى الله عليه وسلم فَنَزَلَ وَصَلَّى بِنَا الْغَدَاةَ، فَاعْتَزَلَ رَجُلٌ مِنَ الْقَوْمِ لَمْ يُصَلِّ مَعَنَا فَلَمَّا انْصَرَفَ قَالَ ‏"‏ يَا فُلاَنُ مَا يَمْنَعُكَ أَنْ تُصَلِّيَ مَعَنَا ‏"‏‏.‏ قَالَ أَصَابَتْنِي جَنَابَةٌ‏.‏ فَأَمَرَهُ أَنْ يَتَيَمَّمَ بِالصَّعِيدِ، ثُمَّ صَلَّى وَجَعَلَنِي رَسُولُ اللَّهِ صلى الله عليه وسلم فِي رَكُوبٍ بَيْنَ يَدَيْهِ، وَقَدْ عَطِشْنَا عَطَشًا شَدِيدًا فَبَيْنَمَا نَحْنُ نَسِيرُ إِذَا نَحْنُ بِامْرَأَةٍ سَادِلَةٍ رِجْلَيْهَا بَيْنَ مَزَادَتَيْنِ، فَقُلْنَا لَهَا أَيْنَ الْمَاءُ فَقَالَتْ إِنَّهُ لاَ مَاءَ‏.‏ فَقُلْنَا كَمْ بَيْنَ أَهْلِكِ وَبَيْنَ الْمَاءِ قَالَتْ يَوْمٌ وَلَيْلَةٌ‏.‏ فَقُلْنَا انْطَلِقِي إِلَى رَسُولِ اللَّهِ صلى الله عليه وسلم‏.‏ قَالَتْ وَمَا رَسُولُ اللَّهِ فَلَمْ نُمَلِّكْهَا مِنْ أَمْرِهَا حَتَّى اسْتَقْبَلْنَا بِهَا النَّبِيَّ صلى الله عليه وسلم، فَحَدَّثَتْهُ بِمِثْلِ الَّذِي حَدَّثَتْنَا غَيْرَ أَنَّهَا حَدَّثَتْهُ أَنَّهَا مُؤْتِمَةٌ، فَأَمَرَ بِمَزَادَتَيْهَا فَمَسَحَ فِي الْعَزْلاَوَيْنِ، فَشَرِبْنَا عِطَاشًا أَرْبَعِينَ رَجُلاً حَتَّى رَوِينَا، فَمَلأْنَا كُلَّ قِرْبَةٍ مَعَنَا وَإِدَاوَةٍ، غَيْرَ أَنَّهُ لَمْ نَسْقِ بَعِيرًا وَهْىَ تَكَادُ تَنِضُّ مِنَ الْمِلْءِ ثُمَّ قَالَ ‏"‏ هَاتُوا مَا عِنْدَكُمْ ‏"‏‏.‏ فَجُمِعَ لَهَا مِنَ الْكِسَرِ وَالتَّمْرِ، حَتَّى أَتَتْ أَهْلَهَا قَالَتْ لَقِيتُ أَسْحَرَ النَّاسِ، أَوْ هُوَ نَبِيٌّ كَمَا زَعَمُوا، فَهَدَى اللَّهُ ذَاكَ الصِّرْمَ بِتِلْكَ الْمَرْأَةِ فَأَسْلَمَتْ وَأَسْلَمُوا‏.‏
 

