Skip to main content

കാരുണ്യം


 حَدَّثَنَا عَبْدَانُ، وَمُحَمَّدٌ، قَالاَ أَخْبَرَنَا عَبْدُ اللَّهِ، أَخْبَرَنَا عَاصِمُ بْنُ سُلَيْمَانَ، عَنْ أَبِي عُثْمَانَ، قَالَ حَدَّثَنِي أُسَامَةُ بْنُ زَيْدٍ ـ رضى الله عنهما ـ قَالَ أَرْسَلَتِ ابْنَةُ النَّبِيِّ صلى الله عليه وسلم إِلَيْهِ إِنَّ ابْنًا لِي قُبِضَ فَائْتِنَا‏.‏ فَأَرْسَلَ يُقْرِئُ السَّلاَمَ وَيَقُولُ ‏"‏ إِنَّ لِلَّهِ مَا أَخَذَ وَلَهُ مَا أَعْطَى وَكُلٌّ عِنْدَهُ بِأَجَلٍ مُسَمًّى، فَلْتَصْبِرْ وَلْتَحْتَسِبْ ‏"‏‏.‏ فَأَرْسَلَتْ إِلَيْهِ تُقْسِمُ عَلَيْهِ لَيَأْتِيَنَّهَا، فَقَامَ وَمَعَهُ سَعْدُ بْنُ عُبَادَةَ وَمُعَاذُ بْنُ جَبَلٍ وَأُبَىُّ بْنُ كَعْبٍ وَزَيْدُ بْنُ ثَابِتٍ وَرِجَالٌ، فَرُفِعَ إِلَى رَسُولِ اللَّهِ صلى الله عليه وسلم الصَّبِيُّ وَنَفْسُهُ تَتَقَعْقَعُ ـ قَالَ حَسِبْتُهُ أَنَّهُ قَالَ ـ كَأَنَّهَا شَنٌّ‏.‏ فَفَاضَتْ عَيْنَاهُ‏.‏ فَقَالَ سَعْدٌ يَا رَسُولَ اللَّهِ مَا هَذَا فَقَالَ ‏"‏ هَذِهِ رَحْمَةٌ جَعَلَهَا اللَّهُ فِي قُلُوبِ عِبَادِهِ، وَإِنَّمَا يَرْحَمُ اللَّهُ مِنْ عِبَادِهِ الرُّحَمَاءَ ‏"‏‏.‏
 

1. ഉസാമ(റ) പറയുന്നു: 'നബി(സ്വ)യുടെ പെണ്‍മക്കളില്‍ ഒരാളുടെ കുഞ്ഞിന് മരണം ആസന്നമായി. അവര്‍ നബിയുടെ അടുത്തേക്ക് ആളെ അയച്ചു. അദ്ദേഹം ഇങ്ങനെ പറഞ്ഞയച്ചു. തീര്‍ച്ചയായും അല്ലാഹുവിന്നുള്ളതാണ് അവന്‍ എടുത്തത്. അവന്‍ നല്കിയതും അവന്നുള്ളത് തന്നെ യായിരിക്കും. ഓരോന്നിനും അതിന്റേതായ അവധിയുണ്ട്. അതിനാല്‍ നീ ക്ഷമിക്കുക, പ്രതിഫലം ആഗ്രഹിക്കുക. അദ്ദേഹത്തിന്നടുത്തേക്ക് അവര്‍ വീണ്ടും ആളെ അയച്ചു. വരണമെന്ന് ആവശ്യപ്പെട്ടു. നബി(സ്വ) പുറപ്പെട്ടു. ഞാനും മുആദുബ്‌നു ജബലും ഉബയ്യുബ്‌നു കഅ്ബും ഉബാദതുബ്‌നു സ്വാമിത്തും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു. അങ്ങനെ ഞങ്ങള്‍ ആ വീട്ടില്‍ പ്രവേശിച്ചപ്പോള്‍ അവര്‍ ആ കുഞ്ഞിനെ നബിക്ക് കാണിച്ചുകൊടുത്തു. അവന്റെ നെഞ്ചില്‍ ശ്വാസം പിടയുന്നുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു: അത് പഴകിദ്രവിച്ച തുകല്‍പാത്രം പോലെ ആയിട്ടുണ്ടല്ലോ. അപ്പോള്‍ നബി(സ്വ) കരയുകയായിരുന്നു. സഅ്ദ്(റ) ചോദിച്ചു: പ്രവാചകരേ, അങ്ങ് കരയുകയോ? അദ്ദേഹം പറഞ്ഞു: കാരുണ്യവാന്മാര്‍ക്ക് മാത്രമേ അല്ലാഹു കരുണ ചെയ്യുകയുള്ളൂ. 

