Skip to main content

കുവൈത്ത്

15

വിസ്തീര്‍ണം : 17820 ച.കി.മി
ജനസംഖ്യ : 4,446,000 (2017)
അതിര്‍ത്തി : വടക്ക് ഇറാഖ്, തെക്ക്, പടിഞ്ഞാറ് സുഊദി അറേബ്യ, കിഴക്ക് പേര്‍ഷ്യന്‍ ഉള്‍ക്കടല്‍.
തലസ്ഥാനം : കുവൈത്ത് സിറ്റി
മതം : ഇസ്ലാം
ഭാഷ : അറബി, ഇംഗ്ലീഷ്
കറന്‍സി : കുവൈത്ത് ദിനാര്‍
വരുമാന സ്രോതസ്സ് : പെട്രോളിയം, പ്രകൃതിവാതകം
പ്രതിശീര്‍ഷ വരുമാനം : 69,669 ഡോളര്‍ (2016)

ചരിത്രം:

ലോകത്തെ ഏറ്റവും സമ്പന്ന രാജ്യങ്ങളിലൊന്നായ കുവൈത്ത് ഏറെക്കാലം തുര്‍ക്കിയെ ഭയന്ന്ബ്രിട്ടന്റെ സംരക്ഷണത്തിലായിരുന്നു. 1961 ജൂണ്‍ 19ന് ബ്രിട്ടീഷ് സംരക്ഷണം വിട്ട് സ്വതന്ത്രരാജ്യമായി. മത്സ്യബന്ധനവും മുത്തുവാരലും തന്നെയായിരുന്നു ആദ്യകാല തൊഴില്‍.എന്നാല്‍ എണ്ണ ഖനനം തുടങ്ങുകയും 1946ല്‍ തന്നെ കുവൈത്തിന്റെ എണ്ണ ലോക വിപണിയിലെത്തുകയും ചെയ്തു.

ശൈഖ് അബ്ദുല്ല സാലിംഅസ്സബാഹ് ആയിരുന്നു സ്വതന്ത്ര കുവൈത്തിന്റെ പ്രഥമ അമീര്‍. എന്നാല്‍ കുവൈത്തിനെ സാമ്പത്തികമായും സാമൂഹികമായും രാഷ്ടീയമായും മാറ്റിയെടുത്തത് 1965ല്‍ അമീറായ ശൈഖ് സ്വബാഹ് അസ്സാലിം ആയിരുന്നു. 

1975ല്‍പെട്രോളിയം കമ്പനികള്‍ ദേശസാത്കരിച്ചു. ഇതോടെ സര്‍ക്കാരിന്റെ വരുമാനം ഇരട്ടിയായി. ദാരിദ്ര്യം എന്തെന്നറിയാത്ത കുവൈത്തിന്റെ പ്രതിശീര്‍ഷ വരുമാനം അമേരിക്കയുടേതിന്റെ ഇരട്ടി വരെയായി. പൗരന്മാര്‍ക്ക് വിദ്യാഭ്യാസം, ആരോഗ്യം, ഭവനം എന്നീ സേവനങ്ങള്‍ സൗജന്യമാണ്.

കുവൈത്ത് തങ്ങള്‍ക്കവകാശപ്പെട്ടതാണെന്ന വാദം ഇറാഖ് ഇടയ്ക്കിടെ ഉയര്‍ത്തുകയും സൈനിക വിന്യാസം നടത്തുകയും ചെയ്തിരുന്നു. 1990ല്‍ സദ്ദാം ഹുസൈന്‍ കുവൈത്ത് ആക്രമിച്ച് സ്വന്തമാക്കി. എന്നാല്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടന്ന ഗള്‍ഫ് യുദ്ധത്തില്‍ സദ്ദാം പരാജയപ്പെടുകയും, കുവൈത്ത് മോചിതമാവുകയുംചെയ്തു.

കുവൈത്തില്‍ ഔദ്യോഗിക മതം ഇസ്‌ലാമാണ്. രാജ്യ നിയമങ്ങള്‍ ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തിലാവണമെന്ന് ഭരണഘടനയിലുണ്ട്. സുന്നികളാണ് ഭൂരിപക്ഷം. ശീഈകളുമുണ്ട്. എന്നാല്‍ 40 ശതമാനത്തിലേറെ വിദേശികളാണ് കുവൈത്തില്‍. ഇവരില്‍ ഏറെയും അമുസ്‌ലിംകളും.

അറബ് ലോകത്തെ,പ്രചാരത്തില്‍ മുന്നില്‍ നില്‍ക്കുന്ന പല പ്രസിദ്ധീകരണങ്ങളും (ഉദാ:- അന്നഹ്ദ, അല്‍ അറബ്) പുറത്തിറങ്ങുന്നത് ഇവിടെ നിന്നാണ്. 2020 സെപ്തംബര്‍ 30 മുതല്‍ നവാഫ് അഹ്മദ് അല്‍ സബാഹ് ആണ് കുവൈത്ത് അമീര്‍.

Feedback
  • Tuesday May 21, 2024
  • Dhu al-Qada 13 1445