വിസ്തീര്‍ണം : 637,657 ച.കി.മി
ജനസംഖ്യ : 12,961,000 (2016)
അതിര്‍ത്തി : വടക്ക് ഏതന്‍ ഉള്‍ക്കടല്‍, പടിഞ്ഞാറ് എത്യോപ്യ, കിഴക്കും തെക്കും ഇന്ത്യന്‍ മഹാ സമുദ്രം
തലസ്ഥാനം : മുഗദിശു
മതം : ഇസ്‌ലാം
ഭാഷ : സോമാലി, അറബി
കറന്‍സി : സോമാലി ഷില്ലിങ്
വരുമാന സ്രോതസ്സ് : യുറോനിയം, ഇരുമ്പ്, ജിപ്‌സം, കൃഷി
പ്രതിശീര്‍ഷ വരുമാനം : 384 ഡോളര്‍
ചരിത്രം:
പത്തൊമ്പതാം നൂറ്റാണ്ടില്‍ സോമാലിയ ബ്രിട്ടന്‍, ഫ്രഞ്ച്, ഇറ്റാലിയന്‍ കോളനികളായി വിഭജിക്കപ്പെട്ടു കിടക്കുകയായിരുന്നു. വിവിധ വര്‍ഷങ്ങളിലായി ഇവര്‍ കൈയൊഴിഞ്ഞ പ്രദേശങ്ങള്‍ 1960ല്‍ ഒന്നിച്ചു ചേര്‍ത്ത് ഇന്നത്തെ സോമാലിയ രൂപീകൃതമായി. ആദം അബ്ദുല്ല ഉസ്മാന്‍ ദാര്‍ ആദ്യ പ്രസിഡന്റായി. എന്നാല്‍ 1969 ഒക്‌ടോബറില്‍ അന്നത്തെ പ്രസിഡന്റായിരുന്ന അബ്ദുല്‍ റഷീദ് അലി ശര്‍മാറിനെ മറിച്ചിട്ട് പട്ടാളം അധികാരമേറി. രാഷ്ട്രീയ പാര്‍ട്ടികളെനിരോധിക്കുകയും സുപ്രിം കോടതി അടയ്ക്കുകയും ചെയ്തു. ജനറല്‍ മുഹമ്മദ് സിയാദ് ബര്‍റി രാജ്യത്തെ സോമാലി ഡെമോക്രാറ്റിക് റിപ്പബ്ലിക് എന്നു നാമകരണം ചെയ്തു. എന്നാല്‍ തനിക്കെതിരെ പ്രക്ഷോഭം ആളിക്കത്തിയ 1991ല്‍ സിയാദ് ബര്‍റി രാജ്യം വിടുകയായിരുന്നു.
സോമാലിയ എന്നും രാഷ്ട്രീയ അരാജകത്വവും അതോടൊപ്പം പട്ടിണിയും വാഴുന്ന ഇടമായിരുന്നു. 1992ലെ ക്ഷാമത്തില്‍ ലക്ഷങ്ങളാണ് മരിച്ചൊടുങ്ങിയത്. മുഹമ്മദ് അബ്ദുല്ലാഹി മുഹമ്മദ് ആണ് ഇപ്പോഴത്തെ(2018) പ്രസിഡന്റ്.
ഇസ്‌ലാമിനെ ഔദ്യോഗിക മതമായി അംഗീകരിച്ച ഈ രാജ്യം നിയമ നിര്‍മാണത്തിന്റെ അടിസ്ഥാന സ്രോതസ്സായി ശരീഅത്തിനെ പരിഗണിക്കുന്നു. ജനസംഖ്യയില്‍ 99 ശതമാനവും മുസ്‌ലിംകളാണ്. ഇവരില്‍ ശാഫി ചിന്താധാരയെ അനുധാവനം ചെയ്യുന്നവരും സൂഫി വിഭാഗക്കാരും ഉള്‍പ്പെടും.