(ഹദീസ് നമ്പര്‍: ബുഖാരി: 1284, 6655, 7377, 7448, മുസ്‌ലിം: 928, അബുദാവൂദ്: 3125, നസാഇ: 1868, ഇബ്‌നുമാജ: 1588, അഹമ്മദ്: 21776, 21779, 21779)


حَدَّثَنَا عَبْدُ اللَّهِ بْنُ يُوسُفَ، أَخْبَرَنَا ابْنُ وَهْبٍ، قَالَ أَخْبَرَنِي يُونُسُ، عَنِ ابْنِ شِهَابٍ، قَالَ حَدَّثَنِي عُرْوَةُ، أَنَّ عَائِشَةَ ـ رضى الله عنها ـ زَوْجَ النَّبِيِّ صلى الله عليه وسلم حَدَّثَتْهُ أَنَّهَا قَالَتْ لِلنَّبِيِّ صلى الله عليه وسلم هَلْ أَتَى عَلَيْكَ يَوْمٌ كَانَ أَشَدَّ مِنْ يَوْمِ أُحُدٍ قَالَ ‏ "‏ لَقَدْ لَقِيتُ مِنْ قَوْمِكِ مَا لَقِيتُ، وَكَانَ أَشَدُّ مَا لَقِيتُ مِنْهُمْ يَوْمَ الْعَقَبَةِ، إِذْ عَرَضْتُ نَفْسِي عَلَى ابْنِ عَبْدِ يَالِيلَ بْنِ عَبْدِ كُلاَلٍ، فَلَمْ يُجِبْنِي إِلَى مَا أَرَدْتُ، فَانْطَلَقْتُ وَأَنَا مَهْمُومٌ عَلَى وَجْهِي، فَلَمْ أَسْتَفِقْ إِلاَّ وَأَنَا بِقَرْنِ الثَّعَالِبِ، فَرَفَعْتُ رَأْسِي، فَإِذَا أَنَا بِسَحَابَةٍ قَدْ أَظَلَّتْنِي، فَنَظَرْتُ فَإِذَا فِيهَا جِبْرِيلُ فَنَادَانِي فَقَالَ إِنَّ اللَّهَ قَدْ سَمِعَ قَوْلَ قَوْمِكَ لَكَ وَمَا رَدُّوا عَلَيْكَ، وَقَدْ بَعَثَ إِلَيْكَ مَلَكَ الْجِبَالِ لِتَأْمُرَهُ بِمَا شِئْتَ فِيهِمْ، فَنَادَانِي مَلَكُ الْجِبَالِ، فَسَلَّمَ عَلَىَّ ثُمَّ قَالَ يَا مُحَمَّدُ، فَقَالَ ذَلِكَ فِيمَا شِئْتَ، إِنْ شِئْتَ أَنْ أُطْبِقَ عَلَيْهِمِ الأَخْشَبَيْنِ، فَقَالَ النَّبِيُّ صلى الله عليه وسلم بَلْ أَرْجُو أَنْ يُخْرِجَ اللَّهُ مِنْ أَصْلاَبِهِمْ مَنْ يَعْبُدُ اللَّهَ وَحْدَهُ لاَ يُشْرِكُ بِهِ شَيْئًا ‏"‏‏.‏
 