1. ഇംറാനുബ്‌നു ഹുസൈന്‍(റ) പറയുന്നു: നബി(സ്വ)യോടൊപ്പം ഞങ്ങള്‍ ഒരു യാത്രയിലായിരുന്നു. രാത്രി വളരെ ഇരുട്ടുന്നത് വരെ ആ യാത്ര തുടര്‍ന്നു. പുലരിയോടടുത്ത സന്ദര്‍ഭമാണ് അവര്‍ കിടന്നത്. അവരെല്ലാവരും സൂര്യന്‍ ഉദിച്ചുയരുന്നത് വരെ അഗാധമായ ഉറക്കത്തില്‍ പ്പെട്ടു. ആദ്യം ഉണര്‍ന്നത് അബൂബക്ര്‍(റ) ആയിരുന്നു. റസൂല്‍(സ്വ) ഉറങ്ങുമ്പോള്‍ സ്വയം ഉണരുകയല്ലാതെ അദ്ദേഹത്തെ മറ്റുള്ളവര്‍ ഉണര്‍ത്താറുണ്ടായിരുന്നില്ല. പിന്നീട് ഉമറും ഉണര്‍ന്നു. റസൂലിന്റെ തലഭാഗത്തായി ഇരുന്ന് അബൂബക്ര്‍ തക്ബീര്‍ ചൊല്ലുകയും ശബ്ദം ഉയര്‍ത്തുകയും ചെയ്തു കൊണ്ടിരുന്നു. അത് കേട്ട് റസൂല്‍(സ്വ) ഉണര്‍ന്നു. ഇറങ്ങി വന്ന് ഞങ്ങളെ കുട്ടി സുബ്ഹ് നമസ്‌കരിച്ചു. എന്നാല്‍ കൂട്ടത്തില്‍ ഒരാള്‍ ഞങ്ങളോടൊപ്പം നമസ്‌കരിക്കാതെ മാറി നിന്നിരുന്നു. നമസ്‌കാരത്തില്‍ നിന്ന് വിരമിച്ചപ്പോള്‍ നബി(സ്വ) ചോദിച്ചു. താനെന്താണ് ഞങ്ങളോടൊപ്പം നമസ്‌കരിക്കാതിരുന്നത്? അയാള്‍ പറഞ്ഞു: എനിക്ക് വലിയ അശുദ്ധി ബാധിച്ചിരുന്നു. അദ്ദേഹം അയാളോട് തയമ്മും ചെയ്യാന്‍ കല്പിക്കുകയും അയാള്‍ നമസ്‌കരിക്കുകയും ചെയ്തു. ഇംറാന്‍(റ) തുടര്‍ന്നു: റസൂല്‍(സ്വ) പിന്നീട് മുന്നില്‍ പോകുന്ന ഒരു സംഘത്തോടൊപ്പം നിയോഗിച്ചു. ഞങ്ങള്‍ക്കെല്ലാം കഠിനമായ ദാഹം ഉണ്ടായി. അങ്ങനെ ഞങ്ങള്‍ നടന്നുകൊണ്ടിരിക്കെ  കൈകളില്‍ രണ്ട് വെള്ളപ്പാത്രവുമായി വസ്ത്രം താഴ്ത്തിയിട്ട് കടന്നുപോകുന്ന ഒരു സ്ത്രീയെ കണ്ടു. ഞങ്ങള്‍ അവളോട് ചോദിച്ചു: വെള്ളം എവിടെയാണുള്ളത്? അവള്‍ പറഞ്ഞു. വെള്ളമില്ല. ഞങ്ങള്‍ ചോദിച്ചു: നിന്റെ കുടുംബത്തില്‍ നിന്ന് വെള്ളത്തിന് എത്ര അകലെ പോകണം? 'അവള്‍ പറഞ്ഞു: 'ഒരു രാവും പകലും.' അപ്പോള്‍ അവളോട് ഞങ്ങള്‍ അല്ലാഹുവിന്റെ സൂലിന്റെ(സ്വ) അടുത്ത് ചെല്ലുവാന്‍ പറഞ്ഞു. അവള്‍ ചോദിച്ചു: അല്ലാഹുവിന്റെ റസൂല്‍ എന്നു പറഞ്ഞാല്‍ എന്താണ്? അവളെ അവളുടെ പാട്ടിനു വിടാതെ നബിയുടെ(സ്വ) അടുക്കലേക്ക് തന്നെ കൊണ്ടുപോയി. ഞങ്ങളോട് പറഞ്ഞതു പോലെയെല്ലാം അവള്‍ നബിയോടും(സ്വ) പറഞ്ഞു. താന്‍ അനാഥക്കുട്ടികളുള്ള ഒരുമ്മ കൂടിയാണെന്ന് അദ്ദേഹത്തോട് അവര്‍ പറഞ്ഞു. അവളോട് തന്റെ വെള്ളപ്പാത്രങ്ങള്‍ കാണിക്കുവാന്‍ നബി(സ്വ) ആവശ്യപ്പെട്ടു. ആ പാത്രങ്ങളുടെ വായ്ഭാഗത്ത് അദ്ദേഹം ഒന്നു തടവി. എന്നിട്ട് ദാഹം കൊണ്ട് വലഞ്ഞ ഞങ്ങള്‍ നാല്പതു പേരും ദാഹം തീരുവോളം അതില്‍നിന്ന് കുടിച്ചു. കൈയിലുണ്ടായിരുന്ന പാത്രങ്ങളും നിറച്ചു. ഞങ്ങളുടെ ഒട്ടകങ്ങള്‍ക്ക് അതില്‍നിന്ന് കുടിപ്പിച്ചില്ല എന്നു മാത്രം. ഓരോ പാത്രവും നിറഞ്ഞു തുളുമ്പിക്കൊണ്ടിരുന്നു. റസൂല്‍(സ്വ) പിന്നീട് പറഞ്ഞു: നിങ്ങളുടെ പക്കല്‍ തിന്നുവാനുള്ളതെല്ലാം കൊണ്ടു വരിക. മാംസം കുറഞ്ഞ എല്ലിന്‍ കഷണങ്ങളും ഈത്തപ്പഴവും അവര്‍ ശേഖരിച്ചു. 
ആ സ്ത്രീ സ്വന്തം കുടുംബത്തിലേക്ക് മടങ്ങിച്ചെന്ന് അവള്‍ പറഞ്ഞു: ഞാന്‍ കണ്ടുമുട്ടിയത് ഒന്നുകില്‍ ഏറ്റവും വലിയ മായാജാലക്കാരനെയാണ്; അല്ലെങ്കില്‍ അദ്ദേഹം അവര്‍ വാദിച്ചതുപോലെ ഒരു പ്രവാചകന്‍ തന്നെയായിരിക്കും. അങ്ങനെ അവള്‍ മുഖേന ആ ജനവിഭാഗത്തെ അല്ലാഹു നേര്‍വഴിയിലാക്കി. അവളും അവരും ഇസ്‌ലാം സ്വീകരിച്ചു. 

