Skip to main content

ചാപ്പനങ്ങാടി ബാപ്പു മുസ്‌ല്യാര്‍

കേരളത്തിലെ പ്രമുഖ സുന്നി പണ്ഡിതനും നഖ്ശബന്ദി, ഖാദിരി ത്വരീഖത്തുകളുടെ ശൈഖുമായിരുന്നു ചാപ്പനങ്ങാടി ബാപ്പു മുസ്‌ല്യാര്‍. യഥാര്‍ഥ പേര് മുഹമ്മദ് ബാപ്പു മുസ്‌ല്യാര്‍.

1916 ജൂലൈ 14 ന് മലപ്പുറം ജില്ലയിലെ പറങ്കിമൂച്ചിക്കലില്‍ ജനനം. പിതാവ് ഹസന്‍ മുസ്‌ല്യാര്‍. മാതാവില്‍ നിന്ന് പ്രാഥമിക പഠനം. ഒതുക്കുങ്ങല്‍ ദര്‍സില്‍ മുഹ്‌യിദ്ദീന്‍ മുസ്‌ല്യാരുടെ കീഴില്‍ ഉപരിപഠനം. മുഹമ്മദ് ഹസന്‍ മുസ്‌ല്യാര്‍, മമ്മൂഞ്ഞി മുസ്‌ല്യാര്‍, പറവണ്ണ മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ല്യാര്‍ തുടങ്ങിയവരില്‍ നിന്നും മതവിജ്ഞാനം നേടി. നക്ശബന്ദി സൂഫീവര്യനായി ഗണിക്കപ്പെട്ടിരുന്ന സയ്യിദ് ദാല്‍ അവിയൂരിയില്‍ നിന്നാണ് നക്ശബന്ദി സരണി കരസ്ഥമാക്കിയത്. 

കോട്ടക്കല്‍, പാലപ്പറ്റ, പാനൂര്‍, കൈവേലിക്കല്‍ തുടങ്ങിയ നിരവധി ദര്‍സുകളിലായി നൂറുക്കണക്കിന് ശിഷ്യന്‍മാര്‍ മുസ്‌ല്യാര്‍ക്കുണ്ട്. കാല്‍നടയായി ദേശാന്തര യാത്രകള്‍ നടത്തിയിരുന്നു. ചേരൂര്‍, കരുവാരക്കുണ്ട്, മണ്ണാര്‍ക്കാട് തുടങ്ങി നിരവധി അനാഥശാലകളുടെ ഉപദേശകനായിരുന്നു. 

1978 നവംബര്‍ 27 ന് നിര്യാതനായി. 
 

Feedback