വിസ്തീര്‍ണം :196,712 ച.കി.മി
ജനസംഖ്യ : 14,563,000 (2016)
അതിര്‍ത്തി : വടക്ക്, മൗറിത്താനിയ, കിഴക്ക്: മാലി, തെക്ക്: ഗിനിയ, പടിഞ്ഞാറ്: അറ്റ്‌ലാന്റിക് സമുദ്രം.
തലസ്ഥാനം : ദകര്‍
മതം : ഇസ്‌ലാം
ഭാഷ : ഫ്രഞ്ച്
കറന്‍സി : സി.എഫ്.എ ഫ്രാങ്ക്
വരുമാന സ്രോതസ്സ് : ഫോസ്‌ഫേറ്റ് ഖനനം, കൃഷി, കാലികന്‍
പ്രതിശിര്‍ഷ വരുമാനം : 2678 ഡോളര്‍
ചരിത്രം:
മാലി ഇസ്‌ലാമിക സാമ്രാജ്യത്തിലെ പ്രവിശ്യയായിരുന്ന സെനഗലില്‍, പതിനൊന്നാം നൂറ്റാണ്ടില്‍ തന്നെ ഇസ്‌ലാമെത്തിയിരുന്നു. പതിനഞ്ചാം നൂറ്റാണ്ടോടെ തന്നെ ഫ്രഞ്ച്, ഡച്ച്, പറങ്കി, ഇംഗ്ലീഷ് സംഘങ്ങള്‍ ഇവിടെയെത്തി. എന്നാല്‍ ഫ്രഞ്ചുകാര്‍ മേല്‍ക്കൈ നേടുകയും കോട്ട പണിയുകയും ചെയ്തു. ഇവരെ നേരിട്ട ഹാജി ഉമര്‍ തിജാനി പക്ഷെ പരാജയപ്പെട്ടു.
1960 ജൂണ്‍ 20നാണ് സെനഗല്‍ സ്വാതന്ത്ര്യം നേടുന്നത്. മുഹമ്മദ് ദിയ പ്രഥമ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. ലിയോ പോള്‍ഡ് സെദാര്‍ സിന്‍ഗോറായിരുന്നു പ്രസിഡന്റ്. പിന്നീട് 1963ല്‍ സെനഗല്‍ പ്രസിഡഷ്യല്‍ രീതിയിലേക്ക് ഭരണസംവിധാനം മാറ്റി. എന്നാല്‍ പ്രക്ഷോഭത്തെ തുടര്‍ന്ന് ഭരണഘടന ഭേദഗതിയിലൂടെ 1970ല്‍ പ്രധാന മന്ത്രിപദം പുനസ്ഥാപിച്ചു.
ഭക്ഷ്യസംസ്‌കരണം, സിമന്റ്, രാസവളം, വസ്ത്രം, രാസവസ്തുക്കള്‍ എന്നിവയാണ് പ്രധാന വ്യവസായങ്ങള്‍. സ്വര്‍ണം, ചെമ്പ് എന്നിവയുടെ ഖനികളുണ്ടെങ്കിലും ഖനനം ചെയ്തു തുടങ്ങിയിട്ടില്ല കൃഷി, കാലിവളര്‍ത്തല്‍, വിനോദ സഞ്ചാരം എന്നിവയും ധനാഗമന മാര്‍ഗ്ഗങ്ങളാണ്.
തലസ്ഥാനമായ ദകര്‍ ആധുനികവും കമനീയവുമാണ്, ആഫ്രിക്കയിലെ ഏറ്റവും സുന്ദര നഗരവും ഇതാണ്. 92 ശതമാനം മുസ്‌ലിംകളും ഏഴുശതമാനം ക്രൈസ്തവരുമാണ് ഇവിടെയുള്ളത്. മുസ്‌ലിംകളില്‍ മഹാഭൂരിപക്ഷവും സൂഫി സ്വാധീനമുള്ള സുന്നികളാണ്. മതേതര രാജ്യമായാണ് സെനഗല്‍ നിലനില്‍ക്കുന്നത്.
നിലവില്‍ (2018) മാക്കി സാല്‍ പ്രസിഡന്റും മുഹമ്മദ് ബിന്‍ അബ്ദല്ല ദൂന്‍ പ്രധാനമന്ത്രിയുമാണ്.