ഹദീസ് നമ്പര്‍: ബുഖാരി: 3571, മുസ്‌ലിം: 682, അബൂദാവൂദ്: 437, അഹ്മദ്: 19898


حَدَّثَنَا مُوسَى بْنُ إِسْمَاعِيلَ، حَدَّثَنَا عَبْدُ الْعَزِيزِ بْنُ مُسْلِمٍ، حَدَّثَنَا حُصَيْنٌ، عَنْ سَالِمِ بْنِ أَبِي الْجَعْدِ، عَنْ جَابِرِ بْنِ عَبْدِ اللَّهِ ـ رضى الله عنهما ـ قَالَ عَطِشَ النَّاسُ يَوْمَ الْحُدَيْبِيَةِ، وَالنَّبِيُّ صلى الله عليه وسلم بَيْنَ يَدَيْهِ رَكْوَةٌ فَتَوَضَّأَ فَجَهَشَ النَّاسُ نَحْوَهُ، فَقَالَ ‏ "‏ مَا لَكُمْ ‏"‏‏.‏ قَالُوا لَيْسَ عِنْدَنَا مَاءٌ نَتَوَضَّأُ وَلاَ نَشْرَبُ إِلاَّ مَا بَيْنَ يَدَيْكَ، فَوَضَعَ يَدَهُ فِي الرَّكْوَةِ فَجَعَلَ الْمَاءُ يَثُورُ بَيْنَ أَصَابِعِهِ كَأَمْثَالِ الْعُيُونِ، فَشَرِبْنَا وَتَوَضَّأْنَا‏.‏ قُلْتُ كَمْ كُنْتُمْ قَالَ لَوْ كُنَّا مِائَةَ أَلْفٍ لَكَفَانَا، كُنَّا خَمْسَ عَشْرَةَ مِائَةً‏.‏
 

