Skip to main content

അല്ലാഹു

  
حَدَّثَنَا عُبَيْدُ اللَّهِ بْنُ مُوسَى، قَالَ أَخْبَرَنَا حَنْظَلَةُ بْنُ أَبِي سُفْيَانَ، عَنْ عِكْرِمَةَ بْنِ خَالِدٍ، عَنِ ابْنِ عُمَرَ ـ رضى الله عنهما ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ "‏ بُنِيَ الإِسْلاَمُ عَلَى خَمْسٍ شَهَادَةِ أَنْ لاَ إِلَهَ إِلاَّ اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ، وَإِقَامِ الصَّلاَةِ، وَإِيتَاءِ الزَّكَاةِ، وَالْحَجِّ، وَصَوْمِ رَمَضَانَ ‏"‏‏.
 

1.    ഇബ്‌നുഉമര്‍(റ) പറയുന്നു. റസൂല്‍(സ്വ) പറഞ്ഞു: ഇസ്‌ലാം സ്ഥാപിക്കപ്പെട്ടിരിക്കുന്നത് അഞ്ചു തൂണുകളിലാണ് -ആരാധ്യനായി അല്ലാഹു ഒഴികെ മറ്റാരും ഇല്ല എന്നും മുഹമ്മദ് അല്ലാഹുവിന്റെ സന്ദേശവാഹകനാണ് എന്നും സാക്ഷ്യംവഹിക്കല്‍, ശരിയായ ക്രമത്തില്‍ നമസ്‌കാരം നിര്‍വഹിക്കല്‍, നിര്‍ബന്ധമായ സാമ്പത്തിക ദാനം കൊടുത്തുവീട്ടല്‍, വിശുദ്ധ ഭവനത്തെ ലക്ഷ്യംവെച്ച് തീര്‍ഥാടനം നടത്തല്‍, റമദാന്‍ മാസത്തില്‍ വ്രതമനുഷ്ഠിക്കല്‍ എന്നിവയാണവ. 

(ഹദീസ് നമ്പര്‍: ബുഖാരി: 8, മുസ്‌ലിം: 16, തിര്‍മിദി: 2609, നസാഈ: 5001) 

 
حَدَّثَنَا أَحْمَدُ بْنُ يُونُسَ، وَمُوسَى بْنُ إِسْمَاعِيلَ، قَالاَ حَدَّثَنَا إِبْرَاهِيمُ بْنُ سَعْدٍ، قَالَ حَدَّثَنَا ابْنُ شِهَابٍ، عَنْ سَعِيدِ بْنِ الْمُسَيَّبِ، عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم سُئِلَ أَىُّ الْعَمَلِ أَفْضَلُ فَقَالَ ‏"‏ إِيمَانٌ بِاللَّهِ وَرَسُولِهِ ‏"‏‏.‏ قِيلَ ثُمَّ مَاذَا قَالَ ‏"‏ الْجِهَادُ فِي سَبِيلِ اللَّهِ ‏"‏‏.‏ قِيلَ ثُمَّ مَاذَا قَالَ ‏"‏ حَجٌّ مَبْرُورٌ ‏"‏‏.

2.    അബൂഹുറയ്‌റ(റ) പറയുന്നു. റസൂല്‍ ഇപ്രകാരം ചോദിക്കപ്പെട്ടു. ഏറ്റവും ശ്രേഷ്ഠതയുള്ള കര്‍മം ഏതാണ്? അദ്ദേഹം പറഞ്ഞു: 'അല്ലാഹുവിലും പ്രവാചകനിലും വിശ്വസിക്കല്‍. അതു കഴിഞ്ഞാല്‍? അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള പരിശ്രമം. അടുത്തത്? പുണ്യകരമായ ഹജ്ജ്. 

(ഹദീസ് നമ്പര്‍: ബുഖാരി: 26, മുസ്‌ലിം: 83, തിര്‍മിദി: 1658, നസാഈ: 3130, അഹ്മദ്: 7590, ദാരിമി: 2438)

 
حَدَّثَنَا عَلِيُّ بْنُ الْجَعْدِ، قَالَ أَخْبَرَنَا شُعْبَةُ، عَنْ أَبِي جَمْرَةَ، قَالَ كُنْتُ أَقْعُدُ مَعَ ابْنِ عَبَّاسٍ، يُجْلِسُنِي عَلَى سَرِيرِهِ فَقَالَ أَقِمْ عِنْدِي حَتَّى أَجْعَلَ لَكَ سَهْمًا مِنْ مَالِي، فَأَقَمْتُ مَعَهُ شَهْرَيْنِ، ثُمَّ قَالَ إِنَّ وَفْدَ عَبْدِ الْقَيْسِ لَمَّا أَتَوُا النَّبِيَّ صلى الله عليه وسلم قَالَ ‏"‏ مَنِ الْقَوْمُ أَوْ مَنِ الْوَفْدُ ‏"‏‏.‏ قَالُوا رَبِيعَةُ‏.‏ قَالَ ‏"‏ مَرْحَبًا بِالْقَوْمِ ـ أَوْ بِالْوَفْدِ ـ غَيْرَ خَزَايَا وَلاَ نَدَامَى ‏"‏‏.‏ فَقَالُوا يَا رَسُولَ اللَّهِ، إِنَّا لاَ نَسْتَطِيعُ أَنْ نَأْتِيَكَ إِلاَّ فِي شَهْرِ الْحَرَامِ، وَبَيْنَنَا وَبَيْنَكَ هَذَا الْحَىُّ مِنْ كُفَّارِ مُضَرَ، فَمُرْنَا بِأَمْرٍ فَصْلٍ، نُخْبِرْ بِهِ مَنْ وَرَاءَنَا، وَنَدْخُلْ بِهِ الْجَنَّةَ‏.‏ وَسَأَلُوهُ عَنِ الأَشْرِبَةِ‏.‏ فَأَمَرَهُمْ بِأَرْبَعٍ، وَنَهَاهُمْ عَنْ أَرْبَعٍ، أَمَرَهُمْ بِالإِيمَانِ بِاللَّهِ وَحْدَهُ‏.‏ قَالَ ‏"‏ أَتَدْرُونَ مَا الإِيمَانُ بِاللَّهِ وَحْدَهُ ‏"‏‏.‏ قَالُوا اللَّهُ وَرَسُولُهُ أَعْلَمُ‏.‏ قَالَ ‏"‏ شَهَادَةُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ، وَإِقَامُ الصَّلاَةِ، وَإِيتَاءُ الزَّكَاةِ، وَصِيَامُ رَمَضَانَ، وَأَنْ تُعْطُوا مِنَ الْمَغْنَمِ الْخُمُسَ ‏"‏‏.‏ وَنَهَاهُمْ عَنْ أَرْبَعٍ عَنِ الْحَنْتَمِ وَالدُّبَّاءِ وَالنَّقِيرِ وَالْمُزَفَّتِ‏.‏ وَرُبَّمَا قَالَ الْمُقَيَّرِ‏.‏ وَقَالَ ‏"‏ احْفَظُوهُنَّ وَأَخْبِرُوا بِهِنَّ مَنْ وَرَاءَكُمْ ‏"‏‏

3.     അബുജംറ(റ) പറയുന്നു. ഞാന്‍ ഇബ്‌നു അബ്ബാസിനോടൊപ്പം ഇരിക്കുകയായിരുന്നു. അദ്ദേഹം എന്നെ തന്റെ കട്ടിലില്‍ പിടിച്ചിരുത്തിയതായിരുന്നു. എന്നോട് അദ്ദേഹം പറഞ്ഞു: 'താങ്കള്‍ എന്റെ കൂടെ താമസിക്കുക, എന്റെ ധനത്തിന്റെ ഒരു വിഹിതം ഞാന്‍ താങ്കള്‍ക്കു തരാം. അങ്ങനെ രണ്ടു മാസത്തോളം അദ്ദേഹത്തിന്റെ കൂടെ ഞാന്‍ താമസിച്ചു. പിന്നീട് അദ്ദേഹം പറഞ്ഞു: 'അബ്ദുല്‍ ഖൈസ് ഗോത്രത്തില്‍ നിന്നുള്ള ഒരു നിവേദക സംഘം നബിയുടെ(സ്വ) അടുത്ത് വരികയുണ്ടായി. കുശലാന്വേഷണങ്ങള്‍ക്കു ശേഷം അവര്‍ക്ക് സ്വാഗതം നേര്‍ന്നു കൊണ്ട് അവിടുന്നു പറഞ്ഞു: അപമാനിക്കപ്പെടാതെ, ഖേദം തോന്നാനിടയാകാതെ എത്തിയ സംഘത്തിന് അഭിവാദ്യം. അവര്‍ ചോദിച്ചു: പ്രവാചകരേ, പവിത്രമാസങ്ങളിലല്ലാതെ അങ്ങയുടെ അടുത്ത് എത്താന്‍ ഞങ്ങള്‍ക്കു കഴിയില്ല. സത്യനിഷേധികളായ മുദ്വര്‍ ഗോത്രക്കാര്‍ ഞങ്ങള്‍ക്കും താങ്കള്‍ക്കുമിടയിലുള്ളതാണ് പ്രശ്‌നം. അതിനാല്‍ നിര്‍ണായകമായ ഒരു അനുശാസനം അങ്ങ് ഞങ്ങള്‍ക്ക് നല്കണം. ഞങ്ങളുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഞങ്ങള്‍ അത് അറിയിച്ചുകൊടുക്കാം. അത് മുഖേന ഞങ്ങള്‍ക്ക് സ്വര്‍ഗപ്രവേശം ലഭിക്കണം. കുടിക്കാവുന്ന പാനീയങ്ങളെ പ്പറ്റിയും അവര്‍ ചോദിച്ചു. അദ്ദേഹം അവരോട് നാലു കാര്യങ്ങള്‍ കല്പിച്ചു. നാലു കാര്യങ്ങള്‍ വിലക്കുകയും ചെയ്തു. ഏകനായ അല്ലാഹുവില്‍ വിശ്വസിക്കണമെന്നാണ് അദ്ദേഹം അവരോട് കല്പിച്ചത്. അല്ലാഹുവില്‍ മാത്രം വിശ്വസിക്കുകയെന്നാല്‍ എന്താണെന്നറിയാമോ? -അദ്ദേഹം ചോദിച്ചു. ഏറ്റവും അറിയുന്നവര്‍ അല്ലാഹുവും അവന്റെ ദൂതനുമാണെന്ന് അവര്‍ പറഞ്ഞപ്പോള്‍ അവിടുന്ന് പറഞ്ഞു: ആരാധ്യനായി അല്ലാഹു ഒഴികെ മറ്റാരും ഇല്ല എന്നും മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കല്‍, ശരിയായ ക്രമത്തില്‍ നമസ്‌കരിക്കല്‍, സകാത്ത് നല്കല്‍, റമദാനില്‍ വ്രതമനുഷ്ഠിക്കല്‍, സമരാര്‍ജിത സ്വത്തിന്റെ അഞ്ചില്‍ ഒരു ഭാഗം ദാനംചെയ്യല്‍ ഇവയാണ് ആ കാര്യങ്ങള്‍. നാലു കാര്യങ്ങള്‍ അവരോട് നിരോധിക്കുകയും ചെയ്തു. അതായത് തൊട്ടിപ്പാത്രം, ചുരക്കാത്തോട്, ഈത്തപ്പനയുടെ മൂലഭാഗം മുറിച്ചെടുത്ത് തുരന്നുണ്ടാക്കിയ പാത്രം, താര്‍ പൂശിയ പാത്രം അല്ലെങ്കില്‍ ചായം പൂശിയ പാത്രം ഇവ ഉപയോഗിക്കുന്നത്. ശേഷം നബി(സ്വ) ഇപ്രകാരം പറഞ്ഞു: നിങ്ങള്‍ ഈ ഉപദേശങ്ങളെ ഓര്‍മ വെക്കുകയും നിങ്ങള്‍ക്ക് പിറകിലുള്ളവരെ അറിയിക്കുകയും ചെയ്യുക. 

