ഹിജ്‌റ 1308ല്‍ (ക്രി. 1887) രാജസ്ഥാനിലെ അജ്മീറിലാണ് മൗലാന ഫഖ്‌റുദ്ദീന്‍ ഭൂജാതനാവുന്നത്. പിതാവിന്റെ ശിക്ഷണത്തില്‍ നാല് വയസ്സില്‍ത്തന്നെ ഖുര്‍ആന്‍ പാരായണം പഠിച്ച അദ്ദേഹം തന്റെ കുടുംബത്തിലെ പണ്ഡിതന്മാരില്‍ നിന്ന് പേര്‍ഷ്യന്‍ ഭാഷയും കരസ്ഥമാക്കി. പിന്നീട് നാട്ടിലെ തന്നെ പാഠശാലകളില്‍ നിന്നും അറബിഭാഷ പഠിച്ചെടുത്ത ശേഷം ഹിജ്‌റ 1326ല്‍ ദയൂബന്ദിലെ ദാറുല്‍ ഉലൂമില്‍ ചേര്‍ന്നു. ദാറുല്‍ ഉലൂമില്‍ നിന്ന് ബിരുദം കരസ്ഥമാക്കിയ ശേഷം അവിടെത്തന്നെ അദ്ദേഹം അധ്യാപകനായി. എന്നാല്‍ ഹിജ്‌റ 1329 (1908) ദാറുല്‍ ഉലൂമിലെ മുതിര്‍ന്ന പണ്ഡിതര്‍ ഇദ്ദേഹത്തെ മുറാദാബാദിലെ 'മദ്‌റസതു ശാഹി'യില്‍ സേവനമനുഷ്ഠിക്കാന്‍ പ്രേരിപ്പിച്ചു. തല്‍ഫലമായി നീണ്ട നാല്പത് വര്‍ഷം ഇദ്ദേഹം മുറാദാബാദിലെ ഹദീസ് അധ്യാപകനായി.
ഹിജ്‌റ 1377ല്‍ ദാറുല്‍ ഉലൂം ദയൂബന്ദിലെ ഹദീസ് പണ്ഡിതന്‍ ശൈഖുല്‍ ഇസ്‌ലാം - ഹുസൈന്‍ അഹമദ് മദനി മരണപ്പെട്ടപ്പോള്‍ ശൈഖ് ഫഖ്‌റുദ്ദീന്‍ വീണ്ടും ദാറുല്‍ ഉലൂമില്‍ ഹദീസ് അധ്യാപകനായെത്തി. ഹിജ്‌റ 1391 (1970)വരെ തല്‍സ്ഥാനത്ത് തുടര്‍ന്ന അദ്ദേഹം ഹി. 1592 (ദി: 1971 സ്വഫര്‍ - 20ന് ഇഹലോകവാസം വെടിഞ്ഞു.
إيضاح البخاري, القول الفصيح فيما يتعلق بالنجد أبواب الصحيح എന്നിവ പ്രധാന കൃതികളാണ്.