2. ജാബിര്‍ ഇബ്‌നു അബ്ദില്ല(റ) പറയുന്നു: ഹുദൈബിയ്യ സന്ധിയുടെ ദിവസം. ജനങ്ങള്‍ ദാഹിച്ചു വലഞ്ഞു. നബിയുടെ (സ്വ) മുമ്പില്‍ ചെറിയ ഒരു തോല്‍പ്പാത്രത്തില്‍ വെള്ളമുണ്ടായിരുന്നു. അദ്ദേഹം അതില്‍ നിന്ന് വുദ്വു എടുത്തു. ആളുകള്‍ ആ പാത്രത്തിന് നേരെ കുതിച്ചുവരുന്നത് കണ്ടപ്പോള്‍ അദ്ദേഹം ചോദിച്ചു: എന്തു വേണം നിങ്ങള്‍ക്ക്? അവര്‍ പറഞ്ഞു: 'അങ്ങയുടെ മുമ്പിലുള്ള ഈ വെള്ളമല്ലാതെ കുടിക്കുവാനോ വുദ്വൂ എടുക്കുവാനോ ഞങ്ങള്‍ക്കാര്‍ക്കും വെള്ളമേയില്ല. അപ്പോള്‍ അദ്ദേഹം തന്റെ കൈ ആ തോല്‍പ്പാത്രത്തില്‍ വെച്ചു. അദ്ദേഹത്തിന്റെ വിരലുകള്‍ക്കിടയിലൂടെ നീര്‍ച്ചാലുകള്‍ പോലെ വെള്ളം പൊട്ടി ഒഴുകാന്‍ തുടങ്ങി. ഞങ്ങള്‍ എല്ലാവരും കുടിക്കുകയും വുദ്വു എടുക്കുകയും ചെയ്തു. ഞാന്‍ ചോദിച്ചു: നിങ്ങള്‍ എത്ര പേരുണ്ടായിരുന്നു? അദ്ദേഹം പറഞ്ഞു: ഒരുലക്ഷം പേര്‍ ഉണ്ടായിരുന്നെങ്കിലും ഞങ്ങള്‍ക്ക് തികയുമായിരുന്നു. ഉണ്ടായിരുന്നത് ആയിരത്തിഅഞ്ഞൂറ് പേരാണ്. 

ഹദീസ് നമ്പര്‍: ബുഖാരി: 3576, 4152, മുസ്‌ലിം: 1856, നസാഈ: 77, അഹ്മദ്: 14522, ദാരിമി: 27