(ഹദീസ് നമ്പര്‍: ബുഖാരി: 53, മുസ്‌ലിം: 17, തിര്‍മിദി: 2611, നസാഈ: 5031, അബൂദാവൂദ്: 3692, അഹ്മദ്: 2020).

 
حَدَّثَنَا مُحَمَّدٌ، أَخْبَرَنَا عَبْدُ اللَّهِ، أَخْبَرَنَا زَكَرِيَّاءُ بْنُ إِسْحَاقَ، عَنْ يَحْيَى بْنِ عَبْدِ اللَّهِ بْنِ صَيْفِيٍّ، عَنْ أَبِي مَعْبَدٍ، مَوْلَى ابْنِ عَبَّاسٍ عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم لِمُعَاذِ بْنِ جَبَلٍ حِينَ بَعَثَهُ إِلَى الْيَمَنِ ‏ "‏ إِنَّكَ سَتَأْتِي قَوْمًا أَهْلَ كِتَابٍ، فَإِذَا جِئْتَهُمْ فَادْعُهُمْ إِلَى أَنْ يَشْهَدُوا أَنْ لاَ إِلَهَ إِلاَّ اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ، فَإِنْ هُمْ أَطَاعُوا لَكَ بِذَلِكَ، فَأَخْبِرْهُمْ أَنَّ اللَّهَ قَدْ فَرَضَ عَلَيْهِمْ خَمْسَ صَلَوَاتٍ فِي كُلِّ يَوْمٍ وَلَيْلَةٍ، فَإِنْ هُمْ أَطَاعُوا لَكَ بِذَلِكَ فَأَخْبِرْهُمْ أَنَّ اللَّهَ قَدْ فَرَضَ عَلَيْهِمْ صَدَقَةً تُؤْخَذُ مِنْ أَغْنِيَائِهِمْ فَتُرَدُّ عَلَى فُقَرَائِهِمْ، فَإِنْ هُمْ أَطَاعُوا لَكَ بِذَلِكَ فَإِيَّاكَ وَكَرَائِمَ أَمْوَالِهِمْ، وَاتَّقِ دَعْوَةَ الْمَظْلُومِ، فَإِنَّهُ لَيْسَ بَيْنَهُ وَبَيْنَ اللَّهِ حِجَابٌ ‏"‏‏.

4.    ഇബ്‌നുഅബ്ബാസ്(റ) പറയുന്നു: 'മുആദുബ്‌നു ജബല്‍(റ)നെ പ്രവാചകന്‍ യമനിലേക്ക് നിയോഗിച്ചപ്പോള്‍ പറഞ്ഞു: നിശ്ചയം, വേദക്കാരായ ഒരു ജനതയിലേക്കാണ് താങ്കള്‍ പോവുന്നത്. അതുകൊണ്ട് അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്നും ഞാന്‍ അല്ലാഹുവിന്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കാന്‍ നീ അവരെ ആഹ്വാനം ചെയ്യുക. അതവര്‍ അനുസരിച്ചാല്‍ ദിനരാത്രങ്ങളില്‍ അഞ്ചുനേരത്തെ നമസ്‌കാരം അല്ലാഹു അവര്‍ക്ക് നിര്‍ബന്ധമാക്കിയിട്ടുണ്ടെന്ന് നീ അവരോട് ഉപദേശിക്കുക. അതവര്‍ അനുസരിച്ചാല്‍ അവരിലെ ധനികരില്‍ നിന്ന് ശേഖരിക്കുകയും അവരിലെ ദരിദ്രര്‍ക്ക് നല്കുകയും ചെയ്യുന്ന ഒരു ദാനം അല്ലാഹു നിര്‍ബന്ധമാക്കിയിരിക്കുന്നുവെന്ന് അവരെ അറിയിക്കുക. അതവര്‍ അനുസരിച്ചാല്‍ അവരുടെ സമ്പത്തില്‍ നിന്ന് ഏറ്റവും മികച്ചത് നീ പിടിച്ചെടുക്കരുത്. മര്‍ദിതന്റെ പ്രാര്‍ഥന നീ സൂക്ഷിക്കുകയും വേണം. നിശ്ചയം, അതിന്റെയും അല്ലാഹുവിന്റെയുമിടയില്‍ ഒരു മറയുമില്ല. (മര്‍ദിതന്റെ പ്രാര്‍ഥന അല്ലാഹു തള്ളിക്കളയുകയില്ല).

(ഹദീസ് നമ്പര്‍: ബുഖാരി: 1496, മുസ്‌ലിം: 19, തിര്‍മിദി: 625 , അബൂദാവൂദ്: 1584, നസാഈ: 2435, ഇബ്‌നുമാജ: 1783, അഹ്മദ്: 2071) 
 

وَحَدَّثَنَا سُوَيْدُ بْنُ سَعِيدٍ، وَابْنُ أَبِي عُمَرَ، قَالاَ حَدَّثَنَا مَرْوَانُ، - يَعْنِيَانِ الْفَزَارِيَّ - عَنْ أَبِي مَالِكٍ، عَنْ أَبِيهِ، قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ " مَنْ قَالَ لاَ إِلَهَ إِلاَّ اللَّهُ وَكَفَرَ بِمَا يُعْبَدُ مِنْ دُونِ اللَّهِ حَرُمَ مَالُهُ وَدَمُهُ وَحِسَابُهُ عَلَى اللَّهِ " .

5    അബൂമാലിക്(റ) പറയുന്നു: പ്രവാചകന്‍(സ്വ) ഇപ്രകാരം പറയുന്നത് ഞാന്‍ കേട്ടു: 'ആരെ ങ്കിലും അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്ന് പ്രഖ്യാപിക്കുകയും അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്ന വസ്തുക്കളെ നിഷേധിക്കുകയും ചെയ്താല്‍ അവന്റെ രക്തവും സമ്പത്തും പവിത്രമായിരിക്കുന്നു. അവന്റെ കണക്കു നോക്കല്‍ അല്ലാഹുവിന്റെ ബാധ്യതയത്രെ.

(ഹദീസ് നമ്പര്‍: മുസ്‌ലിം: 23, അഹ്മദ്: 15875)
 

 حَدَّثَنَا مُسْلِمُ بْنُ إِبْرَاهِيمَ، قَالَ حَدَّثَنَا هِشَامٌ، قَالَ حَدَّثَنَا قَتَادَةُ، عَنْ أَنَسٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏"‏ يَخْرُجُ مِنَ النَّارِ مَنْ قَالَ لاَ إِلَهَ إِلاَّ اللَّهُ، وَفِي قَلْبِهِ وَزْنُ شَعِيرَةٍ مِنْ خَيْرٍ، وَيَخْرُجُ مِنَ النَّارِ مَنْ قَالَ لاَ إِلَهَ إِلاَّ اللَّهُ، وَفِي قَلْبِهِ وَزْنُ بُرَّةٍ مِنْ خَيْرٍ، وَيَخْرُجُ مِنَ النَّارِ مَنْ قَالَ لاَ إِلَهَ إِلاَّ اللَّهُ، وَفِي قَلْبِهِ وَزْنُ ذَرَّةٍ مِنْ خَيْرٍ ‏"‏‏.‏ قَالَ أَبُو عَبْدِ اللَّهِ قَالَ أَبَانُ حَدَّثَنَا قَتَادَةُ حَدَّثَنَا أَنَسٌ عَنِ النَّبِيِّ صلى الله عليه وسلم ‏"‏ مِنْ إِيمَانٍ ‏"‏‏.‏ مَكَانَ ‏"‏ مِنْ خَيْرٍ ‏"‏‏.

6.    അനസ്(റ) പറയുന്നു: നബി (സ്വ)പറഞ്ഞു: 'ലാ ഇലാഹ ഇല്ലല്ലാഹ് എന്നു പറഞ്ഞ ഏതൊ രാളും നരകത്തില്‍ നിന്ന് പുറത്തുവരും; അവന്റെ മനസ്സിലുള്ളത് ഒരു ഗോതമ്പ് മണിയോളം നന്മയായിരുന്നാലും. 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന് പറഞ്ഞ ഏതൊരാളും നരകത്തില്‍ നിന്ന് പുറത്തു വരും; അവന്റെ മനസ്സിലുള്ളത് തൊലികളഞ്ഞ ഗോതമ്പുമണിയുടെ അത്ര നന്മയാണെങ്കിലും. ലാ ഇലാഹ ഇല്ലല്ലാഹ് എന്നു പറഞ്ഞവന്‍ നരകത്തില്‍ നിന്ന് പുറത്തുവരും; അവന്റെ മനസ്സിലുള്ള നന്മ ഒരു അണുവോളമായിരുന്നാലും.' 

(ഹദീസ് നമ്പര്‍: ബുഖാരി: 44, മുസ്‌ലിം: 193, തിര്‍മിദി: 2593, ഇബ്‌നുമാജ: 4312, അഹ്മദ്: 12153)
 

 حَدَّثَنَا مُسَدَّدٌ، قَالَ حَدَّثَنَا إِسْمَاعِيلُ بْنُ إِبْرَاهِيمَ، أَخْبَرَنَا أَبُو حَيَّانَ التَّيْمِيُّ، عَنْ أَبِي زُرْعَةَ، عَنْ أَبِي هُرَيْرَةَ، قَالَ كَانَ النَّبِيُّ صلى الله عليه وسلم بَارِزًا يَوْمًا لِلنَّاسِ، فَأَتَاهُ جِبْرِيلُ فَقَالَ مَا الإِيمَانُ قَالَ ‏"‏ الإِيمَانُ أَنْ تُؤْمِنَ بِاللَّهِ وَمَلاَئِكَتِهِ وَبِلِقَائِهِ وَرُسُلِهِ، وَتُؤْمِنَ بِالْبَعْثِ ‏"‏‏.‏ قَالَ مَا الإِسْلاَمُ قَالَ ‏"‏ الإِسْلاَمُ أَنْ تَعْبُدَ اللَّهَ وَلاَ تُشْرِكَ بِهِ، وَتُقِيمَ الصَّلاَةَ، وَتُؤَدِّيَ الزَّكَاةَ الْمَفْرُوضَةَ، وَتَصُومَ رَمَضَانَ ‏"‏‏.‏ قَالَ مَا الإِحْسَانُ قَالَ ‏"‏ أَنْ تَعْبُدَ اللَّهَ كَأَنَّكَ تَرَاهُ، فَإِنْ لَمْ تَكُنْ تَرَاهُ فَإِنَّهُ يَرَاكَ ‏"‏‏.‏ قَالَ مَتَى السَّاعَةُ قَالَ ‏"‏ مَا الْمَسْئُولُ عَنْهَا بِأَعْلَمَ مِنَ السَّائِلِ، وَسَأُخْبِرُكَ عَنْ أَشْرَاطِهَا إِذَا وَلَدَتِ الأَمَةُ رَبَّهَا، وَإِذَا تَطَاوَلَ رُعَاةُ الإِبِلِ الْبُهْمُ فِي الْبُنْيَانِ، فِي خَمْسٍ لاَ يَعْلَمُهُنَّ إِلاَّ اللَّهُ ‏"‏‏.‏ ثُمَّ تَلاَ النَّبِيُّ صلى الله عليه وسلم ‏{‏إِنَّ اللَّهَ عِنْدَهُ عِلْمُ السَّاعَة‏}‏ الآيَةَ‏.‏ ثُمَّ أَدْبَرَ فَقَالَ ‏"‏ رُدُّوهُ ‏"‏‏.‏ فَلَمْ يَرَوْا شَيْئًا‏.‏ فَقَالَ ‏"‏ هَذَا جِبْرِيلُ جَاءَ يُعَلِّمُ النَّاسَ دِينَهُمْ ‏"‏‏.‏ قَالَ أَبُو عَبْدِ اللَّهِ جَعَلَ ذَلِكَ كُلَّهُ مِنَ الإِيمَانِ‏.

