Skip to main content

ശാദ് (ഛാഡ്)

20

വിസ്തീര്‍ണം : 1,284,000 ച.കി.മി
ജനസംഖ്യ : 13,634,000 (2017)
അതിര്‍ത്തി : വടക്ക് ലിബിയ, പടിഞ്ഞാറ് നൈജര്‍, കിഴക്ക് സുഡാന്‍, തെക്ക് മധ്യാഫ്രിക്ക
തലസ്ഥാനം : എന്‍ജമീന
മതം : മുസ്‌ലിംകള്‍55%
ഭാഷ : ഫ്രഞ്ച്, അറബി
കറന്‍സി : മധ്യാഫ്രിക്കന്‍ സി എഫ് എ ഫ്രാങ്ക്
വരുമാന മാര്‍ഗം : പെട്രോളിയം, യുറേനിയം, പരുത്തി
പ്രതിശീര്‍ഷ വരുമാനം : 1010 ഡോളര്‍

ചരിത്രം:
അധിനിവിഷ്ട മധ്യാഫ്രിക്കയെ ഫ്രാന്‍സ് നാല് മേഖലകളാക്കി തിരിച്ചിരുന്നു. ഇവ സ്വതന്ത്രമായതോടെ മധ്യാഫ്രിക്കന്‍ റിപ്പബ്ലിക് എന്നായി ഇതിന്റെ പേര്. ഇവയില്‍ വിസ്തൃതി കൊണ്ടും ജനസംഖ്യകൊണ്ടും ഏറ്റവും വലുതായിരുന്നു ശാദ്.

1959ല്‍ ശാദിന് ആഭ്യന്തര സ്വയംഭരണം ലഭിച്ചു. അടുത്ത വര്‍ഷം ആഗസ്ത് 11ന് പൂര്‍ണ സ്വാതന്ത്ര്യവുംകരഗതമായി. ഫ്രാങ്കോയിഡ് ടോംബല്‍ ബായായിരുന്നു പ്രഥമ പ്രസിഡന്റ്.

ഏകാധിപതിയായ ടോംബല്‍ ആഫ്രിക്കന്‍ നാഷണല്‍ പാര്‍ട്ടി ഉള്‍പ്പെടെയുള്ള മുഴുവന്‍ പാര്‍ട്ടികളെയും നിരോധിച്ചു. ഖേദകരമായ വസ്തുത, ഈ പാര്‍ട്ടികളെല്ലാം മുസ്‌ലിംകളുടേതായിരുന്നുവെന്നതാണ്. ജനസംഖ്യയുടെ നാലിലൊന്നു വരുന്ന ക്രൈസ്തവരായിരുന്നു ഭരണ, ഉദ്യോഗസ്ഥ, തൊഴില്‍ മേഖലകളിലെല്ലാം ആധിപത്യം നേടിയത്. ഫ്രഞ്ചുകാര്‍ അവരെ മാത്രം ഉയര്‍ത്തിക്കൊണ്ടുവന്നുവെന്നതാണ് കാരണം.

അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടതോടെ മുസ്‌ലിംകള്‍ സമരം തുടങ്ങി. ഇത് പലപ്പോഴും കലാപങ്ങളായി. തുടര്‍ന്ന് അവര്‍ സുഡാന്‍ പോലുള്ള രാജ്യങ്ങളില്‍ അഭയം പ്രാപിച്ചു.

ജനറൽ മുഹമ്മദ്‌ ഇദ്‌രീസ് ദേബിയാണ് ഇപ്പോഴത്തെ പ്രസിഡന്റ്.

വിശാലമായ ശാദ് സഹാറ മരുഭൂമിയുടെ ഭാഗമാണ്. ദക്ഷിണമേഖല വന നിബിഡമാണ്. നെല്ല്, പരുത്തി, കന്നുകാലി എന്നിവ പ്രധാന കൃഷി. യുറേനിയം, ഇരുമ്പ് എന്നിവ നിക്ഷേപങ്ങളായുണ്ടെങ്കിലും ഉപയോഗപ്പെടുത്താനായിട്ടില്ല.

സാക്ഷരതാ നിരക്ക് പുരുഷന്‍മാരുടേത് 97ഉം സ്ത്രീകളുടേത് 46ഉം ശതമാനമാണ്. മുസ്‌ലിംകള്‍ഉന്നത വിദ്യാഭ്യാസത്തിന് ഈജിപ്തിനെആശ്രയിക്കുന്നു.
 

Feedback
  • Friday Apr 4, 2025
  • Shawwal 5 1446