Skip to main content

അഹമദ് നഹ്‌വന്‍തി

എട്ടാം നൂറ്റാണ്ടില്‍ ഇറാനില്‍ ജീവിച്ചിരുന്ന പേര്‍ഷ്യന്‍ ജ്യോതിശാസ്ത്ര പണ്ഡിതന്‍. മുഴുവന്‍ പേര് അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ നഹ്‌വന്‍തി. പേരിലെ സൂചന പ്രകാരമാണ് ഇദ്ദേഹം ഇറാനിലെ നഹ്‌വന്‍തില്‍ ജനിച്ചതായി കരുതുന്നത്. യഹ്‌യ ബ്‌നു ഖാലിദ് ബര്‍മാര്‍ക്കിഡിന്റെ കാലത്ത് ഇറാനിലെ അക്കാദമി ഓഫ് ഖുസേസ്താനിലാണ് ജീവിതം; പ്രവര്‍ത്തനമേഖലയും. 

എ ഡി 800കളില്‍ രണ്ടാം അബ്ബാസി ഖലീഫയായിരുന്ന അല്‍ മന്‍സൂറിന്റെ കാലത്ത് ജ്യോതിശാസ്ത്ര നിരീക്ഷണ മേഖലയില്‍ വിരാജിച്ചിരുന്ന പ്രമുഖ ശാസ്ത്ര പണ്ഡിതന്‍മാരിലാണ് നഹ്‌വന്‍തിയും മാശാഅല്ലാ ഇബ്‌നു അത്താരിയും പോലുള്ളവര്‍ ഉള്‍പ്പടുന്നതെന്നാണ് നിഗമനം. എ ഡി 845ല്‍ നഹ്‌വന്‍തി മരണപ്പെട്ടുവെന്നും കരുതുന്നു. അദ്ദേഹത്തിന്റെ കണ്ടുപിടിത്തങ്ങളെ കുറിച്ചോ സിദ്ധാന്തങ്ങളെ കുറിച്ചോ കാര്യമായ വിവരങ്ങള്‍ ലഭ്യമല്ല.

Feedback