7.    അബൂഹുറയ്‌റ(റ) പറയുന്നു. ഒരു ദിവസം നബി(സ്വ) ജനങ്ങളെ അഭിമുഖീകരിക്കവെ ഒരാള്‍ വന്നു ചോദിച്ചു: എന്തെല്ലാമാണ് വിശ്വസിക്കേണ്ടത്? അദ്ദേഹം പറഞ്ഞു: അല്ലാഹുവിലും അവന്റെ മലക്കുകളിലും അവനെ കണ്ടുമുട്ടുമെന്നതിലും അവന്റെ ദൂതന്മാരിലും പുനരുത്ഥാനത്തിലും നീ വിശ്വസിക്കണം. അദ്ദേഹം ചോദിച്ചു: ഇസ്‌ലാം എന്നാലെന്താണ്? നബി(സ്വ) പറഞ്ഞു: ഇസ്‌ലാം എന്നാല്‍ നീ അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, ഒന്നിനെയും അവനോട് പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്യലാണ്. പിന്നെ നമസ്‌കാരം ശരിയായ ക്രമത്തില്‍ നിര്‍വഹിക്കുക, നിര്‍ബന്ധമായ ദാനം(സകാത്ത്) കൊടുത്തുവീട്ടുക, റമദ്വാനില്‍ വ്രതമനുഷ്ഠിക്കുക എന്നിവയുമാണ്. പിന്നീട് അദ്ദേഹം ചോദിച്ചു: എന്താണ് ഇഹ്‌സാന്‍ അല്ലാഹുവെ നീ നേരില്‍ കാണുന്നതുപോലെ അവനെ ആരാധിക്കുക. നീ അവനെ കാണുന്നില്ലെങ്കിലും അവന്‍ നിന്നെ കണ്ടുകൊണ്ടിരിക്കുകയാണ്. അയാള്‍ ചോദിച്ചു: എന്നാണ് അന്ത്യദിനം? നബി(സ്വ) പറഞ്ഞു ചോദിക്കുന്ന ആളെക്കാള്‍ കൂടുതല്‍ വിവരം ചോദിക്കപ്പെട്ട ആള്‍ക്കും ഇക്കാര്യത്തിലില്ല. ചില അടയാളങ്ങള്‍ പറഞ്ഞുതരാം. ഒരു ദാസി അവളുടെ യജമാനനെ പ്രസവിച്ചാല്‍. ഒട്ടകത്തെ മേച്ചുനടക്കുന്ന അപ്രശസ്തരായ ആളുകള്‍ രമ്യഹര്‍മ്യങ്ങള്‍ പണിയുന്നതില്‍ കിടമത്സരം നടത്തിയാല്‍ (അന്ത്യദിനത്തെ പ്രതീക്ഷിക്കാം). അല്ലാഹുവിന് മാത്രം അറിയാവുന്ന അഞ്ചു കാര്യങ്ങളില്‍ പ്പെട്ടതാണ് തന്റെ അന്ത്യദിനം എപ്പോഴായിരിക്കുമെന്നത്. 

'നിശ്ചയം, അന്ത്യദിനത്തെ സംബന്ധിച്ച ജ്ഞാനം അല്ലാഹുവിന് മാത്രമാണുള്ളത് (ലൂഖ്മാന്‍ 34) എന്ന ഖുര്‍ആന്‍ സൂക്തം അദ്ദേഹം പാരായണം ചെയ്തു. ആ മനുഷ്യന്‍ പോയപ്പോള്‍ നബി(സ്വ) പറഞ്ഞു: അയാളെ തിരിച്ചുവിളിക്കൂ. പക്ഷേ അവര്‍ അയാളെ കണ്ടതേയില്ല. നബി (സ്വ)പറഞ്ഞു: അത് ജിബ്‌രീല്‍ ആയിരുന്നു.....! ആളുകള്‍ക്ക് മതം പഠിപ്പിക്കാനാണ് അദ്ദേഹം വന്നത്.

(ഹദീസ് നമ്പര്‍: ബുഖാരി: 50, മുസ്‌ലിം: 8, തിര്‍മിദി: 2610, അബൂദാവൂദ്: 1584, നസാഈ: 4990, ഇബ്‌നുമാജ: 63, അഹ്മദ്: 184)

حَدَّثَنَا عَبْدُ الرَّحْمَنِ بْنُ مَهْدِيٍّ، حَدَّثَنَا مُعَاوِيَةُ يَعْنِي ابْنَ صَالِحٍ، عَنْ سُلَيْمِ بْنِ عَامِرٍ الْكَلَاعِيِّ، عَنْ أَوْسَطَ بْنِ عَمْرٍو، قَالَ قَدِمْتُ الْمَدِينَةَ بَعْدَ وَفَاةِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِسَنَةٍ فَأَلْفَيْتُ أَبَا بَكْرٍ يَخْطُبُ النَّاسَ فَقَالَ قَامَ فِينَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَامَ الْأَوَّلِ فَخَنَقَتْهُ الْعَبْرَةُ ثَلَاثَ مِرَارٍ ثُمَّ قَالَ يَا أَيُّهَا النَّاسُ سَلُوا اللَّهَ الْمُعَافَاةَ فَإِنَّهُ لَمْ يُؤْتَ أَحَدٌ مِثْلَ يَقِينٍ بَعْدَ مُعَافَاةٍ وَلَا أَشَدَّ مِنْ رِيبَةٍ بَعْدَ كُفْرٍ وَعَلَيْكُمْ بِالصِّدْقِ فَإِنَّهُ يَهْدِي إِلَى الْبِرِّ وَهُمَا فِي الْجَنَّةِ وَإِيَّاكُمْ وَالْكَذِبَ فَإِنَّهُ يَهْدِي إِلَى الْفُجُورِ وَهُمَا فِي النَّارِ‏.

8.    അബൂബക്ര്‍(റ) പറയുന്നു: ഹിജ്‌റക്കു ശേഷം ഒന്നാം വര്‍ഷം അല്ലാഹുവിന്റെ പ്രവാചകന്‍ ഞങ്ങള്‍ക്കിടയില്‍ പ്രസംഗിക്കാനായി നിന്നു. കണ്ണുനീരു മൂലമുള്ള ഗദ്ഗദം അദ്ദേഹത്തെ മൂന്നു തവണ തടസ്സപ്പെടുത്തി. പിന്നെ അദ്ദേഹം പറഞ്ഞു: 'ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിനോട് സൗഖ്യം തേടുക. കാരണം സൗഖ്യത്തിനുശേഷമുള്ള ദൃഢവിശ്വാസം പോലുള്ളത് ആര്‍ക്കും നല്കപ്പെട്ടിട്ടില്ല. അവിശ്വാസത്തിനുശേഷമുള്ള ആശങ്കയെക്കാള്‍ ഗുരുതരമായതും നല്കപ്പെട്ടിട്ടില്ല. അതുകൊണ്ട് നിങ്ങള്‍ സത്യസന്ധത മുറുകെ പിടിക്കുക, അത് നന്മയിലേക്ക് നയിക്കുന്നു; അവ രണ്ടും സ്വര്‍ഗത്തിലേക്കും. നിങ്ങള്‍ കളവിനെ സൂക്ഷിക്കുക, അത് അധര്‍മത്തിലേക്ക് നയിക്കുന്നു. അവ രണ്ടും നരകത്തിലേക്കും. 

(ഹദീസ് നമ്പര്‍: അഹ്മദ്: 44. തിര്‍മിദി: 3558, ഇബ്‌നുമാജ : 3849)

 

حَدَّثَنَا يَحْيَى بْنُ يَحْيَى، أَخْبَرَنَا يَحْيَى بْنُ زَكَرِيَّاءَ، عَنِ الأَعْمَشِ، عَنْ أَبِي سُفْيَانَ، عَنْ جَابِرٍ، قَالَ سَمِعْتُ النَّبِيَّ صلى الله عليه وسلم قَبْلَ وَفَاتِهِ بِثَلاَثٍ يَقُولُ ‏ "‏ لاَ يَمُوتَنَّ أَحَدُكُمْ إِلاَّ وَهُوَ يُحْسِنُ بِاللَّهِ الظَّنَّ ‏"‏ ‏.‏

9.   ജാബിറുബ്‌നു അബ്ദില്ല (റ) പറയുന്നു: പ്രവാചകന്‍(സ്വ) അവിടുത്തെ മരണത്തിന് മുന്നുദിവ സം മുമ്പ് ഇങ്ങനെ പറയുന്നത് ഞാന്‍ കേട്ടു: 'അല്ലാഹുവെ ക്കുറിച്ച് സദ്‌വിചാരവുമായല്ലാതെ നി ങ്ങളാരും മരിക്കാന്‍ ഇടവരരുത്.' 

(ഹദീസ് നമ്പര്‍: മുസ്‌ലിം: 2877, അബൂദാവൂദ്: 3113, ഇബ്‌നുമാജ : 4167, അഹമ്മദ് : 14481,14580) 

حَدَّثَنَا قَبِيصَةُ، حَدَّثَنَا سُفْيَانُ، عَنِ ابْنِ جُرَيْجٍ، عَنْ سُلَيْمَانَ، عَنْ طَاوُسٍ، عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ قَالَ كَانَ النَّبِيُّ صلى الله عليه وسلم يَدْعُو مِنَ اللَّيْلِ ‏ "‏ اللَّهُمَّ لَكَ الْحَمْدُ أَنْتَ رَبُّ السَّمَوَاتِ وَالأَرْضِ، لَكَ الْحَمْدُ أَنْتَ قَيِّمُ السَّمَوَاتِ وَالأَرْضِ وَمَنْ فِيهِنَّ، لَكَ الْحَمْدُ أَنْتَ نُورُ السَّمَوَاتِ وَالأَرْضِ، قَوْلُكَ الْحَقُّ، وَوَعْدُكَ الْحَقُّ، وَلِقَاؤُكَ حَقٌّ، وَالْجَنَّةُ حَقٌّ، وَالنَّارُ حَقٌّ، وَالسَّاعَةُ حَقٌّ، اللَّهُمَّ لَكَ أَسْلَمْتُ، وَبِكَ آمَنْتُ، وَعَلَيْكَ تَوَكَّلْتُ، وَإِلَيْكَ أَنَبْتُ، وَبِكَ خَاصَمْتُ، وَإِلَيْكَ حَاكَمْتُ، فَاغْفِرْ لِي مَا قَدَّمْتُ وَمَا أَخَّرْتُ، وَأَسْرَرْتُ وَأَعْلَنْتُ، أَنْتَ إِلَهِي لاَ إِلَهَ لِي غَيْرُكَ ‏"‏‏.‏  
 

