Skip to main content

ഫസലുര്‍റഹ്മാന്‍ മാലിക്

പ്രശസ്തനായ ഇസ്‌ലാമിക പണ്ഡിതന്‍. 1919 സെപ്തംബര്‍ 21ന് ബ്രിട്ടീഷ് ഇന്ത്യയിലെ വടക്കു പടിഞ്ഞാറന്‍ അതിര്‍ത്തി പ്രവിശ്യയായ ഹസാര ജില്ലയിലാണ് ജനിച്ചത്. ആ പ്രദേശം ഇപ്പോള്‍ പാകിസ്താന്റെ കൈവശമായതിനാല്‍ ഖൈബര്‍ പക്തൂണ്‍വ എന്നാണ് അറിയപ്പെടുന്നത്. 

പ്രശസ്ത ഇസ്‌ലാമിക പണ്ഡിതനായ മൗലാന ശിഹാബുദ്ദീന്‍ ആണ് പിതാവ്. അദ്ദേഹം ദയൂബന്ദില്‍ നിന്ന് ആലിം ബിരുദത്തില്‍ റാങ്ക് ജേതാവായിരുന്നു. കൂടാതെ ഖുര്‍ആന്‍ പരിഭാഷയിലും ഹദീസ് പഠനത്തിലും അദ്ദേഹത്തിന്റെ സംഭാവനകള്‍ സ്തുത്യര്‍ഹമാണ്. മാതാവ് സെയ്ബര്‍ ഹാദിര്‍. 

ഫസലുര്‍റഹ്മാന്‍ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം പഞ്ചാബ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അറബി ഭാഷ പഠിച്ചു. ഒക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ വെച്ചാണ് അദ്ദേഹം ഇബ്‌നു സീനയെകുറിച്ചുള്ള പ്രബന്ധം രചിക്കുന്നത്. ഫസലുര്‍റഹ്മാന്റെ അധ്യാപക ജീവിതം ആരംഭിക്കുന്നത് ദുര്‍ഹം യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ്. അവിടെ അദ്ദേഹം പേര്‍ഷ്യന്‍, ഇസ്‌ലാമിക തത്വശാസ്ത്രം എന്നിവയിലാണ് അധ്യാപനം നടത്തിയത്. മെക്ഗില്‍ യൂണിവേഴ്‌സിറ്റിയിലും റഹ്മാന്‍ അധ്യാപകനായിരുന്നു. 1961വരെ അദ്ദേഹം മെക്ഗില്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രഫസറായിരുന്നു. ശേഷം പാകിസ്താന്‍ പ്രസിഡന്റായിരുന്ന അയ്യൂബ് ഖാന്റെ നിര്‍ദേശ പ്രകാരം  പാകിസ്താനില്‍ തിരിച്ചെത്തി. കറാച്ചിയിലെ സര്‍ക്കാര്‍ ഉമസ്ഥതയിലുള്ള സെന്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്‌ലാമിക യൂണിവേഴ്‌സിറ്റിയുടെ തലവനായി നിയമിക്കപ്പെട്ടു. 

രാജ്യത്തെ ദൈനംനിദ കാര്യങ്ങളില്‍ ഇസ്‌ലാമിക വീക്ഷണങ്ങള്‍ നടപ്പില്‍ വരുത്തുകയെന്ന ഉദ്ദേശ്യത്തോടെയായിരുന്നു അദ്ദേഹത്തിന്റെ നിയമനം. എങ്കിലും  പാകിസ്താനിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ അതിന് വിഘാതമായതോടെ അദ്ദേഹം ആ പദവി രാജിവെച്ച് അമേരിക്കയിലെ ചിക്കാഗോയിലേക്ക് പോയി. അവിടത്തെ യു സി എല്‍ എയിലെ വിസിറ്റിംഗ് പ്രഫസറായി ഒരു വര്‍ഷത്തോളം ജോലി നോക്കി. പിന്നീട് ചിക്കാഗോ യൂണിവേഴ്‌സിറ്റിയില്‍ ഇസ്‌ലാമിക വിഷയങ്ങളില്‍ പ്രഫസറായി ജോലി ചെയ്തു. ഇസ്‌ലാമിക തത്വശാസ്ത്രത്തില്‍ രാഷ്ട്ര ഉപദേശകനായും അദ്ദേഹം വര്‍ത്തിച്ചു. 

1988 ജൂലൈ 26ന് ചിക്കാഗോയിലെ ഇല്ലിനോയിസില്‍ അന്തരിച്ചു. ഇല്ലിനോയിസിലെ അരിലിംഗ്ടണ്‍ ശ്മശാനത്തില്‍ മയ്യിത്ത് ഖബറടക്കി.

ഇസ്‌ലാമിക വിഷയത്തില്‍ നിരവധി പുസ്തകള്‍ ഫസലുര്‍റഹ്മാന്‍േറതായിട്ടുണ്ട്. ചിക്കാഗോ യൂണിവേഴ്‌സിറ്റിയിലെ ഇസ്‌ലാമിക പഠന വിഭാഗം അദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്.

പുസ്തകങ്ങള്‍


Islam, Universtiy of Chicago Press, 2nd edition, 1979. 
Prophecy in Islam: Philosophy and Orthodoxy, Universtiy of Chicago Press, 1979,     2011 
Islam and Moderntiy: Transformation of an Intellectual Tradition, Universtiy of Chicago Press, 1982. 
Major Themes of the Qur'an, Universtiy of Chicago Press, 2009. 
Revival and Reform in Islam (ed. EbrahimMoosa), Oneworld Publications, 1999. 
Islamic Methodology in History, Cetnral Institute of Islamic Research, 1965.
Health and Medicine in the Islamic Tradition, Crossroad Pub Co, 1987. 

Riba and Interest, Islamic Studies (Karachi).
Shariah, Chapter from Islam [Anchor Book,
 

Feedback
  • Tuesday Dec 3, 2024
  • Jumada ath-Thaniya 1 1446