വധൂവരന്മാര്‍ പരസ്പരം തൃപ്തിപ്പെട്ട് രജിസ്റ്റര്‍ ഓഫീസില്‍വെച്ച് 'ഞങ്ങള്‍ ഒരുമിച്ച് ദമ്പതിമാരായി കഴിയാന്‍ തീരുമാനിച്ചിരിക്കുന്നുവെന്ന' കരാര്‍ ചെയ്യുന്ന രീതിക്കാണ് രജിസ്റ്റര്‍ വിവാഹം എന്ന് സാധരണ പറയുന്നത്. മഹ്‌റോ വലിയ്യോ മതപരമായ കര്‍മങ്ങളോ ഒന്നും തന്നെ ഇല്ലാതെ കേവലം രജിസ്റ്റര്‍ ചെയ്യുക എന്നത് ഇസ്‌ലാമിക വിവാഹമായി പരിഗണിക്കപ്പെടില്ല. എല്ലാ വിവാഹങ്ങളും രജിസ്റ്റര്‍ ചെയ്യണമെന്ന സര്‍ക്കാര്‍ വ്യവസ്ഥയുടെ ഭാഗമായി മതപരമായി നിക്കാഹ് നടന്നശേഷം വധൂവരന്മാര്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നത് ആവശ്യമാണ്. ഔദ്യോഗിക ആനുകൂല്യത്തിനോ നിയമാനുസൃത സര്‍ട്ടിഫിക്കറ്റുകള്‍ക്കോ അത് അനിവാര്യമാണുതാനും.