Skip to main content

അബ്ദുല്‍ അവ്വല്‍ അല്‍ ജൂവന്‍പുരി

അറിവിനോട് അടങ്ങാത്ത താല്പര്യമുള്ള പണ്ഡിതനായിരുന്നു ശൈഖ് ജുവന്‍പൂരി. ഇത് അദ്ദേഹത്തെ യാത്രികനാക്കി. സ്വദേശമായ ഡക്കാനില്‍ നിന്നും ആരംഭിച്ച യാത്ര, പണ്ഡിതന്മാരുടെ വിളനിലയമായ ഗുജറാത്തിലേക്കായിരുന്നു. തുടര്‍ന്ന് അറബ് നാട്ടിലേക്ക് യാത്ര പോയ അദ്ദേഹം  അവരുമായി സഹവസിക്കുകയും അവരുടെ സദസ്സുകളില്‍ സ്ഥിര സാന്നിധ്യമാവുകയും ചെയ്തു.  യാത്രക്കൊടുവില്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തിയ ശൈഖ് ജുവന്‍പൂരി അഹ്മദാബാദില്‍ പഠനസദസ്സ് സ്ഥാപിച്ചു. അതുവഴി ഒരുപാടാളുകള്‍ക്ക് ഖുര്‍ആനിക പ്രകാശം പകര്‍ന്നു നല്‍കി.  യാത്രകള്‍ക്കിടയിലും അധ്യാപന ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയിലും ആര്‍ജ്ജിത വിജ്ഞാനത്തെ താളുകളിലേക്ക് പകര്‍ത്താന്‍ സമയം കണ്ടെത്തി. ഹിജ്‌റ 968ല്‍ (ക്രി.1547) ഡല്‍ഹിയില്‍ മരണമടഞ്ഞു. അദ്ദേഹത്തിന് ഇന്ത്യയുടെ പല ഭാഗങ്ങളിലായി നിരവധി ശിഷ്യന്മാരുണ്ടായിരുന്നു. ത്വാഹിര്‍ബിന്‍ യൂസുഫ്
അസ്സിന്‍ദി, ത്വയ്യിബ് അസ്സിന്‍ദി  എന്നിവര്‍ അവരില്‍ പ്രധാനികളാണ്.

പ്രധാന രചനകള്‍:-

1. فيض الباري في شرح صحيح البخاري 
2. منظومة في المواريث
3. شرح بسيط على ذلك
4. كتاب الشمائل 
5. مختصر السير ملخص من سفر السعادة لفيروزابادي
 

Feedback