حَدَّثَنِي زُهَيْرُ بْنُ حَرْبٍ، حَدَّثَنَا جَرِيرٌ، عَنْ سُهَيْلٍ، قَالَ كَانَ أَبُو صَالِحٍ يَأْمُرُنَا إِذَا أَرَادَ أَحَدُنَا أَنْ يَنَامَ أَنْ يَضْطَجِعَ عَلَى شِقِّهِ الأَيْمَنِ ثُمَّ يَقُولُ " اللَّهُمَّ رَبَّ السَّمَوَاتِ وَرَبَّ الأَرْضِ وَرَبَّ الْعَرْشِ الْعَظِيمِ رَبَّنَا وَرَبَّ كُلِّ شَىْءٍ فَالِقَ الْحَبِّ وَالنَّوَى وَمُنْزِلَ التَّوْرَاةِ وَالإِنْجِيلِ وَالْفُرْقَانِ أَعُوذُ بِكَ مِنْ شَرِّ كُلِّ شَىْءٍ أَنْتَ آخِذٌ بِنَاصِيَتِهِ اللَّهُمَّ أَنْتَ الأَوَّلُ فَلَيْسَ قَبْلَكَ شَىْءٌ وَأَنْتَ الآخِرُ فَلَيْسَ بَعْدَكَ شَىْءٌ وَأَنْتَ الظَّاهِرُ فَلَيْسَ فَوْقَكَ شَىْءٌ وَأَنْتَ الْبَاطِنُ فَلَيْسَ دُونَكَ شَىْءٌ اقْضِ عَنَّا الدَّيْنَ وَأَغْنِنَا مِنَ الْفَقْرِ " . وَكَانَ يَرْوِي ذَلِكَ عَنْ أَبِي هُرَيْرَةَ عَنِ النَّبِيِّ صلى الله عليه وسلم .
1. അബൂഹുറയ്‌റ(റ) പറയുന്നു: ഒരാള്‍ കിടപ്പറയിലെത്തി വലതു ഭാഗത്തേക്ക് ചരിഞ്ഞുകിടന്നാല്‍ ഇങ്ങനെ പ്രാര്‍ഥിക്കണമെന്ന് നബി(സ്വ) പഠിപ്പിച്ചിരുന്നു. അല്ലാഹുവേ, ആകാശങ്ങളുടെയും ഭൂമിയുടെയും രക്ഷിതാവേ, ഞങ്ങളുടെ നാഥാ, സകല വസ്തുക്കളുടെയും രക്ഷിതാവേ, ധാന്യങ്ങളും ഈത്തപ്പഴക്കുരുവും മുളപ്പിക്കുന്നവനേ, തൗറാത്തും ഇന്‍ജീലും ഖുര്‍ആനും അവതരിപ്പിച്ചവനേ, നാശകാരികളായ സര്‍വവസ്തുക്കളില്‍ നിന്നും ഞങ്ങള്‍ നിന്നോട് രക്ഷതേടുന്നു. നീ അവയുടെ മേല്‍ പൂര്‍ണ നിയന്ത്രണമുള്ളവനാകുന്നു. നീയാണ് ആദ്യമേയുള്ളവന്‍. നിനക്കുമുമ്പ് യാതൊന്നു മില്ല. നീയാണ് അവസാനമുള്ളവന്‍, നിനക്ക് ശേഷം യാതൊന്നുമില്ല. നീയാണ് പ്രത്യക്ഷമായുള്ള വന്‍, നിനക്ക് മുകളില്‍ യാതൊന്നുമില്ല. നീയാണ് പരോക്ഷമായുള്ളവന്‍, നിനക്കു താഴെയൊന്നുമില്ല. എന്റെ കടബാധ്യതകള്‍ വീട്ടിത്തരേണമേ, ദാരിദ്ര്യം നീക്കി എനിക്ക് സ്വാശ്രയത്വം നല്‍കുകയും ചെയ്യേണമേ.
(ഹദീസ് നമ്പര്‍: മുസ്‌ലിം: 2713, തിര്‍മിദി: 3400, അബൂദാവൂദ് : 5051, അഹമ്മദ് :8960)