ഗോളശാസ്ത്രജ്ഞന്‍. ശരിയായ പേര് വൈജനുബ്‌നു റുസ്തം. ഹി. നാലാം ശതകത്തില്‍ ത്വബരിസ്താനില്‍ ജീവിച്ചു. പഠനഗവേഷണങ്ങള്‍ നടത്തിയത് ബഗ്ദാദിലാണ്. മുസ്‌ലിം ഗണിതശാസ്ത്രജ്ഞരില്‍ പ്രമുഖനായി കണക്കാക്കപ്പെടുന്നു. ഗോളശാസ്ത്രത്തിനു പുറമെ എഞ്ചിനിയറിംഗിലും അഗാധജ്ഞാനം നേടി. ക്രി.988ല്‍ ബുവൈഹിയാ ഭരണാധികാരി ശറഫുദ്ദൗലയുടെ വാനനിരീക്ഷണ കേന്ദ്രത്തിന്റെ നേതൃത്വം ഇദ്ദേഹത്തിനായിരുന്നു. വാനനിരീക്ഷണോപകരങ്ങള്‍ കണ്ടുപിടിച്ച് പ്രശ്‌സതനായി. ശറഫുദ്ദൗലയുടെ സഹായത്തോടെ അദ്ദേഹത്തിന്റെ വീട്ടുമുറ്റത്ത് സ്ഥാപിച്ച വാനനിരീക്ഷണ ഉപകരണത്തില്‍ നിന്ന് ഏഴു നക്ഷത്രങ്ങളുടെ ചലനങ്ങള്‍ നിരീക്ഷിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഭൂഗുരുത്വാകര്‍ഷണ ബലത്തെപ്പറ്റി ഖൂഹി നടത്തിയ പഠനങ്ങളും പ്രസ്താവ്യ യോഗ്യമാണ്.
ഗണിതം, എഞ്ചിനിയറിംഗ്, ഗോളവിജ്ഞാനീയം എന്നിവയില്‍ രചിച്ച ഗ്രന്ഥങ്ങള്‍: കിതാബു സ്വിഫതില്‍ അസ്ത്വുര്‍ലാബ്, കിതാബുല്‍ ഉസ്വൂലി അലാ തഹ്‌രീകാതി കിതാബി ഇഖ്‌ലീദിസ്, അല്‍ബില്‍കാറുത്താമ്മു വല്‍അമലു ബിഹി, രിസാലതുന്‍ ഫീ മിഖ്ദാരി മാ യുറാ മിനസ്സമാഇ വല്‍ബഹ്ര്‍, കിതാബു മറാകിസിദ്ദവാഇര്‍, കിതാബുല്‍ മഹ്‌റൂദാത്, ഇഖ്‌റാജുല്‍ ഖത്തൈ്വനി മിന്‍ നുഖ്ത്വതിന്‍ അലാ സാവിയതിന്‍ മഅ്‌ലൂമ, മറാകിസുദ്ദവാഇരില്‍ മുതമാസ്സതി അലല്‍ ഖുത്വൂത്വ്, രിസാലതുന്‍ ഫില്‍മുദല്ലഇല്‍ മുസബ്ബഇ ഫിദ്ദാഇറ.
1000ല്‍ (ഹി:390) മരിച്ചു എന്നു കരുതപ്പെടുന്നു.