10.     ഇബ്‌നുഅബ്ബാസ്(റ) പറയുന്നു. രാത്രിയില്‍ നബി(സ്വ) ഇപ്രകാരം പ്രാര്‍ഥിക്കുമായിരുന്നു. 'അല്ലാഹുവേ, നിനക്ക് സ്തുതി, ആകാശഭൂമികളുടെ രക്ഷിതാവ് നീയാണല്ലോ. നിനക്കാണ് സ്തുതി; ആകാശ ഭൂമികളും അവയിലെ സര്‍വതും നിയന്ത്രിക്കുന്നവനാണല്ലോ നീ. നിനക്ക് സ്തുതി; ആകാശഭൂമികളുടെ പ്രകാശമാണ് നീ. നിന്റെ വാക്ക് സത്യമാണ്, നിന്റെ വാഗ്ദാനം യാഥാര്‍ഥ്യമാണ്, നിന്നെ കണ്ടുമുട്ടുമെന്നത് പരമാര്‍ഥമാണ്, സ്വര്‍ഗം ഉറപ്പാണ്, നരകവും ഉറപ്പാണ്. അന്ത്യനാള്‍ സത്യമാണ്. അല്ലാഹുവേ, ഞാനിതാ നിനക്ക് കീഴ്‌വണങ്ങുന്നു. നിന്നില്‍ വിശ്വസിക്കുന്നു, നിന്നെ ഭരമേല്പിക്കുന്നു. നിന്നിലേക്ക് ഖേദിച്ചു മടങ്ങുന്നു. നിന്റെ പേരില്‍ വാദിക്കുന്നു. നിന്റെ വിധി തേടുന്നു, അതിനാല്‍ ഞാന്‍ നേരത്തെ ചെയ്തുപോയതും ചെയ്യാതെ മാറ്റിവെച്ചതും ഞാന്‍ രഹസ്യമാക്കിയതും പരസ്യമാക്കിയതുമായ എല്ലാ തെറ്റുകുറ്റങ്ങളും എനിക്കു പൊറുത്തുതരേണമേ. നീയാണ് എന്റെ ആരാധ്യന്‍. നീ ഒഴികെ വേറൊരു ആരാധ്യനും എനിക്കില്ല തന്നെ.

(ഹദീസ് നമ്പര്‍: ബുഖാരി : 7385, മുസ്‌ലിം 769, തിര്‍മിദി: 3418, നസാഈ : 1619.അബൂദാവൂദ് : 771, ഇബ്‌നുമാജ : 1355, അഹ്മദ് : 271, ദാരിമി : 1527) 

 


حَدَّثَنَا عَبْدُ اللَّهِ بْنُ عَبْدِ الرَّحْمَنِ بْنِ بَهْرَامَ الدَّارِمِيُّ، حَدَّثَنَا مَرْوَانُ، - يَعْنِي ابْنَ مُحَمَّدٍ الدِّمَشْقِيَّ - حَدَّثَنَا سَعِيدُ بْنُ عَبْدِ الْعَزِيزِ، عَنْ رَبِيعَةَ بْنِ يَزِيدَ، عَنْ أَبِي إِدْرِيسَ الْخَوْلاَنِيِّ، عَنْ أَبِي ذَرٍّ، عَنِ النَّبِيِّ صلى الله عليه وسلم فِيمَا رَوَى عَنِ اللَّهِ، تَبَارَكَ وَتَعَالَى أَنَّهُ قَالَ "‏ يَا عِبَادِي إِنِّي حَرَّمْتُ الظُّلْمَ عَلَى نَفْسِي وَجَعَلْتُهُ بَيْنَكُمْ مُحَرَّمًا فَلاَ تَظَالَمُوا يَا عِبَادِي كُلُّكُمْ ضَالٌّ إِلاَّ مَنْ هَدَيْتُهُ فَاسْتَهْدُونِي أَهْدِكُمْ يَا عِبَادِي كُلُّكُمْ جَائِعٌ إِلاَّ مَنْ أَطْعَمْتُهُ فَاسْتَطْعِمُونِي أُطْعِمْكُمْ يَا عِبَادِي كُلُّكُمْ عَارٍ إِلاَّ مَنْ كَسَوْتُهُ فَاسْتَكْسُونِي أَكْسُكُمْ يَا عِبَادِي إِنَّكُمْ تُخْطِئُونَ بِاللَّيْلِ وَالنَّهَارِ وَأَنَا أَغْفِرُ الذُّنُوبَ جَمِيعًا فَاسْتَغْفِرُونِي أَغْفِرْ لَكُمْ يَا عِبَادِي إِنَّكُمْ لَنْ تَبْلُغُوا ضَرِّي فَتَضُرُّونِي وَلَنْ تَبْلُغُوا نَفْعِي فَتَنْفَعُونِي يَا عِبَادِي لَوْ أَنَّ أَوَّلَكُمْ وَآخِرَكُمْ وَإِنْسَكُمْ وَجِنَّكُمْ كَانُوا عَلَى أَتْقَى قَلْبِ رَجُلٍ وَاحِدٍ مِنْكُمْ مَا زَادَ ذَلِكَ فِي مُلْكِي شَيْئًا يَا عِبَادِي لَوْ أَنَّ أَوَّلَكُمْ وَآخِرَكُمْ وَإِنْسَكُمْ وَجِنَّكُمْ كَانُوا عَلَى أَفْجَرِ قَلْبِ رَجُلٍ وَاحِدٍ مَا نَقَصَ ذَلِكَ مِنْ مُلْكِي شَيْئًا يَا عِبَادِي لَوْ أَنَّ أَوَّلَكُمْ وَآخِرَكُمْ وَإِنْسَكُمْ وَجِنَّكُمْ قَامُوا فِي صَعِيدٍ وَاحِدٍ فَسَأَلُونِي فَأَعْطَيْتُ كُلَّ إِنْسَانٍ مَسْأَلَتَهُ مَا نَقَصَ ذَلِكَ مِمَّا عِنْدِي إِلاَّ كَمَا يَنْقُصُ الْمِخْيَطُ إِذَا أُدْخِلَ الْبَحْرَ يَا عِبَادِي إِنَّمَا هِيَ أَعْمَالُكُمْ أُحْصِيهَا لَكُمْ ثُمَّ أُوَفِّيكُمْ إِيَّاهَا فَمَنْ وَجَدَ خَيْرًا فَلْيَحْمَدِ اللَّهَ وَمَنْ وَجَدَ غَيْرَ ذَلِكَ فَلاَ يَلُومَنَّ إِلاَّ نَفْسَهُ ‏"‏ ‏.‏ قَالَ سَعِيدٌ كَانَ أَبُو إِدْرِيسَ الْخَوْلاَنِيُّ إِذَا حَدَّثَ بِهَذَا الْحَدِيثِ جَثَا عَلَى رُكْبَتَيْهِ ‏.

 

11.  അബൂദര്‍റ്(റ) പറയുന്നു: അല്ലാഹു പറഞ്ഞതായി പ്രവാചകന്‍(സ്വ) ഉദ്ധരിക്കുന്നു: എന്റെ ദാസന്മാരേ, ഞാന്‍ അക്രമത്തെ സ്വയം നിഷിദ്ധമാക്കിയിരിക്കുന്നു. നിങ്ങള്‍ക്കിടയിലും അതിനെ ഞാന്‍ നിഷിദ്ധമാക്കിയിരിക്കുന്നു. നിങ്ങള്‍ പരസ്പരം അക്രമിക്കരുത്. എന്റെ ദാസന്മാരേ, നിങ്ങളെല്ലാവരും വഴിയറിയാത്തവരാകുന്നു; ഞാന്‍ സന്മാര്‍ഗത്തിലാക്കിയവരൊഴികെ. അതുകൊണ്ട് നിങ്ങളെന്നോട് മാര്‍ഗദര്‍ശനം തേടുവിന്‍; ഞാന്‍ നിങ്ങളെ സന്മാര്‍ഗത്തിലേക്ക് നയിക്കും. എന്റെ ദാസന്മാരേ, നിങ്ങളെല്ലാവരും വിശപ്പനുഭവിക്കുന്നവരാകുന്നു; ഞാന്‍ ആഹാരം നല്കിയവരൊഴികെ. അതുകൊണ്ട് നിങ്ങളെന്നോട് ഭക്ഷണം തേടുവിന്‍; ഞാന്‍ നിങ്ങളെ ഭക്ഷിപ്പിക്കും. എന്റെ ദാസന്മാരേ, നിങ്ങളെല്ലാവരും നഗ്നരാകുന്നു; ഞാന്‍ വസ്ത്രം ധരിപ്പിച്ചവരൊഴികെ. അതുകൊണ്ട് എന്നോട് വസ്ത്രം തേടുക. ഞാന്‍ നിങ്ങളെ വസ്ത്രമണിയിക്കും. എന്റെ ദാസന്മാരേ, നിങ്ങള്‍ രാപകലുകളില്‍ പാപങ്ങള്‍ ചെയ്യുന്നവരാണ്. ഞാന്‍ എല്ലാ പാപങ്ങളും പൊറുക്കും. അതു കൊണ്ട് എന്നോട് നിങ്ങള്‍ പാപമോചനം തേടുവിന്‍. ഞാന്‍ നിങ്ങള്‍ക്ക് പൊറുത്തുതരും. എന്റെ ദാസന്മാരേ, എന്നെ ദ്രോഹിക്കാന്‍ നിങ്ങളൊരിക്കലും പ്രാപ്തരാവുകയില്ല. അതുകൊണ്ട് തന്നെ നിങ്ങളെന്നെ ദ്രോഹിക്കുന്ന പ്രശ്‌നമില്ല. എനിക്ക് ഉപകാരം ചെയ്യാനും നിങ്ങള്‍ പ്രാപ്തരാവുകയില്ല അതിനാല്‍ നിങ്ങള്‍ എനിക്ക് ഉപകാരം ചെയ്യുന്ന പ്രശ്‌നവുമില്ല. എന്റെ ദാസന്മാരേ, നിങ്ങളുടെ മുന്‍ഗാമികളും പിന്‍ഗാമികളും മനുഷ്യരും ജിന്നുകളും നിങ്ങളില്‍ ഏറ്റവുംഭക്തനായ ഒരാളുടെ മനോനിലയില്‍ ആയിത്തീര്‍ന്നാല്‍ തീര്‍ച്ചയായും അതെന്റെ ആധിപത്യത്തില്‍ ഒന്നും വര്‍ധിപ്പിക്കുകയില്ല. എന്റെ ദാസന്മാരേ, നിങ്ങളുടെ മുന്‍ഗാമികളും പിന്‍ഗാമികളും മനുഷ്യരും ജിന്നുകളുമെല്ലാം ഏറ്റവും ദുര്‍വൃത്തനായ ഒരാളുടെ മാനസികാവസ്ഥയിലായാല്‍ അത് എന്റെ ആധിപത്യത്തില്‍ യാതൊരു കുറവും വരുത്തുകയില്ല. എന്റെ ദാസന്മാരേ, നിങ്ങളുടെ പൂര്‍വീകരും പിന്‍ഗാമികളും മനുഷ്യരും ജിന്നുകളുമെല്ലാം ഒരു പ്രദേശത്ത് നിന്നുകൊണ്ട് എന്നോട് ചോദിക്കുകയും മുഴുവന്‍ മനുഷ്യര്‍ക്കും അവര്‍ ചോദിച്ചത് ഞാന്‍ നല്കുകയും ചെയ്താലും അത് എന്റെ അടുക്കലുള്ളതിന് ഒട്ടും കുറവുവരുത്തുകയില്ല; സൂചി സമുദ്രത്തില്‍ മുക്കിയെടുത്താലുണ്ടാകുന്ന കുറവു പോലെയല്ലാതെ. എന്റെ ദാസന്മാരേ, നിങ്ങളുടെ കര്‍മങ്ങള്‍ മാത്രമാണ് നിങ്ങള്‍ക്കുവേണ്ടി ഞാന്‍ കൃത്യമായി രേഖപ്പെടുത്തിവെക്കുന്നത്. പിന്നീട് അതിനു ഞാന്‍ നിങ്ങള്‍ക്ക് പൂര്‍ണ പ്രതിഫലം നല്കുകയും ചെയ്യും. ആരെങ്കിലും അതിനെ ഗുണകരമായി കണ്ടാല്‍ അവന്‍ അല്ലാഹുവിനെ സ്തുതിക്കട്ടെ. ആരെങ്കിലും അതിനെ അങ്ങനെയല്ലാതെ കണ്ടാല്‍ അവന്‍ സ്വന്തത്തെയല്ലാതെ ആക്ഷേപിക്കേതില്ല.

