Skip to main content

കോമറോസ് ദ്വീപുകള്‍

14

വിസ്തീരണം : 1862 ച.കി.മി
ജനസംഖ്യ : 808,000 (2017)
അതിര്‍ത്തികള്‍ : ഇന്ത്യ മഹാ സമുദ്രത്തില്‍ മൊസാംബിക് ഉള്‍ക്കടലിനു മധ്യേയാണ് ഈ രാജ്യം
തലസ്ഥാനം : മുറൂനി (മൊറോണി)
മതം : ഇസ്ലാം
ഭാഷ : കൊമോറിയന്‍, അറബിക്, ഫ്രഞ്ച്
കറന്‍സി : കൊമോറിയന്‍ ഫ്രാങ്ക്
വരുമാന മാര്‍ഗം : കൃഷി, മത്സ്യബന്ധനം, വന വിഭവങ്ങള്‍
പ്രതിവര്‍ഷ വരുമാനം : 840 ഡോളര്‍

ചരിത്രം:

മൂന്ന് പ്രമുഖ ദ്വീപുകളും ചെറു ദ്വീപുകളും ചേര്‍ന്ന ഖമറൂസില്‍ ഫ്രഞ്ച് അധിനിവേശകാലത്ത് ഇസ്‌ലാമെത്തി. 1880കളിലാണിത്. 1961ല്‍ ദ്വീപുകള്‍ക്ക് സ്വയം ഭരണവും 1975 ജൂലൈ 6ന് സ്വാതന്ത്ര്യവും ലഭിച്ചു. അഹ്മദ് അബ്ദുല്ലയായിരുന്നു ഭരണാധികാരി, തൊട്ടടുത്തമാസം തന്നെ അട്ടിമറിയിലൂടെസഈദ് മുഹമ്മദ് ജഅ്ഫര്‍ പ്രസിഡന്റായി. എന്നാല്‍ 1978 മെയ് 23ന് അഹ്മദ് അബ്ദുല്ല മറ്റൊരു അട്ടിമറിയിലൂടെ അധികാരത്തില്‍ തിരിച്ചുവന്നു.

അങ്കാരിയ അന്‍ജുവാന്‍, മൊഹീലി, മായൂട്ടേ എന്നി ദ്വീപുകളാണ് ഈ രാജ്യത്തിന്റെ ഭാഗമായുള്ളത്. സുഗന്ധ ദ്വീപുകള്‍ എന്ന പേരില്‍ പ്രസിദ്ധമാണ് ഇവ.

കൊക്കോ, കാപ്പി, വാനില, നെല്ല്, തേങ്ങ, കരിമ്പ് എന്നിവ വിളയുന്നു. പഞ്ചസാര, മരമില്ലുകളുംപ്രവര്‍ത്തിക്കുന്നു. കൃഷിക്കു പുറമെ മത്സ്യബന്ധനം, വന വിഭവങ്ങള്‍ എന്നിവയാണ് ഈ ദരിദ്ര രാഷ്ട്രത്തിന്റെ മുഖ്യ വരുമാന മാര്‍ഗങ്ങള്‍.

ഇസ്ലാമിനെ ഔദ്യോഗിക മതമായിഅംഗീകരിക്കുന്നുവെങ്കിലും പട്ടാളഭരണകൂടങ്ങള്‍ ചിലപ്പോള്‍ പര്‍ദ നിരോധം, വ്രത വിലക്ക് തുടങ്ങിയ നടപടികള്‍ കൈക്കൊള്ളാറുണ്ട്. 98 ശതമാനം മുസ്ലിംകളുള്ള രാജ്യത്ത് സുന്നി വിശ്വാസികളാണ് ഭൂരിപക്ഷം. ആഫ്രിക്കന്‍- അറബ് വംശജരാണ് ജനങ്ങളിലേറെയും. അസാലി അസ്സൗമാനിയാണ് നിലവില്‍ രാജ്യത്തിന്‍റെ പ്രസിഡന്‍റ്.

Feedback