ഹിജ്‌റ 1294 (ക്രി.1873)ലാണ് ശൈഖ് അസ്വ് ഗര്‍ ഹുസൈന്റ ജനനം. പേര്‍ഷ്യന്‍ ഭാഷയുടെ പ്രാഥമിക പാഠങ്ങള്‍ പിതാവ് ശൈഖ് മുഹമ്മദ് ഹസന്‍ ശാഹ്-ല്‍ നിന്ന് കരസ്ഥമാക്കിയ അദ്ദേഹം കൂടുതല്‍ പഠനം നടത്തുന്നതിനായി ദയൂബന്ദിലെ ദാറുല്‍ ഉലൂമില്‍ ചേര്‍ന്നു. അവിടെ നിന്ന് ഹിജ്‌റ:1320 -ല്‍ ബിരുദമെടുത്തു. ശൈഖുല്‍ ഹിന്ദ് മഹ്മൂദ് ഹസന്‍, ശൈഖുല്‍ മുഫ്തി അസീസ് റഹ്മാന്‍ എന്നിവരായിരുന്നു പ്രധാന ഗുരുവര്യന്മാര്‍.
ബിരുദം നേടിയതിന്റെ തൊട്ടടുത്ത വര്‍ഷം തന്നെ 'ജുവന്‍ഫുരി'ലെ മദ്‌റസതുല്‍ അറബിയ്യയില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. പഠന വിഭാഗം മേധാവിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ശേഷം അജ്മീറിലെ ദാറുല്‍ ഉലും മുഈനിയ്യയില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചു. പിന്നീട് ദാറുല്‍ ഉലും ദയൂബന്ദില്‍ ഹദീസ് വിഭാഗം അധ്യാപകനായി. അധ്യാപനത്തോടൊപ്പം ഗ്രന്ഥരചനയിലും മുഴുകിയ അദ്ദേഹം ഹദീസ് വിജ്ഞാന മേഖലയില്‍ സ്വന്തമായൊരിടം നേടിയെടുത്തു. ഹിജ്‌റ: 1364 (ക്രി. 1943) മുഹര്‍റം 22-ന് ഇഹലോകവാസം വെടിഞ്ഞു.
പ്രധാന ഗ്രന്ഥങ്ങള്‍
الورد الزكي, الفتاوى المحمدية , الجوات المتين , تعبير صادق, طهور المسلمين , رحمة الرضوان , إرشاد النبي , حياة شيخ الهند