(ഹദീസ് നമ്പര്‍: മുസ്‌ലിം : 2577,തിര്‍മിദി: 2495, ഇബ്‌നുമാജ : 4257, അഹമ്മദ് : 21420)


حَدَّثَنَا هَدَّابُ بْنُ خَالِدٍ الأَزْدِيُّ، حَدَّثَنَا هَمَّامٌ، حَدَّثَنَا قَتَادَةُ، حَدَّثَنَا أَنَسُ بْنُ مَالِكٍ، عَنْ مُعَاذِ بْنِ جَبَلٍ، قَالَ كُنْتُ رِدْفَ النَّبِيِّ صلى الله عليه وسلم لَيْسَ بَيْنِي وَبَيْنَهُ إِلاَّ مُؤْخِرَةُ الرَّحْلِ فَقَالَ ‏"‏ يَا مُعَاذَ بْنَ جَبَلٍ ‏"‏ ‏.‏ قُلْتُ لَبَّيْكَ رَسُولَ اللَّهِ وَسَعْدَيْكَ ‏.‏ ثُمَّ سَارَ سَاعَةً ثُمَّ قَالَ ‏"‏ يَا مُعَاذَ بْنَ جَبَلٍ ‏"‏ ‏.‏ قُلْتُ لَبَّيْكَ رَسُولَ اللَّهِ وَسَعْدَيْكَ ‏.‏ ثُمَّ سَارَ سَاعَةَ ثُمَّ قَالَ ‏"‏ يَا مُعَاذَ بْنَ جَبَلٍ ‏"‏ ‏.‏ قُلْتُ لَبَّيْكَ رَسُولَ اللَّهِ وَسَعْدَيْكَ ‏.‏ قَالَ ‏"‏ هَلْ تَدْرِي مَا حَقُّ اللَّهِ عَلَى الْعِبَادِ ‏"‏ ‏.‏ قَالَ قُلْتُ اللَّهُ وَرَسُولُهُ أَعْلَمُ ‏.‏ قَالَ ‏"‏ فَإِنَّ حَقَّ اللَّهِ عَلَى الْعِبَادِ أَنْ يَعْبُدُوهُ وَلاَ يُشْرِكُوا بِهِ شَيْئًا ‏"‏ ‏.‏ ثُمَّ سَارَ سَاعَةً ثُمَّ قَالَ ‏"‏ يَا مُعَاذَ بْنَ جَبَلٍ ‏"‏ ‏.‏ قُلْتُ لَبَّيْكَ رَسُولَ اللَّهِ وَسَعْدَيْكَ ‏.‏ قَالَ ‏"‏ هَلْ تَدْرِي مَا حَقُّ الْعِبَادِ عَلَى اللَّهِ إِذَا فَعَلُوا ذَلِكَ ‏"‏ ‏.‏ قَالَ قُلْتُ اللَّهُ وَرَسُولُهُ أَعْلَمُ ‏.‏ قَالَ ‏"‏ أَنْ لاَ يُعَذِّبَهُمْ ‏"‏ ‏.
 

12. 'മുആദുബ്‌നു ജബല്‍(റ) പറയുന്നു: ഞാന്‍ പ്രവാചകന്റെ സഹയാത്രികനായിരുന്നു. ഒട്ടകക്കട്ടിലിന്റെ ചാരുപടിയല്ലാതെ ഞങ്ങള്‍ക്കിടയില്‍ മറ്റൊന്നുമില്ല. അപ്പോള്‍ പ്രവാചകന്‍: ഓ മുആദുബ്‌നു ജബല്‍, ഞാന്‍: അതേ പ്രവാചകരേ, പിന്നെയും സ്വല്പസമയം സഞ്ചരിച്ചു. വീണ്ടും അദ്ദേഹം വിളിച്ചു: ഓ മുആദുബ്‌നു ജബല്‍, ഞാന്‍ പറഞ്ഞു: അതേ പ്രവാചകരേ, പിന്നെയും അല്പസമയം സഞ്ചരിച്ചു. വീണ്ടും പ്രവാചകന്‍ വിളിച്ചു: ഓ മുആദുബ്‌നു ജബല്‍, ഞാന്‍ പറഞ്ഞു: പ്രവാചകരേ, അങ്ങേക്ക് ഞാന്‍ ഉത്തരം നല്കിയിരിക്കുന്നു. അപ്പോള്‍ പ്രവാചകന്‍ ചേദിച്ചു: 'അല്ലാഹുവിന് അവന്റെ അടിമകളില്‍ നിന്നു ലഭിക്കേണ്ട അവകാശമെന്താണെന്ന് നിനക്കറിയുമോ?' ഞാന്‍ പറഞ്ഞു: അല്ലാഹുവും അവന്റെ പ്രവാചകനുമാണ് അറിയുന്നവര്‍. പ്രവാചകന്‍ പറഞ്ഞു: 'തീര്‍ച്ചയായും അല്ലാഹുവിന് അവന്റെ അടിമകളില്‍ നിന്നു ലഭിക്കേണ്ട അവകാശമാകുന്നു അവര്‍ അവനെ ആരാധിക്കുകയും അവനില്‍ ഒന്നിനെയും പങ്കു ചേര്‍ക്കാതിരിക്കുകയും ചെയ്യുക എന്നത്.' വീണ്ടും അല്പസമയം സഞ്ചരിച്ചു. പ്രവാചകന്‍ വീണ്ടും വിളിച്ചു: ഓ മുആദുബ്‌നു ജബല്‍, ഞാന്‍: അതേ പ്രവാചകരേ,  അദ്ദേഹം ചോദിച്ചു: 'അല്ലാഹു അങ്ങനെ ചെയ്താല്‍ അവനില്‍ നിന്ന് അടിമകള്‍ക്ക് ലഭിക്കേണ്ട അവകാശമെന്താണെന്ന് നിനക്കറിയുമോ? ഞാന്‍ പറഞ്ഞു: 'അല്ലാഹുവും അവന്റെ പ്രവാചകനുമാണ് നന്നായി അറിയുന്നവര്‍.' അദ്ദേഹം പറഞ്ഞു: 'അവന്‍ അവരെ ശിക്ഷി ക്കാതിരിക്കുക എന്നതത്രെ അത്.' 

(ഹദീസ് നമ്പര്‍: മുസ്‌ലിം: 30, ബുഖാരി: 2856, 6267, 7373, തിര്‍മിദി: 2643, ഇബ്‌നുമാജ: 4296, അഹമ്മദ് : 13742)


حَدَّثَنِي إِسْحَاقُ بْنُ إِبْرَاهِيمَ، سَمِعَ يَحْيَى بْنَ آدَمَ، حَدَّثَنَا أَبُو الأَحْوَصِ، عَنْ أَبِي إِسْحَاقَ، عَنْ عَمْرِو بْنِ مَيْمُونٍ، عَنْ مُعَاذٍ ـ رضى الله عنه ـ قَالَ كُنْتُ رِدْفَ النَّبِيِّ صلى الله عليه وسلم عَلَى حِمَارٍ يُقَالُ لَهُ عُفَيْرٌ، فَقَالَ ‏"‏ يَا مُعَاذُ، هَلْ تَدْرِي حَقَّ اللَّهِ عَلَى عِبَادِهِ وَمَا حَقُّ الْعِبَادِ عَلَى اللَّهِ ‏"‏‏.‏ قُلْتُ اللَّهُ وَرَسُولُهُ أَعْلَمُ‏.‏ قَالَ ‏"‏ فَإِنَّ حَقَّ اللَّهِ عَلَى الْعِبَادِ أَنْ يَعْبُدُوهُ وَلاَ يُشْرِكُوا بِهِ شَيْئًا، وَحَقَّ الْعِبَادِ عَلَى اللَّهِ أَنْ لاَ يُعَذِّبَ مَنْ لاَ يُشْرِكُ بِهِ شَيْئًا ‏"‏‏.‏ فَقُلْتُ يَا رَسُولَ اللَّهِ، أَفَلاَ أُبَشِّرُ بِهِ النَّاسَ قَالَ ‏"‏ لاَ تُبَشِّرْهُمْ فَيَتَّكِلُوا ‏"‏‏.‏
 

13.   മുആദ്(റ) പറയുന്നു. ഉഫൈര്‍ എന്ന് വിളിക്കപ്പെട്ടിരുന്ന ഒട്ടകപ്പുറത്ത് നബിയുടെ(സ്വ) ഒപ്പം യാത്രചെയ്യവെ അദ്ദേഹം ചോദിച്ചു: ദാസന്മാര്‍ക്ക് അല്ലാഹുവിനോടുള്ള കടമയും, അല്ലാഹുവിന് ദാസന്മാരോടുള്ള കടമയും എന്തെല്ലാമെന്ന് താങ്കള്‍ക്ക് അറിയുമോ? ഞാന്‍ പറഞ്ഞു. ഏറ്റവും അറിയുന്നത് അല്ലാഹുവും അവന്റെ പ്രവാചകനും തന്നെ. പ്രവാചകന്‍(സ്വ) പറഞ്ഞു: അല്ലാഹുവിനെ മാത്രം ആരാധിക്കുക, അവനില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുക. ഇതാണ് അല്ലാഹുവോട് അടിമകള്‍ക്കുള്ള ബാധ്യത. തന്നില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുന്നവരെ ശിക്ഷിക്കാതിരിക്കുക എന്നതാണ് ദാസന്മാരോട് അല്ലാഹു നിറവേറ്റുന്ന ബാധ്യത. ഞാന്‍ ചോദിച്ചു: ഈ സന്തോഷം ഞാന്‍ എല്ലാവരെയും അറിയിക്കട്ടെയോ? 'വേണ്ട, അവര്‍ അതിനെ മാത്രം അവലംബിച്ച് കര്‍മവിമുഖരായേക്കും'- അദ്ദേഹം പറഞ്ഞു.
 
(ഹദീസ് നമ്പര്‍: ബുഖാരി: 2856, മുസ്‌ലിം: 30, ഇബ്‌നുമാജ: 4296, തിര്‍മിദി: 2643, അബൂദാവൂദ്: 2559, അഹമ്മദ്: 21991 )
 

  حَدَّثَنَا عَلِيُّ بْنُ عَبْدِ اللَّهِ، حَدَّثَنَا سُفْيَانُ، قَالَ حَفِظْنَاهُ مِنْ أَبِي الزِّنَادِ عَنِ الأَعْرَجِ، عَنْ أَبِي هُرَيْرَةَ، رِوَايَةً قَالَ ‏ "‏ لِلَّهِ تِسْعَةٌ وَتِسْعُونَ اسْمًا، مِائَةٌ إِلاَّ وَاحِدًا، لاَ يَحْفَظُهَا أَحَدٌ إِلاَّ دَخَلَ الْجَنَّةَ، وَهْوَ وَتْرٌ يُحِبُّ الْوَتْرَ ‏"‏‏.

