Skip to main content

യഅ്ഖൂബ് അസ്സ്വാഫി അല്‍ കശ്മീരി

ഇസ്‌ലാമിക വിജ്ഞാനങ്ങളോടുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ ചരിത്രമാണ് അശ്ശൈഖ് യഅ്ഖൂബ് അസ്സ്വാഫി അല്‍ കശ്മീരിയുടെ ജീവിതം. ഗുരുക്കന്മാരില്‍ നിന്ന് ഗുരുക്കന്മാരിലേക്ക് അദ്ദേഹം യാത്ര ചെയ്തു കൊണ്ടേയിരുന്നു. പക്ഷെതന്റെ വൈജ്ഞാനിക ദാഹം ശമിപ്പിക്കാനുതകുന്ന പണ്ഡിതവര്യനെ കണ്ടെത്താന്‍ അദ്ദേഹത്തിനു സാധിച്ചില്ല. ഒടുവില്‍ ആ യാത്ര ചെന്നവസാനിച്ചത് ഇസ്‌ലാമിക വിജ്ഞാനീയങ്ങളുടെ കളിത്തൊട്ടിലായ മക്കയിലും മദീനത്തുമായിരുന്നു. അവിടെ വെച്ച് പ്രഗത്ഭ പണ്ഡിതന്‍ ഇബ്നു ഹജറുല്‍ ഹൈതമി(റ)യെ അദ്ദേഹം കണ്ടുമുട്ടുകയു,ം ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു. ഒരുപാടൂ കാലത്തെ വൈജ്ഞാനിക സഹവാസത്തിനു ശേഷം തിരികെ നാട്ടിലെത്തിയ അസ്സ്വാഫി അധ്യാപനത്തില്‍ വ്യാപൃതനായി. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അദ്ദേഹം വീണ്ടൂം മക്കയിലേക്ക് യാത്ര തിരിച്ചു. യാത്രക്കിടെ കര്‍മശാസ്ത്രം (ഫിഖ്ഹ്), പ്രവാചകാധ്യാപനങ്ങള്‍ (ഹദീസ്), ഖുര്‍ആന്‍ വ്യാഖ്യാനം (തഫ്‌സീര്‍) എന്നിവയെ കൂടുതല്‍ പഠനവിധേയമാക്കിയ അദ്ദേഹം ഇവ്വിഷയങ്ങളില്‍ ഗ്രന്ഥ രചന നടത്തുകയും ചെയ്തു. രചനാ രംഗത്തെ അദ്ദേഹത്തിന്റെ പ്രത്യേക ശൈലി എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഇന്ത്യന്‍ ശിഷ്യരില്‍ ഏറ്റവും പ്രമുഖനായ പണ്ഡിതനായിരുന്നു - ഇമാം അഹ്മദ് ബിന്‍ അബ്ദുല്‍ അഹദ് അല്‍ മുജദ്ദിദി അസ്സര്‍ ഹന്ദി.
 
തഫ്‌സീറുല്‍ ഖുര്‍ആന്‍ (പൂര്‍ത്തിയായില്ല),ശറഹു സ്വഹീഹുല്‍ ബുഖാരി, മഗാസി അന്നുബജകു, മനാസികുല്‍ ഹജ്ജ്, രിസാലതുന്‍ ഫില്‍ അദ്കാര്‍ എന്നിവ അദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്:


 
 

Feedback