വിസ്തീര്‍ണം : 86,600 ചതുരശ്ര കി.മി
ജനസംഖ്യ : 9,877,000 (2017)
അതിരുകള്‍ : വടക്ക് ജോര്‍ജിയ, തെക്ക് ഇറാന്‍, പടിഞ്ഞാറ് അര്‍മീനിയ, കിഴക്ക് കാസ്പിയന്‍ കടല്‍
തലസ്ഥാനം : ബാകു
മതം : ഇല്ല (93% മുസ്ലിംകള്‍)
ഭാഷ : അസര്‍ബൈജാനി
കറന്‍സി : മനാത്ത്
വരുമാന മാര്‍ഗം : പെട്രോളിയം, ഇരുമ്പയിര്, മാര്‍ബിള്‍, കൃഷികള്‍
പ്രതിശീര്‍ഷ വരുമാനം : 17,433 (2017)
ചരിത്രം :
നാലാം നൂറ്റാണ്ടില്‍ അലക്‌സാണ്ടര്‍ ചക്രവര്‍ത്തി അസര്‍ബൈജാന്‍ കീഴടക്കിയിരുന്നു. പിന്നീട് ഈ പ്രദേശം പേര്‍ഷ്യാ സാമ്രാജ്യത്തിലായി. 634ല്‍ഖലീഫ ഉമറി(റ)ന്റെ കാലത്ത് ഇവിടെ ഇസ്‌ലാം രംഗപ്രവേശം ചെയ്തു. ഉസ്മാനിയാ ഖിലാഫത്തിലുംഉള്‍പ്പെട്ടു. പിന്നീട് പേര്‍ഷ്യയും റഷ്യയും ഓഹരി വെച്ചു. ഒടുവില്‍1917ലെ റഷ്യന്‍ വിപ്ലവത്തോടെ സോഷ്യലിസ്റ്റ് റിപ്പബ്‌ളിക്കായി. റഷ്യയുടെതകര്‍ച്ചയെത്തുടര്‍ന്ന് അസര്‍ബൈജാന്‍ ജനാധിപത്യ രാജ്യമായിത്തീരുകയുംചെയ്തു. 1991 ആഗസ്ത് 30നായിരുന്നു ഇത്. അസര്‍ബൈജാനി കമ്യൂണിസ്റ്റ് പാര്‍ട്ടി മുന്‍ ഫസ്റ്റ് സെക്രട്ടറി അയാസ് മുത്വലിബോവ് പ്രഥമ പ്രസിഡന്റായി.
1992 ജൂണില്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ അബുല്‍ഫാസ് എല്ഷിബെ പ്രസിഡന്റായെങ്കിലും 1993ല്‍ ഉണ്ടായ അധികാര തര്‍ക്കത്തെ തുടര്‍ന്ന് സ്പീക്കര്‍ ഹൈദര്‍ അലിയേവ് പ്രസിഡന്റായി. രാഷ്ട്രീയ ജനാധിപത്യ പരിഷ്‌കാരങ്ങളുടെ കാലമായിരുന്നു പിന്നീട്. 2013ല്‍ നടന്ന അവസാന തെരഞ്ഞെടുപ്പിലൂടെ വന്ന ഇല്‍ഹാം അലിയേവ് മുന്നാം തവണയും പ്രസിഡന്റായി, ഇപ്പോഴും തുടരുന്നു.
ജനസംഖ്യയില്‍ 98 ശതമാനവും മുസ്‌ലിംകളാണ്. ഇവരില്‍ 90 ശതമാനം ശീഈകളും പത്തു ശതമാനം സുന്നികളുമാണ്. ഇറാന്‍ കഴിഞ്ഞാല്‍ ലോകത്ത് രണ്ടാമത്തെ ശീആ ഭൂരിപക്ഷ രാജ്യമാണ് അസര്‍ബൈജാന്‍.