14. അബൂഹുറയ്‌റ(റ) പറയുന്നു: 'നബി(സ്വ) പറഞ്ഞു: അല്ലാഹുവിന് 99 നാമങ്ങളുണ്ട്.. അവ മന സ്സില്‍ വെക്കുന്ന ഒരാള്‍ സ്വര്‍ഗത്തില്‍ കടക്കാതിരിക്കില്ല. അവന്‍ ഏകനാണ്. ഒറ്റയെ ഇഷ്ടപ്പെടുകയും ചെയ്യുന്നു.'
 
(ഹദീസ് നമ്പര്‍: ബുഖാരി: 6410, മുസ്‌ലിം: 2677, തിര്‍മിദി: 3606, 3508. ഇബ്‌നുമാജ: 3860, 3861. അഹമ്മദ്: 8146 )


حَدَّثَنَا قَبِيصَةُ، حَدَّثَنَا سُفْيَانُ، عَنِ ابْنِ جُرَيْجٍ، عَنْ سُلَيْمَانَ، عَنْ طَاوُسٍ، عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ قَالَ كَانَ النَّبِيُّ صلى الله عليه وسلم يَدْعُو مِنَ اللَّيْلِ ‏ "‏ اللَّهُمَّ لَكَ الْحَمْدُ أَنْتَ رَبُّ السَّمَوَاتِ وَالأَرْضِ، لَكَ الْحَمْدُ أَنْتَ قَيِّمُ السَّمَوَاتِ وَالأَرْضِ وَمَنْ فِيهِنَّ، لَكَ الْحَمْدُ أَنْتَ نُورُ السَّمَوَاتِ وَالأَرْضِ، قَوْلُكَ الْحَقُّ، وَوَعْدُكَ الْحَقُّ، وَلِقَاؤُكَ حَقٌّ، وَالْجَنَّةُ حَقٌّ، وَالنَّارُ حَقٌّ، وَالسَّاعَةُ حَقٌّ، اللَّهُمَّ لَكَ أَسْلَمْتُ، وَبِكَ آمَنْتُ، وَعَلَيْكَ تَوَكَّلْتُ، وَإِلَيْكَ أَنَبْتُ، وَبِكَ خَاصَمْتُ، وَإِلَيْكَ حَاكَمْتُ، فَاغْفِرْ لِي مَا قَدَّمْتُ وَمَا أَخَّرْتُ، وَأَسْرَرْتُ وَأَعْلَنْتُ، أَنْتَ إِلَهِي لاَ إِلَهَ لِي غَيْرُكَ ‏"‏‏.
 

15. ഇബ്‌നുഅബ്ബാസ്(റ) പറയുന്നു. രാത്രിയില്‍ നബി(സ്വ) ഇപ്രകാരം പ്രാര്‍ഥിച്ചിരുന്നു. 'അല്ലാഹുവേ, നിനക്ക് സ്തുതി. ആകാശഭൂമികളുടെ രക്ഷിതാവ് നീയാണല്ലോ; നിനക്കാണ് സ്തുതി. ആകാശഭൂമികളും അവയിലെ സര്‍വതും നിയന്ത്രിക്കുന്നവനാണല്ലോ നീ, നിനക്ക് സ്തുതി. ആകാ ശഭൂമികളുടെ പ്രകാശമാണ് നീ. നിന്റെ വാക്ക് സത്യമാണ്, നിന്റെ വാഗ്ദാനവും യാഥാര്‍ഥ്യമാണ്. നിന്നെ കണ്ടുമുട്ടുമെന്നത് പരമാര്‍ഥമാണ്, സ്വര്‍ഗം ഉറപ്പാണ്. നരകവും ഉറപ്പാണ്, അന്ത്യനാള്‍ സത്യമാണ്. അല്ലാഹുവേ, ഞാനിതാ നിന്നെ കീഴ്‌വണങ്ങുന്നു. നിന്നില്‍ വിശ്വസിക്കുന്നു, നിന്നെ ഭരമേല്പിക്കുന്നു. നിന്നിലേക്ക് ഖേദിച്ചു മടങ്ങുന്നു. നിന്റെ പേരില്‍ വാദിക്കുന്നു, നിന്റെ വിധി തേടുന്നു, അതിനാല്‍ ഞാന്‍ ചെയ്തുപോയതും, ചെയ്യാതെ മാറ്റിവെച്ചതും, ഞാന്‍ രഹ സ്യമാക്കിയതും പരസ്യമാക്കിയതുമായ എല്ലാ തെറ്റുകുറ്റങ്ങളും എനിക്കു പൊറുത്തു തരേണമേ. നീയാണ് എന്റെ ആരാധ്യന്‍, നീയൊഴികെ വേറൊരു ആരാധ്യനും എനിക്കില്ല തന്നെ. 

(ഹദീസ് നമ്പര്‍: ബുഖാരി: 7385. മുസ്‌ലിം: 769. തിര്‍മിദി: 3418.അബൂദാവൂദ്: 771. ഇബ്‌നുമാജ: 1355. നസാഇ: 1619. അഹമ്മദ്: 2710. ദാരിമ : 1527. മുവത്വ: 728)


حَدَّثَنَا حَجَّاجٌ، حَدَّثَنَا هَمَّامٌ، حَدَّثَنَا قَتَادَةُ، عَنْ أَنَسٍ، عَنْ عُبَادَةَ بْنِ الصَّامِتِ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏"‏ مَنْ أَحَبَّ لِقَاءَ اللَّهِ أَحَبَّ اللَّهُ لِقَاءَهُ، وَمَنْ كَرِهَ لِقَاءَ اللَّهِ كَرِهَ اللَّهُ لِقَاءَهُ ‏"‏‏.‏ قَالَتْ عَائِشَةُ أَوْ بَعْضُ أَزْوَاجِهِ إِنَّا لَنَكْرَهُ الْمَوْتَ‏.‏ قَالَ ‏"‏ لَيْسَ ذَاكَ، وَلَكِنَّ الْمُؤْمِنَ إِذَا حَضَرَهُ الْمَوْتُ بُشِّرَ بِرِضْوَانِ اللَّهِ وَكَرَامَتِهِ، فَلَيْسَ شَىْءٌ أَحَبَّ إِلَيْهِ مِمَّا أَمَامَهُ، فَأَحَبَّ لِقَاءَ اللَّهِ وَأَحَبَّ اللَّهُ لِقَاءَهُ، وَإِنَّ الْكَافِرَ إِذَا حُضِرَ بُشِّرَ بِعَذَابِ اللَّهِ وَعُقُوبَتِهِ، فَلَيْسَ شَىْءٌ أَكْرَهَ إِلَيْهِ مِمَّا أَمَامَهُ، كَرِهَ لِقَاءَ اللَّهِ وَكَرِهَ اللَّهُ لِقَاءَهُ ‏"‏‏.‏ اخْتَصَرَهُ أَبُو دَاوُدَ وَعَمْرٌو عَنْ شُعْبَةَ‏.‏ وَقَالَ سَعِيدٌ عَنْ قَتَادَةَ عَنْ زُرَارَةَ عَنْ سَعْدٍ عَنْ عَائِشَةَ عَنِ النَّبِيِّ صلى الله عليه وسلم‏.
 

16. ഉബാദതുബ്‌നുസ്സ്വാമിത്(റ) പറയുന്നു. നബി(സ്വ) പറഞ്ഞു: 'അല്ലാഹുവുമായുള്ള കൂടിക്കാഴ്ച ആരെങ്കിലും ഇഷ്ടപ്പെടുന്നുവെങ്കില്‍ അവനെ കാണുന്നത് അല്ലാഹുവും ഇഷ്ടപ്പെടും. ആരെങ്കിലും അല്ലാഹുവിനെ കണ്ടുമുട്ടുന്നത് വെറുക്കുകയാണെങ്കില്‍ അവനെ കാണുന്നത് അല്ലാഹുവും വെറുക്കും. അപ്പോള്‍ ആഇശ (അല്ലെങ്കില്‍ നബിയുടെ ഭാര്യമാരില്‍ ഒരാള്‍) ചോദിച്ചു: നമ്മളെല്ലാം മര ണത്തെ വെറുക്കുന്നവരാണല്ലോ. അദ്ദേഹം പറഞ്ഞു: 'ആ കാര്യമല്ല. ഞാന്‍ പറഞ്ഞത്. ഒരു വിശ്വാസിക്ക് മരണം ആസന്നമാകുമ്പോള്‍ അല്ലാഹുവിന്റെ തൃപ്തിയെപ്പറ്റിയും അല്ലാഹു നല്കുന്ന ആദരവിനെപ്പറ്റിയുമെല്ലാം സുവിശേഷം അറിയിക്കപ്പെടും. തന്റെ മുമ്പിലുള്ള ആ നേട്ടത്തെക്കാള്‍ പ്രിയപ്പെട്ടതായി മറ്റൊന്നും അവന് അനുഭവപ്പെടുകയില്ല. അങ്ങനെ അവന്‍ അല്ലാഹുവെ കാണാന്‍ ഇഷ്ടപ്പെടും. അവിശ്വാസി യുടെ മരണവേളയില്‍ അല്ലാഹുവിന്റെ ശിക്ഷയെ സംബന്ധിച്ചായിരിക്കും 'സന്തോഷം' അറിയിക്കപ്പെടുക. തന്റെ മുമ്പിലുള്ള ശിക്ഷയെക്കാള്‍ വെറുപ്പുള്ളതായി യാതൊന്നും അവന് ഉണ്ടാവുകയില്ല. അതു കാരണം അവന്‍ അല്ലാഹുവെ കാണുന്നതു വെറുക്കും. അവനെ കാണുന്നത് അല്ലാഹുവും വെറുക്കും.
 
(ഹദീസ് നമ്പര്‍: ബുഖാരി: 6507, മുസ്‌ലിം: 2683, തിര്‍മിദി: 1067, നസാഇ: 1836, ഇബ്‌നുമാജ: 4264, അഹമ്മദ്: 22696, 22744, ദാരിമി: 2798)


حَدَّثَنَا أَبُو بَكْرِ بْنُ أَبِي شَيْبَةَ، حَدَّثَنَا وَكِيعٌ، حَدَّثَنَا الأَعْمَشُ، عَنِ الْمَعْرُورِ بْنِ سُوَيْدٍ، عَنْ أَبِي ذَرٍّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ "‏ يَقُولُ اللَّهُ عَزَّ وَجَلَّ مَنْ جَاءَ بِالْحَسَنَةِ فَلَهُ عَشْرُ أَمْثَالِهَا وَأَزِيدُ وَمَنْ جَاءَ بِالسَّيِّئَةِ فَجَزَاؤُهُ سَيِّئَةٌ مِثْلُهَا أَوْ أَغْفِرُ وَمَنْ تَقَرَّبَ مِنِّي شِبْرًا تَقَرَّبْتُ مِنْهُ ذِرَاعًا وَمَنْ تَقَرَّبَ مِنِّي ذِرَاعًا تَقَرَّبْتُ مِنْهُ بَاعًا وَمَنْ أَتَانِي يَمْشِي أَتَيْتُهُ هَرْوَلَةً وَمَنْ لَقِيَنِي بِقُرَابِ الأَرْضِ خَطِيئَةً لاَ يُشْرِكُ بِي شَيْئًا لَقِيتُهُ بِمِثْلِهَا مَغْفِرَةً ‏"‏ ‏.‏ قَالَ إِبْرَاهِيمُ حَدَّثَنَا الْحَسَنُ بْنُ بِشْرٍ حَدَّثَنَا وَكِيعٌ بِهَذَا الْحَدِيثِ ‏.‏
 

