Skip to main content

ശൈഖ് മുഹമ്മദ് കാരക്കുന്ന്

 ഇസ്‌ലാമിക പണ്ഡിതനും ഗ്രന്ഥകാരനും പ്രഭാഷകനുമാണ് ശൈഖ് മുഹമ്മദ് കാരക്കുന്ന്. പരിശുദ്ധ ഖുര്‍ആന്‍ പരിഭാഷയും 13 വിവര്‍ത്തന കൃതികളുമുള്‍പ്പെടെ തൊണ്ണൂറിലേറെ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്.
ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറിയാണ്. ഡയലോഗ് സെന്റര്‍ കേരള ഡയറക്ടര്‍, കേരള മുസ്‌ലിം ഹെറിറ്റേജ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. ജമാഅത്തെ ഇസ്‌ലാമി കേരളയുടെ സംസ്ഥാന ഉപാധ്യക്ഷനും ഇസ്‌ലാമിക് പബ്ലിഷിങ് ഹൗസ് (IPH)ഡയറക്ടര്‍, പ്രബോധനം വാരിക ചീഫ് എഡിറ്റര്‍, എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. 

sheikh muhammed karakkunnu

1950 ജൂലൈ 15 മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത് കാരക്കുന്നിലെ പുലത്ത് ഗ്രാമത്തില്‍ ജനിച്ചു. പിതാവ് പുലത്ത് മുഹമ്മദ് ഹാജി. മാതാവ് ആമിന. പുലത്ത് ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്‌കൂള്‍, കാരക്കുന്ന് അപ്പര്‍പ്രൈമറി സ്‌കൂള്‍, മഞ്ചേരി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, ഫറോക്ക് റൗദത്തുല്‍ ഉലും അറബിക് കോളേജ്, കോഴിക്കോട് എല്‍.ടി.ടി. സെന്റര്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മൊറയൂര്‍ ഹൈസ്‌കൂള്‍, എടവണ്ണ ഇസ്‌ലാഹിയാ ഓറിയന്റല്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകനായി ജോലി ചെയ്തു. 1982ല്‍ ജമാഅത്തെ ഇസ്‌ലാമി അംഗമായി. 1982 മുതല്‍ 2007 വരെ 25 വര്‍ഷം ഇസ്‌ലാമിക് പബ്ലിഷിങ് ഹൗസ് ഡയറക്ടറായി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് ജമാഅത്തെ ഇസ്‌ലാമി അസി.അമീറായും സേവനമനുഷ്ടിച്ചു. ഇപ്പോള്‍ ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര പ്രതിനിധി സഭാംഗം, കേരള സംസ്ഥാന കൂടിയാലോചനാ സമിതി അംഗം എന്നീ ചുമതലകള്‍ വഹിക്കുന്നു. 

പരിഭാഷക്കും രാഷ്ട്രാന്തരീയ പാരസ്പര്യത്തിനുമുള്ള 2019ലെ ഖത്തര്‍ ശൈഖ് ഹമദ് അന്താരാഷ്ട്ര അവാര്‍ഡ് ജേതാവാണ്. ഏറ്റവും മികച്ച കൃതിക്കുള്ള അഞ്ച് പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ഉമറുബ്‌നു അബ്ദില്‍അസീസ്, ഇസ്‌ലാമും മതസഹിഷ്ണുതയും, മായാത്ത മുദ്രകള്‍, 20 സ്ത്രീ രത്‌നങ്ങള്‍, സ്‌നേഹസംവാദം എന്നിവയാണ് അവാര്‍ഡിന്ന് അര്‍ഹമായ പുസ്തകങ്ങള്‍. വാണിദാസ് എളായാവൂരുമായി ചേര്‍ന്നെഴുതിയിട്ടുള്ള 'ഖുര്‍ആന്‍ ലളിതസാരം' എന്ന ഖുര്‍ആന്‍ വിവര്‍ത്തനം പുറത്തിറക്കിയിട്ടുണ്ട്. മതവേദികളിലും ബഹുമത സംവാദ വേദികളിലും സജീവ സാന്നിധ്യമാണ്.

സുഊദി അറേബ്യ, യു.എ.ഇ,ഒമാന്‍, കുവൈത്ത്, ഖത്തര്‍, ബഹ്‌റൈന്‍, സിംഗപ്പൂര്‍, ശ്രീലങ്ക, മലേഷ്യ എന്നീ നാടുകള്‍ സന്ദര്‍ശിച്ചു. ആമിന ഉമ്മു അയ്മനാണ് കുടുംബിനി. അനീസ് മുഹമ്മദ്, ഡോക്ടര്‍ അലീഫ് മുഹമ്മദ്, ഡോക്ടര്‍ ബാസിമ, അയ്മന്‍ മുഹമ്മദ് എന്നിവര്‍ മക്കളാണ്.