حَدَّثَنَا عَبْدُ اللَّهِ بْنُ يُوسُفَ، أَخْبَرَنَا مَالِكٌ، عَنْ إِسْحَاقَ بْنِ عَبْدِ اللَّهِ بْنِ أَبِي طَلْحَةَ، أَنَّهُ سَمِعَ أَنَسَ بْنَ مَالِكٍ، يَقُولُ قَالَ أَبُو طَلْحَةَ لأُمِّ سُلَيْمٍ لَقَدْ سَمِعْتُ صَوْتَ، رَسُولِ اللَّهِ صلى الله عليه وسلم ضَعِيفًا، أَعْرِفُ فِيهِ الْجُوعَ فَهَلْ عِنْدَكِ مِنْ شَىْءٍ قَالَتْ نَعَمْ‏.‏ فَأَخْرَجَتْ أَقْرَاصًا مِنْ شَعِيرٍ، ثُمَّ أَخْرَجَتْ خِمَارًا لَهَا فَلَفَّتِ الْخُبْزَ بِبَعْضِهِ، ثُمَّ دَسَّتْهُ تَحْتَ يَدِي وَلاَثَتْنِي بِبَعْضِهِ، ثُمَّ أَرْسَلَتْنِي إِلَى رَسُولِ اللَّهِ صلى الله عليه وسلم قَالَ فَذَهَبْتُ بِهِ، فَوَجَدْتُ رَسُولَ اللَّهِ صلى الله عليه وسلم فِي الْمَسْجِدِ وَمَعَهُ النَّاسُ، فَقُمْتُ عَلَيْهِمْ فَقَالَ لِي رَسُولِ اللَّهِ صلى الله عليه وسلم ‏"‏ آرْسَلَكَ أَبُو طَلْحَةَ ‏"‏‏.‏ فَقُلْتُ نَعَمْ‏.‏ قَالَ بِطَعَامٍ‏.‏ فَقُلْتُ نَعَمْ‏.‏ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم لِمَنْ مَعَهُ ‏"‏ قُومُوا ‏"‏‏.‏ فَانْطَلَقَ وَانْطَلَقْتُ بَيْنَ أَيْدِيهِمْ حَتَّى جِئْتُ أَبَا طَلْحَةَ فَأَخْبَرْتُهُ‏.‏ فَقَالَ أَبُو طَلْحَةَ يَا أُمَّ سُلَيْمٍ، قَدْ جَاءَ رَسُولُ اللَّهِ صلى الله عليه وسلم بِالنَّاسِ، وَلَيْسَ عِنْدَنَا مَا نُطْعِمُهُمْ‏.‏ فَقَالَتِ اللَّهُ وَرَسُولُهُ أَعْلَمُ‏.‏ فَانْطَلَقَ أَبُو طَلْحَةَ حَتَّى لَقِيَ رَسُولَ اللَّهِ صلى الله عليه وسلم، فَأَقْبَلَ رَسُولُ اللَّهِ صلى الله عليه وسلم وَأَبُو طَلْحَةَ مَعَهُ، فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏"‏ هَلُمِّي يَا أُمَّ سُلَيْمٍ مَا عِنْدَكِ ‏"‏‏.‏ فَأَتَتْ بِذَلِكَ الْخُبْزِ، فَأَمَرَ بِهِ رَسُولُ اللَّهِ صلى الله عليه وسلم فَفُتَّ، وَعَصَرَتْ أُمُّ سُلَيْمٍ عُكَّةً فَأَدَمَتْهُ، ثُمَّ قَالَ رَسُولُ اللَّهِ صلى الله عليه وسلم فِيهِ مَا شَاءَ اللَّهُ أَنْ يَقُولَ، ثُمَّ قَالَ ‏"‏ ائْذَنْ لِعَشَرَةٍ ‏"‏‏.‏ فَأَذِنَ لَهُمْ، فَأَكَلُوا حَتَّى شَبِعُوا ثُمَّ خَرَجُوا، ثُمَّ قَالَ ‏"‏ ائْذَنْ لِعَشَرَةٍ ‏"‏‏.‏ فَأَذِنَ لَهُمْ، فَأَكَلُوا حَتَّى شَبِعُوا ثُمَّ خَرَجُوا، ثُمَّ قَالَ ‏"‏ ائْذَنْ لِعَشَرَةٍ ‏"‏‏.‏ فَأَذِنَ لَهُمْ، فَأَكَلُوا حَتَّى شَبِعُوا ثُمَّ خَرَجُوا ثُمَّ قَالَ ‏"‏ ائْذَنْ لِعَشَرَةٍ ‏"‏‏.‏ فَأَكَلَ الْقَوْمُ كُلُّهُمْ وَشَبِعُوا، وَالْقَوْمُ سَبْعُونَ ـ أَوْ ثَمَانُونَ ـ رَجُلاً‏.‏
 