17. അബൂദര്‍റ്(റ) പറയുന്നു: പ്രവാചകന്‍(സ്വ) പറഞ്ഞു: മഹോന്നതനും പ്രതാപവാനുമായ അല്ലാഹു പറയുന്നു: 'ആരെങ്കിലും ഒരു നന്മചെയ്താല്‍ അവന് അതിന്റെ പത്തിരട്ടിയുണ്ട്. ഞാന്‍ വീണ്ടും വര്‍ധിപ്പിക്കുകയും ചെയ്യും. ആരെങ്കിലും ഒരു തിന്മചെയ്താല്‍ അതുപോലെയുള്ള ഒരു തിന്മയാകുന്നു അവനുള്ള പ്രതിഫലം. അല്ലെങ്കില്‍ ഞാന്‍ പൊറുത്തുകൊടുക്കും. ആരെങ്കിലും എന്നോട് ഒരു ചാണ്‍ അടുത്താല്‍ ഞാനവനോട് ഒരു മുഴം അടുക്കും. ആരെങ്കിലും എന്നോട് ഒരു മുഴമടുത്താല്‍ ഞാനവനോട് ഇരുകൈ അകലത്തിലടുക്കും. ആരെങ്കിലും എന്നിലേക്ക് നടന്നുവന്നാല്‍ ഞാനവനിലേക്ക് ഓടിച്ചെല്ലും. ആരെങ്കിലും എന്നില്‍ ഒട്ടും പങ്കുചേര്‍ക്കാതെ ഭൂമിയോളം പാപവുമായി എന്നെ അഭിമുഖീകരിച്ചാല്‍ അതുപോലെ പാപമോചനവുമായി ഞാനവനെയും അഭിമുഖീകരിക്കും.
(ഹദീസ് നമ്പര്‍: മുസ്‌ലിം: 2687, 2675, അബുദാവൂദ്: 3125, നസാഇ: 1868, തിര്‍മിദി: 3603, ഇബ്‌നുമാജ: 3821, അഹമ്മദ്: 10224, ദാരിമി: 2830 )


  حَدَّثَنَا مُسَدَّدٌ، حَدَّثَنَا يَحْيَى بْنُ سَعِيدٍ، عَنْ سُفْيَانَ، قَالَ حَدَّثَنِي الأَعْمَشُ، عَنْ سَعِيدِ بْنِ جُبَيْرٍ، عَنْ أَبِي عَبْدِ الرَّحْمَنِ السُّلَمِيِّ، عَنْ أَبِي مُوسَى ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ "‏ لَيْسَ أَحَدٌ ـ أَوْ لَيْسَ شَىْءٌ ـ أَصْبَرَ عَلَى أَذًى سَمِعَهُ مِنَ اللَّهِ، إِنَّهُمْ لَيَدْعُونَ لَهُ وَلَدًا، وَإِنَّهُ لَيُعَافِيهِمْ وَيَرْزُقُهُمْ ‏"‏‏.
 

18. അബൂമൂസാ(റ) പറയുന്നു: പ്രവാചകന്‍(സ്വ) പറഞ്ഞു: 'താന്‍ കേട്ട പാപങ്ങളില്‍ അല്ലാഹു വിനെക്കാള്‍ ക്ഷമിക്കുന്ന ഒരാളുമില്ല. നിശ്ചയം, മനുഷ്യന്‍ അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നു; അവന് സന്താനങ്ങളെ ആരോപിക്കുന്നു; എന്നിട്ടും അവന്‍ അവര്‍ക്ക് പൊറുത്തുകൊടുക്കുന്നു; ഭക്ഷണം നല്കുന്നു.' 

(ഹദീസ് നമ്പര്‍: ബുഖാരി: 6099, 7378, മുസ്‌ലിം: 2804, അഹമ്മദ്: 19527, 19589, 19633)


 حَدَّثَنَا سَعِيدُ بْنُ عُفَيْرٍ، قَالَ حَدَّثَنِي اللَّيْثُ، قَالَ حَدَّثَنِي عَبْدُ الرَّحْمَنِ بْنُ خَالِدِ بْنِ مُسَافِرٍ، عَنِ ابْنِ شِهَابٍ، عَنْ أَبِي سَلَمَةَ، أَنَّ أَبَا هُرَيْرَةَ، قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏ "‏ يَقْبِضُ اللَّهُ الأَرْضَ، وَيَطْوِي السَّمَوَاتِ بِيَمِينِهِ، ثُمَّ يَقُولُ أَنَا الْمَلِكُ، أَيْنَ مُلُوكُ الأَرْضِ ‏"‏‏.
 

19. അബൂഹുറയ്‌റ(റ) പറയുന്നു: നബി(സ്വ) പറയുന്നത് ഞാന്‍ കേട്ടു: അല്ലാഹു ഭൂമിയെ പിടി ക്കുകയും ആകാശങ്ങളെ തന്റെ വലംകൈയില്‍ ചുരുട്ടുകയും ചെയ്യും. എന്നിട്ട് പറയും. ഞാനാണ് രാജാധിരാജന്‍. ഭൂമിയിലെ രാജാക്കളെവിടെ? 

(ഹദീസ് നമ്പര്‍: ബുഖാരി: 4812, 6519, 7382, മുസ്‌ലിം: 2787, ഇബ്‌നുമാജ: 192, അഹമ്മദ്: 8863, ദാരിമി: 2841)


حَدَّثَنَا أَبُو الْيَمَانِ، أَخْبَرَنَا شُعَيْبٌ، حَدَّثَنَا أَبُو الزِّنَادِ، عَنِ الأَعْرَجِ، عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ "‏ يَدُ اللَّهِ مَلأَى لاَ يَغِيضُهَا نَفَقَةٌ، سَحَّاءُ اللَّيْلَ وَالنَّهَارَ ـ وَقَالَ ـ أَرَأَيْتُمْ مَا أَنْفَقَ مُنْذُ خَلَقَ السَّمَوَاتِ وَالأَرْضَ، فَإِنَّهُ لَمْ يَغِضْ مَا فِي يَدِهِ ـ وَقَالَ ـ عَرْشُهُ عَلَى الْمَاءِ وَبِيَدِهِ الأُخْرَى الْمِيزَانُ يَخْفِضُ وَيَرْفَعُ ‏"‏‏.
 

20. അബൂഹുറയ്‌റ(റ) പറയുന്നു. അല്ലാഹുവിന്റെ ദൂതന്‍(സ്വ) പറഞ്ഞു: 'പരമകാരുണികന്റെ വലതുകൈ നിറഞ്ഞു നില്ക്കുന്നതും (സഹായം)ധാരയായി പ്രവഹിക്കുന്നതുമാണ്. രാവിനും പകലിനും അതിനെ വറ്റിക്കാനാവില്ല. പ്രവാചകന്‍ ചോദിച്ചു: ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച നാള്‍ തൊട്ട് അവന്‍ ചെലവഴിച്ചത് എത്രയുണ്ടാകുമെന്നാണ് നിങ്ങള്‍ വിചാരിക്കുന്നത്? എന്നിട്ടും അവന്റെ വലതുകൈയിലുള്ളത് കുറഞ്ഞുപോയിട്ടില്ല. അവന്റെ അര്‍ശ് ജലത്തിനു മുകളിലാണ്. അവന്റെ മറു കൈയിലാണ് തുലാസ്. അവന്‍ (അത്) പൊക്കുകയും താഴ്ത്തുകയും ചെയ്യുന്നു. 

(ഹദീസ് നമ്പര്‍: ബുഖാരി: 7411, 7419 മുസ്‌ലിം: 993, തിര്‍മിദി: 3045, ഇബ്‌നുമാജ: 197, അഹമ്മദ്: 7298, 8140, 10500 )

حَدَّثَنَا أَبُو الْيَمَانِ، أَخْبَرَنَا شُعَيْبٌ، حَدَّثَنَا أَبُو الزِّنَادِ، عَنِ الأَعْرَجِ، عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ "‏ يَدُ اللَّهِ مَلأَى لاَ يَغِيضُهَا نَفَقَةٌ، سَحَّاءُ اللَّيْلَ وَالنَّهَارَ ـ وَقَالَ ـ أَرَأَيْتُمْ مَا أَنْفَقَ مُنْذُ خَلَقَ السَّمَوَاتِ وَالأَرْضَ، فَإِنَّهُ لَمْ يَغِضْ مَا فِي يَدِهِ ـ وَقَالَ ـ عَرْشُهُ عَلَى الْمَاءِ وَبِيَدِهِ الأُخْرَى الْمِيزَانُ يَخْفِضُ وَيَرْفَعُ ‏"‏‏.
 

21.  അബൂഹുറയ്‌റ(റ) പറയുന്നു: റസൂല്‍(സ്വ) പറഞ്ഞു: അല്ലാഹു ഇപ്രകാരം പറഞ്ഞിരിക്കുന്നു. നീ ധനം ചെലവഴിക്കുക. എങ്കില്‍ നിനക്കു വേണ്ടി ഞാനും ധനം ചെലവഴിക്കും. അല്ലാഹുവിന്റെ കരങ്ങള്‍ നിറഞ്ഞതാണ്. രാപകലില്ലാതെ നല്കുന്നു എന്നത് അവന്റെ കൈയിലുള്ളതിന് യാതൊരു കുറവും വരുത്തുകയില്ല. ആകാശഭൂമികളുടെ സൃഷ്ടിച്ചതു മുതല്‍ അവന്‍ ചെലവഴിച്ചുകൊണ്ടേയി രുന്നത് എത്രയാണെന്ന് നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? എന്നിട്ടും അവന്റെ കൈയില്‍ കുറ ഞ്ഞുപോയിട്ടില്ല. ജലത്തിന് മീതെയായിരുന്നു അവന്റെ സിംഹാസനം. അവന്റെ കൈയില്‍ തുലാസ് ഉണ്ടായിരുന്നു. അത് അവന്‍ താഴ്ത്തുകയും ഉയര്‍ത്തുകയും ചെയ്തുകൊണ്ടിരുന്നു. 

ഹദീസ് നമ്പര്‍: ബുഖാരി: 7411, മുസ്‌ലിം: 993, തിര്‍മിദി 3045, അഹ്മദ്: 8140, ഇബ്‌നുമാജ: 197