2. സഹധര്‍മിണി ആഇശ(റ) നബിയോട്(സ്വ) ചോദിച്ചു. 'ഉഹ്ദിനെക്കാള്‍ പ്രയാസകരമായ വല്ല ദിനവും താങ്കള്‍ക്കുണ്ടായിട്ടുണ്ടോ? അദ്ദേഹം പറഞ്ഞു: നിന്റെ ജനതയില്‍ നിന്ന് എനിക്ക് ഏറെ പ്രയാസങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ കടുത്ത പ്രയാസം നേരി ട്ടത് അഖബയുടെ ദിവസമാണ്. അബ്ദുകുലാലിന്റെ മകനായ അബ്ദുയാലീലിന്റെ മുമ്പാകെ (ത്വാഇഫിലെ സഖീഫ് ഗോത്രത്തിലെ പ്രമുഖരില്‍ ഒരാളാണ് ഇദ്ദേഹം. അഭയം ആവശ്യപ്പെട്ട് നബി(സ്വ) ത്വാഇഫിലേക്ക് പോയ സന്ദര്‍ഭമാണ് പശ്ചാത്തലം) ഞാന്‍ എന്റെ പ്രശ്‌നം അവതരിപ്പിച്ചു. പക്ഷേ അദ്ദേഹം അത് ചെവിക്കൊണ്ടില്ല. ഞാന്‍ വ്യാകുലനായി, പോയ വഴിക്ക് തന്നെ തിരിച്ചുപോന്നു. കര്‍നുസ്സആലിബില്‍ എത്തിയപ്പോള്‍ മാത്രമാണ് ഞാന്‍ തീവ്ര ദുഃഖത്തില്‍ നിന്ന് മുക്തനായത്. മനസ്സ് തെളിഞ്ഞ് തല ഉയര്‍ത്തിയപ്പോള്‍ ഞാന്‍ കാണുന്നത് എനിക്ക് തണല്‍ വിരിച്ചുനില്ക്കുന്ന മേഘങ്ങളാണ്. അതില്‍ ഞാന്‍ ജിബ്‌രീലിനെ കണ്ടു. അദ്ദേഹം പറഞ്ഞു: താങ്കളുടെ ആളുകള്‍ താങ്കളോട് പ്രതികരിച്ചതു കേട്ട് അല്ലാഹു എന്നെ നിയോഗിച്ചതാണ്. പര്‍വതങ്ങളുടെ കാവല്‍ക്കാരനായ മലക്കിനെ (താങ്കള്‍ നിര്‍ദേശിക്കുകയാണെങ്കില്‍) ഈ ജനതയെ നശിപ്പിക്കുവാന്‍ വേണ്ടി അല്ലാഹു നിയോഗിച്ചിട്ടുണ്ട്. പിന്നീട് പര്‍വതങ്ങളുടെ മലക്ക് എനിക്കു സലാം ചൊല്ലിക്കൊണ്ട് പറഞ്ഞു: മുഹമ്മദ് നബിയേ, താങ്കള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഈ രണ്ട് മലകള്‍കൊണ്ട് ഇക്കൂട്ടരെ ഇടിച്ചു നിരപ്പാക്കാന്‍ ഞാന്‍ സന്നദ്ധനാണ്. അപ്പോള്‍ നബി(സ്വ) പറഞ്ഞു: വേണ്ട, അവരുടെ പിന്‍തലമുറകളില്‍ നിന്നെങ്കിലും അല്ലാഹുവില്‍ യാതൊന്നും പങ്കുചേര്‍ക്കാതെ അവനെ മാത്രം ആരാധിക്കുന്നവരെ അല്ലാഹു കൊണ്ടുവരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

(ഹദീസ് നമ്പര്‍: ബുഖാരി: 3231, മുസ്‌ലിം: 1795 )
 

Feedback
  • Thursday Apr 3, 2025
  • Shawwal 4 1446