3. അനസുബ്‌നു മാലിക്(റ) പറയുന്നു. അബൂത്വല്‍ഹ ഉമ്മുസുലൈമിനോട് പറഞ്ഞു. റസൂലിന്റെ(സ്വ) ശബ്ദം ക്ഷീണിതമായ നിലയിലാണ് ഞാന്‍ കേട്ടത്. അദ്ദേഹത്തിന് വിശപ്പുണ്ടെന്ന് മനസ്സിലാകുന്നു. വല്ലതും തിന്നാനുണ്ടോ? അവര്‍ പറഞ്ഞു: ഉണ്ട്. കുഴച്ചു പാകപ്പെടുത്തിയ ബാര്‍ലി മാവിന്റെ കുറെ ഉരുളകള്‍ അവര്‍ പുറത്തെടുത്തു. അവര്‍ തന്റെ ശിരോവസ്ത്രത്തിന്റെ ഒരു ഭാഗം കൊണ്ട് റൊട്ടി പൊതിയുകയും മറ്റൊരു ഭാഗം എന്റെ കൈക്കു കീഴിലൂടെ എടുത്ത് അതുകൊണ്ട് എന്നെ പുതപ്പിക്കുകയും ചെയ്തു. എന്നിട്ട് എന്നെ റസൂലിന്റെ അടുത്തേക്ക് അയച്ചു. പള്ളിയിലാണ് ഞാന്‍ റസൂലിനെ കണ്ടത്. കൂടെ കുറെ ആളുകളുമുണ്ട്.
ഞാന്‍ അവരുടെ അടുക്കലേക്ക് ചെന്നു. റസൂല്‍(സ്വ) എന്നോട് ചോദിച്ചു: ' താങ്കളെ അബൂത്വല്‍ഹ അയച്ചതാണോ?' ഞാന്‍ പറഞ്ഞു: അതേ, ഭക്ഷണത്തിന്റെ കാര്യത്തിലാണോ? അതേ. അപ്പോള്‍ റസൂല്‍(സ്വ) കൂടെയുള്ളവരോടായി പറഞ്ഞു: എഴുന്നേല്‍ക്കൂ മുമ്പില്‍ ഞാനും പിറകെ മറ്റുള്ളവരുമായി അബൂത്വല്‍ഹയുടെ വീട്ടിലേക്ക് പോയി. അബൂത്വല്‍ഹ ഉമ്മുസുലൈമിനോടായി പറഞ്ഞു: റസൂല്‍ വന്നത് ആളുകളെയും കെണ്ടാണല്ലോ. അവര്‍ക്കെല്ലാം ഭക്ഷണം എവിടെ? അല്ലാഹുവിനും റസൂലിനും(സ്വ) അറിയാം' അവര്‍ പറഞ്ഞു: അബൂത്വല്‍ഹയുടെ കൂടെ കടന്നു വന്ന റസൂല്‍(സ്വ) ഉമ്മുസുലൈമിനോടായി പറഞ്ഞു: നീ ഉണ്ടാക്കിയ റൊട്ടി കൊണ്ടുവാ. ഉമ്മു സുലൈം ആ റൊട്ടി കൊണ്ടുവന്നു. നബി(സ്വ)യുടെ കല്പനപ്രകാരം അത് ചെറിയ തുണ്ടുകളാക്കി മുറിച്ചു. ഉടനെ ഉമ്മുസുലൈം ഒരു കൂട്ടാനും കൂടി പാകം ചെയ്തു. നബി(സ്വ) പത്തുപേരെ ഭക്ഷ ണത്തിന്നായി ക്ഷണിച്ചു. അവര്‍ വയറുനിറയെ തിന്ന ശേഷം പിന്നെയും പത്തു പേര്‍. അതു കഴിഞ്ഞും പത്തുപേര്‍. അങ്ങനെ എഴുപതോ എണ്‍പതോ ആളുകള്‍ വയറു നിറയെ ഭക്ഷണം കഴിച്ചു.

ഹദീസ് നമ്പര്‍: ബുഖാരി: 3578, 6688, മുസ്‌ലിം: 3040, തിര്‍മിദി: 3630. മുവത്വ : 3431, ദാരിമി : 44, ഇമാം നസാഈയുടെ സുനനുല്‍ കുബ്‌റ : 6582

حَدَّثَنَا أَبُو نُعَيْمٍ، حَدَّثَنَا زَكَرِيَّاءُ، قَالَ حَدَّثَنِي عَامِرٌ، قَالَ حَدَّثَنِي جَابِرٌ ـ رضى الله عنه ـ أَنَّ أَبَاهُ، تُوُفِّيَ وَعَلَيْهِ دَيْنٌ، فَأَتَيْتُ النَّبِيَّ صلى الله عليه وسلم فَقُلْتُ إِنَّ أَبِي تَرَكَ عَلَيْهِ دَيْنًا وَلَيْسَ عِنْدِي إِلاَّ مَا يُخْرِجُ نَخْلُهُ، وَلاَ يَبْلُغُ مَا يُخْرِجُ سِنِينَ مَا عَلَيْهِ، فَانْطَلِقْ مَعِي لِكَىْ لاَ يُفْحِشَ عَلَىَّ الْغُرَمَاءُ‏.‏ فَمَشَى حَوْلَ بَيْدَرٍ مِنْ بَيَادِرِ التَّمْرِ فَدَعَا ثَمَّ آخَرَ، ثُمَّ جَلَسَ عَلَيْهِ فَقَالَ ‏ "‏ انْزِعُوهُ ‏"‏‏.‏ فَأَوْفَاهُمُ الَّذِي لَهُمْ، وَبَقِيَ مِثْلُ مَا أَعْطَاهُمْ‏.‏
 