حَدَّثَنَا عَبْدُ اللَّهِ بْنُ عَبْدِ الرَّحْمَنِ بْنِ بَهْرَامَ الدَّارِمِيُّ، حَدَّثَنَا مَرْوَانُ، - يَعْنِي ابْنَ مُحَمَّدٍ الدِّمَشْقِيَّ - حَدَّثَنَا سَعِيدُ بْنُ عَبْدِ الْعَزِيزِ، عَنْ رَبِيعَةَ بْنِ يَزِيدَ، عَنْ أَبِي إِدْرِيسَ الْخَوْلاَنِيِّ، عَنْ أَبِي ذَرٍّ، عَنِ النَّبِيِّ صلى الله عليه وسلم فِيمَا رَوَى عَنِ اللَّهِ، تَبَارَكَ وَتَعَالَى أَنَّهُ قَالَ ‏
"‏ يَا عِبَادِي إِنِّي حَرَّمْتُ الظُّلْمَ عَلَى نَفْسِي وَجَعَلْتُهُ بَيْنَكُمْ مُحَرَّمًا فَلاَ تَظَالَمُوا يَا عِبَادِي كُلُّكُمْ ضَالٌّ إِلاَّ مَنْ هَدَيْتُهُ فَاسْتَهْدُونِي أَهْدِكُمْ يَا عِبَادِي كُلُّكُمْ جَائِعٌ إِلاَّ مَنْ أَطْعَمْتُهُ فَاسْتَطْعِمُونِي أُطْعِمْكُمْ يَا عِبَادِي كُلُّكُمْ عَارٍ إِلاَّ مَنْ كَسَوْتُهُ فَاسْتَكْسُونِي أَكْسُكُمْ يَا عِبَادِي إِنَّكُمْ تُخْطِئُونَ بِاللَّيْلِ وَالنَّهَارِ وَأَنَا أَغْفِرُ الذُّنُوبَ جَمِيعًا فَاسْتَغْفِرُونِي أَغْفِرْ لَكُمْ يَا عِبَادِي إِنَّكُمْ لَنْ تَبْلُغُوا ضَرِّي فَتَضُرُّونِي وَلَنْ تَبْلُغُوا نَفْعِي فَتَنْفَعُونِي يَا عِبَادِي لَوْ أَنَّ أَوَّلَكُمْ وَآخِرَكُمْ وَإِنْسَكُمْ وَجِنَّكُمْ كَانُوا عَلَى أَتْقَى قَلْبِ رَجُلٍ وَاحِدٍ مِنْكُمْ مَا زَادَ ذَلِكَ فِي مُلْكِي شَيْئًا يَا عِبَادِي لَوْ أَنَّ أَوَّلَكُمْ وَآخِرَكُمْ وَإِنْسَكُمْ وَجِنَّكُمْ كَانُوا عَلَى أَفْجَرِ قَلْبِ رَجُلٍ وَاحِدٍ مَا نَقَصَ ذَلِكَ مِنْ مُلْكِي شَيْئًا يَا عِبَادِي لَوْ أَنَّ أَوَّلَكُمْ وَآخِرَكُمْ وَإِنْسَكُمْ وَجِنَّكُمْ قَامُوا فِي صَعِيدٍ وَاحِدٍ فَسَأَلُونِي فَأَعْطَيْتُ كُلَّ إِنْسَانٍ مَسْأَلَتَهُ مَا نَقَصَ ذَلِكَ مِمَّا عِنْدِي إِلاَّ كَمَا يَنْقُصُ الْمِخْيَطُ إِذَا أُدْخِلَ الْبَحْرَ يَا عِبَادِي إِنَّمَا هِيَ أَعْمَالُكُمْ أُحْصِيهَا لَكُمْ ثُمَّ أُوَفِّيكُمْ إِيَّاهَا فَمَنْ وَجَدَ خَيْرًا فَلْيَحْمَدِ اللَّهَ وَمَنْ وَجَدَ غَيْرَ ذَلِكَ فَلاَ يَلُومَنَّ إِلاَّ نَفْسَهُ ‏"‏ ‏.‏  
 

22. അബൂദര്‍റ്(റ) പറയുന്നു: അല്ലാഹു പറഞ്ഞതായി പ്രവാചകന്‍(സ്വ) ഉദ്ധരിക്കുന്നു. എന്റെ ദാസന്മാരേ, ഞാന്‍ അക്രമത്തെ സ്വയം നിഷിദ്ധമാക്കിയിരിക്കുന്നു. നിങ്ങള്‍ക്കിടയിലും അതിനെ ഞാന്‍ നിഷിദ്ധമാക്കിയിരിക്കുന്നു. നിങ്ങള്‍ പരസ്പരം അക്രമിക്കരുത്. എന്റെ ദാസന്മാരേ, നിങ്ങളെല്ലാവരും വഴി അറിയാത്തവരാകുന്നു; ഞാന്‍ സന്മാര്‍ഗത്തിലാക്കിയവരൊഴികെ. അതുകൊണ്ട് നിങ്ങളെന്നോട് മാര്‍ഗദര്‍ശനം തേടുവിന്‍. ഞാന്‍ നിങ്ങളെ സന്മാര്‍ഗത്തിലേക്ക് നയിക്കും. എന്റെ ദാസന്മാരേ, നിങ്ങളെല്ലാവരും വിശപ്പനുഭവിക്കുന്നവരാകുന്നു; ഞാന്‍ ആഹാരം നല്കിയവരൊഴികെ, അതുകൊണ്ട് നിങ്ങളെന്നോട് ഭക്ഷണം തേടുവിന്‍. ഞാന്‍ നിങ്ങളെ ഭക്ഷിപ്പിക്കും. എന്റെ ദാസന്മാരേ, നിങ്ങളെല്ലാവരും നഗ്നരാകുന്നു; ഞാന്‍ വസ്ത്രം ധരിപ്പിച്ചവരൊഴികെ അതുകൊണ്ട് എന്നോട് വസ്ത്രം തേടുക. ഞാന്‍ നിങ്ങളെ വസ്ത്രമണിയിക്കും. എന്റെ ദാസന്മാരേ, നിങ്ങള്‍ രാപകലുകളില്‍ പാപങ്ങള്‍ ചെയ്യുന്നവരാണ്. ഞാന്‍ എല്ലാ പാപങ്ങളും പൊറുക്കും. അതു കൊണ്ട് എന്നോട് നിങ്ങള്‍ പാപമോചനം തേടുവിന്‍, ഞാന്‍ നിങ്ങള്‍ക്ക് പൊറുത്തുതരും. എന്റെ ദാസന്മാരേ, എന്നെ ദ്രോഹിക്കാന്‍ നിങ്ങളൊരിക്കലും പ്രാപ്തരാവുകയില്ല. അതുകൊണ്ട് തന്നെ നിങ്ങളെന്നെ ദ്രോഹിക്കുന്ന പ്രശ്‌നമില്ല. എനിക്ക് ഉപകാരം ചെയ്യാനും നിങ്ങള്‍ പ്രാപ്തരാവുകയില്ല. അതിനാല്‍ നിങ്ങള്‍ എനിക്ക് ഉപകാരം ചെയ്യുന്ന പ്രശ്‌നവുമില്ല. എന്റെ ദാസന്മാരേ, നിങ്ങളുടെ മുന്‍ഗാമികളും പിന്‍ഗാമികളും മനുഷ്യരും ജിന്നുകളും നിങ്ങളില്‍ ഏറ്റവും ഭക്തനായ ഒരാളുടെ മനോനിലയില്‍ ആയിത്തീര്‍ന്നാല്‍ തീര്‍ച്ചയായും അതെന്റെ ആധിപത്യത്തില്‍ ഒന്നും വര്‍ധിപ്പിക്കുകയില്ല. എന്റെ ദാസന്മാരേ, നിങ്ങളുടെ മുന്‍ഗാമികളും പിന്‍ഗാമികളും മനുഷ്യരും ജിന്നുകളുമെല്ലാം ഏറ്റവും ദുര്‍വൃത്തനായ ഒരാളുടെ മാനസികാവസ്ഥയിലായാല്‍ അത് എന്റെ ആധിപത്യത്തില്‍ യാതൊരു കുറവും വരുത്തുകയില്ല. എന്റെ ദാസന്മാരേ, നിങ്ങളുടെ പൂര്‍വീകരും പിന്‍ഗാമികളും മനുഷ്യരും ജിന്നുകളുമെല്ലാം ഒരു പ്രദേശത്ത് നിന്നുകൊണ്ട് എന്നോട് ചോദിക്കുകയും മുഴുവന്‍ മനുഷ്യര്‍ക്കും അവര്‍ ചോദിച്ചത് ഞാന്‍ നല്കുകയും ചെയ്താലും അത് എന്റെ അടുക്കലുള്ളതിന് ഒട്ടും കുറവ് വരുത്തുകയില്ല; സൂചി സമുദ്രത്തില്‍ മുക്കിയെടുത്താലുണ്ടാകുന്ന കുറവുപോലെയല്ലാതെ. എന്റെ ദാസന്മാരേ, നിങ്ങളുടെ കര്‍മങ്ങള്‍ മാത്രമാണ് നിങ്ങള്‍ക്കുവേണ്ടി ഞാന്‍ കൃത്യമായി രേഖപ്പെടുത്തിവെക്കുന്നത്. പിന്നീട് അതിനു ഞാന്‍ നിങ്ങള്‍ക്ക് പൂര്‍ണ പ്രതിഫലം നല്കുകയും ചെയ്യും. ആരെങ്കിലും അതിനെ ഗുണകരമായി കണ്ടാല്‍ അവന്‍ അല്ലാഹുവിനെ സ്തുതിക്കട്ടെ. ആരെങ്കിലും അതിനെ അങ്ങനെയല്ലാതെ കണ്ടാല്‍ അവന്‍ സ്വന്തത്തെയല്ലാതെ ആക്ഷേപിക്കേണ്ടതില്ല.' 

ഹദീസ് നമ്പര്‍: മുസ്‌ലിം : 2577, അഹ്മദ് : 21420

 حَدَّثَنَا عُمَرُ بْنُ حَفْصٍ، حَدَّثَنَا أَبِي، حَدَّثَنَا الأَعْمَشُ، سَمِعْتُ أَبَا صَالِحٍ، عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ النَّبِيُّ صلى الله عليه وسلم ‏ "‏ يَقُولُ اللَّهُ تَعَالَى أَنَا عِنْدَ ظَنِّ عَبْدِي بِي، وَأَنَا مَعَهُ إِذَا ذَكَرَنِي، فَإِنْ ذَكَرَنِي فِي نَفْسِهِ ذَكَرْتُهُ فِي نَفْسِي، وَإِنْ ذَكَرَنِي فِي مَلأٍ ذَكَرْتُهُ فِي مَلأٍ خَيْرٍ مِنْهُمْ، وَإِنْ تَقَرَّبَ إِلَىَّ بِشِبْرٍ تَقَرَّبْتُ إِلَيْهِ ذِرَاعًا، وَإِنْ تَقَرَّبَ إِلَىَّ ذِرَاعًا تَقَرَّبْتُ إِلَيْهِ بَاعًا، وَإِنْ أَتَانِي يَمْشِي أَتَيْتُهُ هَرْوَلَةً ‏"‏‏.‏

23. അബൂഹുറയ്‌റ(റ) പറയുന്നു: അല്ലാഹു പറയുന്നതായി നബി പറഞ്ഞു: 'എന്റെ ദാസന്മാര്‍ക്ക് എന്നെപ്പറ്റിയുള്ള ധാരണയ്ക്കടുത്താണ് ഞാന്‍. അവന്‍ എന്നെ ഓര്‍ക്കുമ്പോള്‍ ഞാന്‍ അവനോടൊ പ്പമാണ്. അവന്‍ എന്നെ മനസ്സില്‍ ഓര്‍ത്താല്‍ ഞാനെന്റെ മനസ്സില്‍ അവനെ ഓര്‍ക്കും. അവനൊരു സംഘത്തില്‍ വെച്ച് എന്നെ സ്മരിച്ചാല്‍ അതിനേക്കാള്‍ നല്ല ഒരു സംഘത്തില്‍ ഞാനവനെ സ്മരിക്കും. അവന്‍ ഒരു ചാണ്‍ എന്നോട് അടുത്താല്‍ ഞാന്‍ അവനിലേക്ക് ഒരു മുഴം അടുക്കും. അവന്‍ ഒരു മുഴം എന്നോട് അടുത്താല്‍ ഒരു മാറ് (ഇരു കൈ അക ലം) ഞാന്‍ അവനിലേക്ക് അടുക്കും. അവന്‍ എന്റെയടുത്തേക്ക് നടന്നുവന്നാല്‍ ഞാനവന്റെ അടുത്തേക്ക് ധൃതിയില്‍ വന്നുചേരും. 

ഹദീസ് നമ്പര്‍: ബുഖാരി : 7405, 7536, മുസ്‌ലിം : 2675, തിര്‍മിദി : 3603, ഇബ്‌നുമാജ : 3921, 3822, അഹ്മദ് : 7422, 9351
 

Read More

 

Feedback
  • Tuesday Dec 3, 2024
  • Jumada ath-Thaniya 1 1446