Skip to main content

ദാനം

حَدَّثَنَا الْحَكَمُ بْنُ نَافِعٍ قَالَ أَخْبَرَنَا شُعَيْبٌ عَنْ الزُّهْرِيِّ قَالَ حَدَّثَنِي عَامِرُ بْنُ سَعْدٍ عَنْ سَعْدِ بْنِ أَبِي وَقَّاصٍ أَنَّهُ أَخْبَرَهُ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ "إِنَّكَ لَنْ تُنْفِقَ نَفَقَةً تَبْتَغِي بِهَا وَجْهَ اللَّهِ إِلَّا أُجِرْتَ عَلَيْهَا حَتَّى مَا تَجْعَلُ فِي فَمِ امْرَأَتِكَ"
 

1. സഅദ്ബ്‌നു അബീവഖാസ് പറയുന്നു: റസൂല്‍(സ്വ) പറഞ്ഞു: അല്ലാഹുവിന്റെ മുഖം കാംക്ഷി ച്ചുകൊണ്ട് നീ എന്തൊന്ന് ചെലവഴിച്ചാലും നിനക്ക് അതിന് പ്രതിഫലം നല്കപ്പെടാതിരിക്കുകയില്ല; നീ നിന്റെ ഭാര്യയുടെ വായില്‍ വെച്ചു കൊടുക്കുന്ന ഭക്ഷണത്തിനുപോലും.''

ഹദീസ് നമ്പര്‍: ബുഖാരി: 56, മുസ്‌ലിം: 1628, അബുദാവൂദ്: 2864, തിര്‍മിദി: 2116, അഹ്മദ്: 1524, മുവത്വ: 2824, ഇമാം നസാഈയുടെ സുനനുല്‍ കുബ്‌റ: 9142


حَدَّثَنَا عُبَيْدُ اللَّهِ بْنُ سَعِيدٍ، حَدَّثَنَا أَبُو النُّعْمَانِ الْحَكَمُ ـ هُوَ ابْنُ عَبْدِ اللَّهِ الْبَصْرِيُّ ـ حَدَّثَنَا شُعْبَةُ، عَنْ سُلَيْمَانَ، عَنْ أَبِي وَائِلٍ، عَنْ أَبِي مَسْعُودٍ ـ رضى الله عنه ـ قَالَ لَمَّا نَزَلَتْ آيَةُ الصَّدَقَةِ كُنَّا نُحَامِلُ، فَجَاءَ رَجُلٌ فَتَصَدَّقَ بِشَىْءٍ كَثِيرٍ فَقَالُوا مُرَائِي‏.‏ وَجَاءَ رَجُلٌ فَتَصَدَّقَ بِصَاعٍ فَقَالُوا إِنَّ اللَّهَ لَغَنِيٌّ عَنْ صَاعِ هَذَا‏.‏ فَنَزَلَتِ ‏{‏الَّذِينَ يَلْمِزُونَ الْمُطَّوِّعِينَ مِنَ الْمُؤْمِنِينَ فِي الصَّدَقَاتِ وَالَّذِينَ لاَ يَجِدُونَ إِلاَّ جُهْدَهُمْ‏}‏ الآيَةَ‏.‏
 

2. അബൂമസ്ഊദ്(റ) പറയുന്നു: ദാനം ചെയ്യുന്നതിനെ സംബന്ധിച്ചുള്ള ഖുര്‍ആന്‍ വചനം ഇറങ്ങിയ സന്ദര്‍ഭം, ഞങ്ങളില്‍ പലരും കൂലിക്ക് ചുമടെടുക്കാന്‍ പോയിരുന്നു. അങ്ങനെ ഒരാള്‍ വന്നു ധാരാളമായി ദാനം ചെയ്തു. അപ്പോള്‍ ചിലര്‍ പറഞ്ഞു: ആളുകളെ കാണിക്കാനാണത്. മറ്റൊരാള്‍ വന്നു. അയാള്‍ ദാനം ചെയ്തത് ഒരു സ്വാഅ് ഭക്ഷണം മാത്രമായിരുന്നു. 

അപ്പോള്‍ ചിലര്‍ പറഞ്ഞു: ' അല്ലാഹുവിന് ഇയാളുടെ ഒരു സ്വാഅ് കിട്ടിയിട്ടുവേണ്ട. ഈസ ദര്‍ഭത്തിലാണ് 'സത്യവിശ്വാസികളില്‍ നിന്നും ദാനധര്‍മങ്ങള്‍ ചെയ്യുന്നവരെ അവരുടെ ദാനധര്‍മ ങ്ങളുടെ പേരില്‍ പരിഹസിച്ചുകൊണ്ടിരിക്കുന്നവരും സ്വന്തം അധ്വാനമല്ലാതെ ഒന്നും ചെലവഴിക്കാന്‍ കിട്ടാത്തവരും' എന്ന് പറയുന്ന ഖുര്‍ആന്‍ സൂക്തം (9:79) ഇറങ്ങിയത്. 

ഹദീസ് നമ്പര്‍: ബുഖാരി : 1415, 4668. മുസ്‌ലിം : 1018
 


 

Feedback
  • Thursday Nov 21, 2024
  • Jumada al-Ula 19 1446