حَدَّثَنَا أَبُو مُوسَى، مُحَمَّدُ بْنُ الْمُثَنَّى حَدَّثَنَا وَهْبُ بْنُ جَرِيرٍ، حَدَّثَنَا أَبِي قَالَ، سَمِعْتُ مَنْصُورَ بْنَ زَاذَانَ، يُحَدِّثُ عَنْ مَيْمُونِ بْنِ أَبِي شَبِيبٍ، عَنْ قَيْسِ بْنِ سَعْدِ بْنِ عُبَادَةَ، أَنَّ أَبَاهُ، دَفَعَهُ إِلَى النَّبِيِّ صلى الله عليه وسلم يَخْدُمُهُ . قَالَ فَمَرَّ بِيَ النَّبِيُّ صلى الله عليه وسلم وَقَدْ صَلَّيْتُ فَضَرَبَنِي بِرِجْلِهِ وَقَالَ " أَلاَ أَدُلُّكَ عَلَى بَابٍ مِنْ أَبْوَابِ الْجَنَّةِ " . قُلْتُ بَلَى . قَالَ " لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ " .
1. ഖയ്‌സുബ്‌നു സഅദിബിനി ഉബാദ(റ) പറയുന്നു: നബി(സ്വ)നെ പരിചരിക്കാനായി എന്നെ പിതാവ് പറഞ്ഞയക്കുകയുണ്ടായി. (ഖയ്‌സ്) പറയുന്നു: ഒരിക്കല്‍ ഞാന്‍ നമസ്‌കരിച്ച് ഇരിക്കുമ്പോള്‍ എനിക്കരികിലൂടെ കടന്നുപോയ പ്രവാചകന്‍ കാല്‍കൊണ്ട് എന്നെ തട്ടിക്കൊണ്ട് ചോദിച്ചു. സ്വര്‍ഗകവാടങ്ങളില്‍ ഒരു കവാടം നിനക്കു ഞാന്‍ അറിയിച്ചുതരട്ടെയോ? 'അതേ' എന്ന് ഞാന്‍ പറഞ്ഞു: നബി(സ്വ) പറഞ്ഞു: ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹ് എന്നതാണത്.
ഹദീസ് നമ്പര്‍: തിര്‍മിദി : 3581