Skip to main content

നിഷിദ്ധമായ വിവാഹാലോചനകള്‍

പുരുഷന്റെ ഭാഗത്തു നിന്ന് സ്ത്രീയെ വിവാഹം അന്വേഷിക്കുന്നതാണ് പതിവ്.  എങ്കിലും ഒരാള്‍ മകള്‍ക്കോ സഹോദരിക്കോ യോജിച്ച വരനെ അന്വേഷിക്കുന്നതോ സ്ത്രീകള്‍ അന്വേഷിക്കുന്നതോ തെറ്റല്ല. 

വിവാഹാലോചനാ സമയത്തും ചില കാര്യങ്ങള്‍ സഗൗരവം പരിഗണിക്കേണ്ടതായി റസൂല്‍(സ്വ) ഉണര്‍ത്തിയിട്ടുണ്ട്.  ഇദ്ദയിലിരിക്കുന്ന സ്ത്രീയെ വിവാഹാന്വേഷണം നടത്താന്‍ അനുവാദമില്ല.   (2:235).

മറ്റൊരാള്‍ വിവാഹാലോചന നടത്തുന്ന സ്ത്രീയെ ആ വിഷയത്തില്‍ തീരുമാനമാകുന്നതിന് മുമ്പ് ഇടയ്ക്കുകയറി വിവാഹമന്വേഷിക്കുന്നത് റസൂല്‍(സ്വ) വിലക്കിയിട്ടുണ്ട്. 'സത്യവിശ്വാസികള്‍ പരസ്പരം സഹോദരന്മാരാണ്. അതിനാല്‍ ഒരു വിശ്വാസിക്ക് തന്റെ സഹോദരന്‍ കച്ചവടം നടത്തുന്ന ചരക്കിന്മേല്‍ കച്ചവടം നടത്താനോ വിവാഹാന്വേഷണം നടത്തുന്ന സ്ത്രീയെ ആലോചന നടത്താനോ പാടുള്ളതല്ല (മുസ്‌ലിം).

നബി(സ്വ) പറഞ്ഞു: 'ഒരാള്‍ വിവാഹാന്വേഷണം നടത്തുന്ന സ്ത്രീയെ അയാള്‍ ആലോചന ഉപേക്ഷിക്കുകയോ മറ്റൊരാള്‍ക്ക് അനുവാദം നല്‍കുകയോ ചെയ്യുന്നതുവരെ മറ്റൊരാള്‍ വിവാഹാലോചന നടത്തരുത് (സ്വഹീഹുല്‍ ബുഖാരി 4746 ).
 

Feedback