പ്രധാന കൃതികള്‍:
·    ഖുര്‍ആന്‍ ലളിതസാരം (ഖുര്‍ആന്‍ വിവര്‍ത്തനം)
·    ഓര്‍മയുടെ ഓളങ്ങളില്‍ (ആത്മകഥ)
·    വ്യക്തിത്വവികസനം ഇസ്‌ലാമിക വീക്ഷണത്തില്‍
·    നന്‍മയുടെ പൂക്കള്‍
·    വിജയത്തിന്റെ വഴി
·    മനഃശാന്തി തേടുന്നവര്‍ക്ക്
·    മതത്തിന്റെ മാനുഷിക മുഖം
·    ഇസ്‌ലാമും മതസഹിഷ്ണുതയും
·    വിമോചനത്തിന്റെ പാത
·    അനന്തരാവകാശ നിയമങ്ങള്‍ ഇസ്‌ലാമില്‍
·    ഹജ്ജ്: ചര്യ,ചരിത്രം,ചൈതന്യം
·    ഇസ്‌ലാം പുതുനൂറ്റാണ്ടിന്റെ പ്രത്യയശാസ്ത്രം
·    വെളിച്ചം
·    വഴിവിളക്ക്
·    പ്രവാചകന്‍മാരുടെ പ്രബോധനം
·    ഇസ്‌ലാം മാനവതയുടെ മതം
·    തെറ്റായ മതസങ്കല്പവും താളം തെറ്റിയ മതനേതൃത്വവും
·    ഖുര്‍ആനിന്റെ യുദ്ധസമീപനം
·    ഇസ്‌ലാമിലെ ആരാധനകള്‍: ചര്യ, ചൈതന്യം
·    യേശു ഖുര്‍ആനില്‍ (മതതാരതമ്യം)
·    ദൈവം, മതം, വേദം-സ്‌നേഹസംവാദം
·    മുഹമ്മദ് നബിയും യുക്തിവാദികളും
·    പുനര്‍ജന്‍മ സങ്കല്പവും പരലോക വിശ്വാസവും
·    സര്‍വമതസത്യവാദം
·    മുഹമ്മദ് മാനുഷികത്തിന്റെ മഹാചാര്യന്‍ (ചരിത്രം)
·    പ്രകാശ ബിന്ദുക്കള്‍
·    ഫാറൂഖ് ഉമര്‍
·    ഉമറുബ്‌നുല്‍ അബ്ദില്‍ അസീസ്
·    അബൂഹുറയ്‌റ
·    ബിലാല്‍
·    അബൂദര്‍റില്‍ ഗിഫാരി
·    യുഗപുരുഷന്‍മാര്‍
·    ഇസ്‌ലാമിക ചരിത്രത്തിലെ മായാമുദ്രകള്‍
·    പാദമുദ്രകള്‍
·    20 സ്ത്രീര്ത്‌നങ്ങള്‍
·    ലോകാനുഗ്രഹി
·    ഹാജി സാഹിബ്
·    ഇസ്‌ലാമിക പ്രസ്ഥാനം: മുന്നില്‍ നടന്നവര്‍
·    കമലാസുരയ്യ: സഫലമായ സ്‌നേഹാന്വേഷണം
·    കറുപ്പും വെളുപ്പും (ചരിത്രകഥകള്‍)
·    ഖദീജ ബീവി: മക്കയുടെ മാണിക്യം
·    ഒളിമങ്ങാത്ത ഓര്‍മകള്‍
·    ആത്മഹത്യ ഭൗതികത ഇസ്‌ലാം (സാമൂഹികം)
·    വൈവാഹിക ജീവിതം ഇസ്‌ലാമിക വീക്ഷണത്തില്‍ 
·    ബഹുഭാര്യത്വം
·    വിവാഹമോചനം
·    വിവാഹമുക്തയുടെ അവകാശങ്ങള്‍ ഇന്ത്യന്‍ നിയമത്തിലും ഇസ്‌ലാമിലും
·    കുട്ടികളെ വളര്‍ത്തേണ്ടതെങ്ങിനെ?
·    സന്തുഷ്ടകുടുംബം
·    മാതാപിതാക്കള്‍ സ്വര്‍ഗവാതില്ക്കല്‍
·    ഖുര്‍ആനിലെ സ്ത്രീ
·    മദ്യമുക്ത സമൂഹം സാധ്യമാണ്
·    വഴിയടയാളങ്ങള്‍ (വിവര്‍ത്തനം)
·    വിധിവിലക്കുകള്‍
·    ഇസ്‌ലാം സവിശേഷതകള്‍
·    ഇസ്‌ലാം
·    40 ഹദീസുകള്‍
·    വ്യക്തി, രാഷ്ട്രം, ശരീഅത്ത്
·    മതം പ്രായോഗിക ജീവിതത്തില്‍
·    മതം ദുര്‍ബല ഹസ്തങ്ങളില്‍
·    ഇസ്‌ലാം നാളെയുടെ മതം
·    മുസ്‌ലിം വിദ്യാര്‍ഥികളും ഇസ്‌ലാമിക നവേത്ഥാനവും
·    ജിഹാദ്
·    അത്തൗഹീദ്
·    ഇസ്‌ലാമിക നാഗരികത ചില ശോഭന ചിത്രങ്ങള്‍
·    ഇബാദത്ത് പണ്ഡിതന്‍മാരുടെ വീക്ഷണത്തില്‍
 

Feedback