Skip to main content

അബ്ദുല്‍ ഹക്കീം അസ്സഖറവി

പരലോകത്തെയും, നാഥനുമായുള്ള കൂടിക്കാഴ്ചയെയും സദാസമയവും ഓര്‍ത്തിരുന്ന, ഇഹലോകത്തിന്റെ അലങ്കാരങ്ങളില്‍ നിന്നും ആഡംബരങ്ങളില്‍ നിന്നും വിട്ടു നിന്ന, പ്രശസ്തിയോട് വിരക്തി കാണിച്ച മഹാ പണ്ഡിതനായിരുന്നു 'മുഫ്തി അബ്ദുല്‍ ഹക്കീം സഖ്‌റവി'.

ഹിജ്‌റ - 1332 (ക്രി. 1911) ല്‍ ജനനം. നാട്ടിലെ പാഠശാലകളില്‍ നിന്ന് പ്രാഥമിക വിജ്ഞാനങ്ങള്‍ കരസ്ഥമാക്കിയ ശൈഖ് സഖ്‌റവി മാതൃപിതാവില്‍ നിന്ന് അറിവും ശിക്ഷണവും നേടി.  അതിനുശേഷം സഹാറന്‍ഫൂരി മദ്വാഹിറുല്‍ ഉലും യൂണിവേഴ്‌സിറ്റിയില്‍ ചേരുകയും ഒരു വര്‍ഷം അവിടെ പഠനം നടത്തുകയും ചെയ്തു.  പിന്നീട് ജാമിഅതു ദയൂബന്ദില്‍ ഇസ്ലാമിയ്യയില്‍ ചേരുകയും പഠനം പൂര്‍ത്തിയാക്കുകയും ചെയ്തു.  ശൈഖ് ഹുസൈന്‍ അഹ്മദ് മദനിയില്‍ നിന്ന് ഹദീസ് വിജ്ഞാനങ്ങള്‍ നേടിയെടുത്ത അദ്ദേഹം ശൈഖില്‍ നിന്ന് തന്നെ ബിരുദവും കരസ്ഥമാക്കി.

ഇസ്‌ലാമിക വിജ്ഞാനങ്ങളിലും മതപരമായ വിഷയങ്ങളിലും ഏറെ പ്രാവീണ്യം നേടിയ അദ്ദേഹം നാട്ടിലെ വിവിധ സ്ഥാപനങ്ങളില്‍ അധ്യാപകനായി. ഇന്ത്യ-പാകിസ്ഥാന്‍ വിഭജനം നടന്നപ്പോള്‍ പാകിസ്താനിലേക്ക് പോയ അദ്ദേഹം അവിടുത്തെ ജനങ്ങളെ ഇസ്ലാമിലേക്ക് വഴിതെളിച്ചു.  പ്രബോധനത്തിലൂടെയും പ്രസംഗത്തിലൂടെയും ഉപദേശങ്ങളിലൂടെയും ഇസ്ലാമിന്റെ സന്ദേശങ്ങള്‍ അദ്ദേഹം ജനങ്ങള്‍ക്ക് പകര്‍ന്നുകൊടുത്തു.. കുറച്ചു കാലങ്ങള്‍ക്ക് ശേഷം സിന്ധ് പ്രവിശ്യയിലെ 'സഖര്‍' പട്ടണത്തിലെ 'മദ്‌റസതുല്‍ അശ്‌റഫിയ്യ' യില്‍ അധ്യാപകനായി നിയമിക്കപ്പെടുകയും അവിടുത്തെ ഫത്‌വാ വിഭാഗം മേധാവിയായി മാറുകയും ചെയ്തു.

ഇടയ്ക്കിടെ മക്ക സന്ദര്‍ശിക്കുകയും ഉംറ നിര്‍വഹിക്കുകയും ചെയ്തിരുന്നു. റമദ്വാന്‍ മാസത്തിലെ ഉംറക്ക് കൂടുതല്‍ പ്രതിഫലമുണ്ടായത് കൊണ്ട് ഉംറകള്‍ റമദ്വാന്‍ മാസത്തിലാക്കാന്‍ അദ്ദേഹം നിതാന്ത ശ്രദ്ധ പുലര്‍ത്തിയിരുന്നു. 
 
തന്റെ ഓരോ നിമിഷത്തെ പ്രവര്‍ത്തനങ്ങളും അല്ലാഹുവിന്റെ പ്രീതിക്ക് വേണ്ടി മാറ്റി വെക്കുകയും, ഭക്തി മാര്‍ഗത്തില്‍ ഏറെ ആനന്ദം കണ്ടെത്തുകയും സ്വര്‍ഗലഭ്യതക്ക് വേണ്ടി അഹോരാത്രം പരിശ്രമിക്കുകയും ചെയ്ത മഹാസാത്വികനായ ആ പണ്ഡിതന്‍ കറാച്ചിയില്‍ മരണപ്പെട്ടു. കറാച്ചിയിലെ തന്നെ 'ജാമിഅതു ദാറുല്‍ ഉലൂമില്‍ മറമാടപ്പെടുകയും ചെയ്തു.

പ്രധാന ഗ്രന്ഥങ്ങള്‍

അലയ്കും ബി സുന്നതീ عليكم بسنتي
റയ്ഹാനുല്‍ ജന്ന  ريحان الجنة 
നസ്വീഹതു ലില്‍ ഇഖ്ബാലി അലല്‍ ആഖിറ: نصيحة للإقبال على الآخرة


 

Feedback