4. ജാബിര്‍(റ) പറയുന്നു. എന്റെ ഉപ്പ മരിച്ചത് കടബാധ്യതയോടെയാണ്. ഞാന്‍ നബിയുടെ അടു ത്തുചെന്ന് ഉപ്പ മരിച്ചത് കടബാധ്യതയുമായിട്ടാണെന്നും അതു പരിഹരിക്കുന്നതിന് മാര്‍ഗമൊന്നും കാണുന്നില്ലെന്നും, ആകെയുള്ളത് തന്റെ ഈന്തപ്പനയില്‍ നിന്നുള്ള ആദായമാണെന്നും കുറെ വര്‍ഷങ്ങളിലെ ആദായം ചേര്‍ത്താല്‍ പോലും കടബാധ്യത തീരുകയില്ലെന്നും അറിയിച്ചു. അപ്പോള്‍ കടക്കാര്‍ എന്നെ വഷളാക്കാതിരിക്കാന്‍ വേണ്ടി അദ്ദേഹം എന്റെ കൂടെ പുറപ്പെട്ടു. ഈന്തപ്പഴത്തിന്റെ ഒരു കൂമ്പാരത്തിനടുത്ത് ചെന്ന് അദ്ദേഹം പ്രാര്‍ഥിച്ചു. പിന്നെ മറ്റൊരു കൂമ്പാരത്തിനടുത്തും. പിന്നെ അവിടെയിരുന്ന് (കടക്കാരോട്) അദ്ദേഹം പറഞ്ഞു: നിങ്ങള്‍ അത് എടുത്തുകൊണ്ട് പോയി ക്കൊള്ളുക. അങ്ങനെ അവര്‍ക്ക് നല്‍കാനുള്ളതെല്ലാം അദ്ദേഹം തികച്ചു കൊടുത്തു. അവര്‍ക്ക് നല്കിയേടത്തോളം അവിടെ അവശേഷിക്കുകയും ചെയ്തു.' 


ഹദീസ് നമ്പര്‍: ബുഖാരി : 3580, നസാഇ : 3637, അഹ്മദ് : 14935


  حَدَّثَنِي عَبْدُ اللَّهِ بْنُ مُحَمَّدٍ، حَدَّثَنَا يُونُسُ، حَدَّثَنَا شَيْبَانُ، عَنْ قَتَادَةَ، عَنْ أَنَسِ بْنِ مَالِكٍ،‏.‏ وَقَالَ لِي خَلِيفَةُ حَدَّثَنَا يَزِيدُ بْنُ زُرَيْعٍ، حَدَّثَنَا سَعِيدٌ، عَنْ قَتَادَةَ، عَنْ أَنَسِ بْنِ مَالِكٍ ـ رضى الله عنه ـ أَنَّهُ حَدَّثَهُمْ أَنَّ أَهْلَ مَكَّةَ سَأَلُوا رَسُولَ اللَّهِ صلى الله عليه وسلم أَنْ يُرِيَهُمْ آيَةً، فَأَرَاهُمُ انْشِقَاقَ الْقَمَرِ‏.
 

5. അനസ്(റ) പറയുന്നു: 'മക്കക്കാര്‍ തങ്ങള്‍ക്ക് ഒരു ദൃഷ്ടാന്തം കാണിച്ചുതരണമെന്ന് നബിയോട് ആവശ്യപ്പെട്ടു. അപ്പോള്‍ അദ്ദേഹം അവര്‍ക്ക് ചന്ദ്രന്‍ പിളരുന്നത് കാണിച്ചുകൊടുത്തു. 

ഹദീസ് നമ്പര്‍: ബുഖാരി : 3637, 3868, 4867, മുസ്‌ലിം : 2802, തിര്‍മിദി : 2182, അഹ്മദ് : 13154, 13303
 

Feedback
  • Tuesday Dec 3, 2024
  • Jumada ath-Thaniya 1 1446