ജമാഅത്തെ ഇസ്‌ലാമിയുടെ നിരവധി പദവികള്‍ അലങ്കരിച്ചിട്ടുള്ള ടി. ആരിഫലി, ഇന്ത്യ ടുഡേയുടെ കേരളത്തിലെ മികച്ച നേതാവ് എന്ന അംഗീകാരവും നേടിയിട്ടുണ്ട്. ചെറുപ്പത്തില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാര്‍ത്ഥിഘടകത്തിലൂടെ വളര്‍ന്ന അദ്ദേഹം മുതിര്‍ന്നപ്പോള്‍ ജമാഅത്തെ ഇസ്‌ലാമിയെ നയിക്കുന്ന നേതൃശക്തിയായി മാറി.
ടി.സി. അലവിയുടെയും ഫാത്വിമയുടെയും മകനായി 1961 ജൂണ്‍ 1ന് മലപ്പുറം ജില്ലയിലെ വാഴക്കാടിനടുത്തുള്ള മുണ്ടുമുഴിയിലാണ് ടി. ആരിഫലിയുടെ ജനനം. വാഴക്കാട് ഗവ. ഹൈസ്‌കൂള്‍, ദാറുല്‍ ഉലൂം വാഴക്കാട്, ഇലാഹിയ്യ കോളെജ് തിളര്‍ക്കാട് എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം നേടിയ ആരിഫലി, റിയാദിലെ കിംഗ് സഈദ് യൂനിവേഴ്‌സിറ്റിയിലണ് ഉപരിപഠനം നടത്തിയത്. സര്‍ക്കാര്‍ ജീവനക്കാരായ ടി. ആരിഫലി മലപ്പുറം ജില്ലയിലെ നിരവധി സ്‌കൂളുകളില്‍ അധ്യാപകരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2005 മുതല്‍ 2015 വരെ ജമാഅത്തെ ഇസ്‌ലാമിയുടെ കേരള ഘടകം അമീറായ ഇദ്ദേഹം ജമാഅത്തിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എസ്.ഐ.ഒയിലൂടെയാണ് നേതൃരംഗത്തേക്ക് കടന്നുവരുന്നത്. എസ്.െഐ.ഒ.യുടെ മലപ്പുറം ജില്ലാ സെക്രട്ടറി, പ്രസിഡണ്ട് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ച അദ്ദേഹം തുടര്‍ന്ന് എസ്.എ.ഒയുടെ സംസ്ഥാന സമിതി അംഗം, സംസ്ഥാന പ്രസിഡന്റ്, കേന്ദ്ര സമിതിയംഗം, കോഴിക്കോട് ജില്ലാ നാസിം എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. സംസ്ഥാന വഖഫ് ബോര്‍ഡ് മെമ്പര്‍ ആയും സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗമായും ഇദ്ദേഹം സേവനമനുഷ്ഠിച്ചു.
നിരവധി പൊതു വിഷയങ്ങളില്‍ സമരരംഗത്ത് പ്രവര്‍ത്തിക്കുന്ന ടി ആരിഫലി, 2015 മുതല്‍ ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ആണ്.