Skip to main content

ഖന്‍ദഖ്‌

 
حَدَّثَنَا مُسَدَّدٌ، حَدَّثَنَا أَبُو الأَحْوَصِ، حَدَّثَنَا أَبُو إِسْحَاقَ، عَنِ الْبَرَاءِ ـ رضى الله عنه ـ قَالَ رَأَيْتُ النَّبِيَّ صلى الله عليه وسلم يَوْمَ الْخَنْدَقِ وَهُوَ يَنْقُلُ التُّرَابَ حَتَّى وَارَى التُّرَابُ شَعَرَ صَدْرِهِ، وَكَانَ رَجُلاً كَثِيرَ الشَّعَرِ وَهْوَ يَرْتَجِزُ بِرَجَزِ عَبْدِ اللَّهِ اللَّهُمَّ لَوْلاَ أَنْتَ مَا اهْتَدَيْنَا وَلاَ تَصَدَّقْنَا وَلاَ صَلَّيْنَا فَأَنْزِلَنْ سَكِينَةً عَلَيْنَا وَثَبِّتِ الأَقْدَامَ إِنْ لاَقَيْنَا إِنَّ الأَعْدَاءَ قَدْ بَغَوْا عَلَيْنَا إِذَا أَرَادُوا فِتْنَةً أَبَيْنَا يَرْفَعُ بِهَا صَوْتَهُ‏.‏

1. ബറാഅ്(റ) പറയുന്നു: 'ഖന്‍ദഖ് ദിവസം നബി(സ്വ) മണ്ണ് ചുമന്നുകൊണ്ട് പോകുന്നത് ഞാന്‍ കണ്ടു. മണ്ണ് അദ്ദേഹത്തിന്റെ നെഞ്ചിലെ രോമങ്ങള്‍ മറച്ചിരുന്നു . അദ്ദേഹം ധാരാളം രോമങ്ങളുള്ള ആളായിരുന്നു. അദ്ദേഹം അബ്ദുല്ലയുടെ ഈരടികള്‍ പാടുന്നുണ്ടായിരുന്നു. 'അല്ലാഹുവേ, നീ ഇല്ലായിരുന്നെങ്കില്‍ ഞങ്ങള്‍ സന്മാര്‍ഗത്തിലാവുമായിരുന്നില്ല; ഞങ്ങള്‍ ദാനം ചെയ്യുമായിരുന്നില്ല; നമസ്‌കരിക്കുമായിരുന്നില്ല. അതിനാല്‍ ഞങ്ങള്‍ക്ക് നീ ശാന്തി നല്‌കേണമേ. ശത്രുക്കളെ കണ്ടു മുട്ടുമ്പോള്‍ ഞങ്ങളുടെ പാദങ്ങള്‍ ഉറപ്പിച്ചു നിര്‍ത്തേണമേ. ശത്രുക്കള്‍ ഞങ്ങളോട് അതിക്രമം ചെയ്തിരിക്കുന്നു. കുഴപ്പമാണവര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഞങ്ങള്‍ പ്രതിരോധിക്കും.' അദ്ദേഹം ശബ്ദമുയര്‍ത്തി പാടുകയായിരുന്നു. 

ഹദീസ് നമ്പര്‍: ബുഖാരി: 3034, മുസ്‌ലിം: 1803, അഹ്മദ് : 18486, ദാരിമി: 2499
 

Feedback
  • Tuesday Dec 3, 2024
  • Jumada ath-Thaniya 1 1446