Skip to main content

കിര്‍ഗിസ്താന്‍

13

വിസ്തീര്‍ണം : 199,945 ച. കി.മീ
ജനസംഖ്യ : 6,211,000 (2017)
അതിരുകള്‍ : വടക്ക് കസാഖ്‌സ്താന്‍, കിഴക്ക് ചൈന, പടിഞ്ഞാറ് ഉസ്ബക്കിസ്താന്‍, തെക്ക് താജികിസ്താന്‍
തലസ്ഥാനം : ബിഷ്‌കേക്
മതം : ഇസ്‌ലാം, റഷ്യന്‍ ഓര്‍ത്തഡോക്‌സ്
ഭാഷ : കിര്‍ഗീസ്, റഷ്യന്‍
കറന്‍സി : കിര്‍ഗീസ് സോം
വരുമാന മാര്‍ഗം : മെര്‍ക്കുറി, ടിന്‍, സിങ്ക്, ഗോതമ്പ്
പ്രതിശീര്‍ഷ വരുമാനം : 1139 ഡോളര്‍ (2015)

ചരിത്രം:
മുസ്‌ലിം ഭൂരിപക്ഷ രാജ്യമാണ് കിര്‍ഗിസ്താന്‍. ജനസംഖ്യയുടെ80 ശതമാനത്തിലേറെ മുസ്‌ലിംകളാണ്. അവര്‍ അവരുടെമതാചാരങ്ങള്‍ അനുഷ്ഠിച്ചു കൊണ്ടു തന്നെജീവിക്കുന്നു. എന്നാല്‍ കിര്‍ഗിസ്താന്‍ മതേതര രാജ്യമായാണ് നിലകൊള്ളുന്നത്. സമീപ കാലത്ത് ഹജ്ജ് തീര്‍ഥാടനത്തിന് നികുതിയിളവു പ്രഖ്യാപിച്ചിട്ടുണ്ട്. ദൈനംദിന ആരാധനകള്‍ക്കപ്പുറം ഇസ്‌ലാമിന്റെ സാംസ്‌കാരിക മൂല്യങ്ങള്‍ക്ക് കിര്‍ഗിസ്താനികള്‍ ഊന്നല്‍ നല്‍കുന്നു. 17 ശതമാനം വരും റഷ്യന്‍ ഓര്‍ത്തഡോക്‌സ് ക്രൈസ്തവര്‍. വലിയ മലനിരകള്‍ നിറഞ്ഞ രാജ്യമായതിനാല്‍ ഭൂമിശാസ്ത്രപരമായി സവിശേഷ വ്യക്തിത്വം കാത്തുസൂക്ഷിക്കുന്നു. 2017 നവംബര്‍ 24 മുതല്‍ സൂറുന്‍ബേ ജീന്‍ബകോവാണ് പ്രസിഡന്റ്. 1991ല്‍ റഷ്യന്‍ യൂണിയനില്‍ നിന്നു വേര്‍പെട്ടതു മുതല്‍ ജനാധിപത്യ പാര്‍ലമെന്ററി ഭരണ സംവിധാനമാണ് രാജ്യത്തുള്ളത്.

എട്ടാം നൂറ്റാണ്ടിലാണ് കിര്‍ഗിസ് വിഭാഗത്തിലേക്ക്ഇസ്‌ലാം കടന്നുവന്നത്. തുര്‍ക്കികളും മംഗോളിയരും ചേര്‍ന്ന സങ്കര വിഭാഗമാണിവര്‍. ധാരാളം മുസ്‌ലിം പള്ളികള്‍ ഇവിടെയുണ്ട്. മുസ് ലിംകളില്‍ തുര്‍ക്കി സംസ്‌കാരവും ഭാഷയും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇസ്‌ലാമിലെ ഏതെങ്കിലും ചിന്താധാരയുമായി സ്വയം അടുപ്പം പ്രഖ്യാപിക്കാത്തവരാണ് ഇവിടത്തെ മുസ്‌ലിംകള്‍ എന്നതു ശ്രദ്ധേയമാണ്.
 

Feedback