സുന്നീ വിഭാഗത്തിലെ നിരവധി പണ്ഡിതരുടെ ഗുരുനാഥനും പ്രസിദ്ധമായ നാദാപുരം പള്ളിയില്‍ നാലരപ്പതിറ്റാണ്ടു കാലം ദറസ് നടത്തിയ പണ്ഡിത ശ്രേഷ്ടനാണ് കീഴന കുഞ്ഞബ്ദുല്ല മുസ്‌ല്യാര്‍.
1908 ല്‍ എളയിടത്താണ് ജനനം. കീഴന കുഞ്ഞബ്ദുല്ല ഹാജി പിതാവും ചാന്തോണ്ടില്‍ കുഞ്ഞിപ്പാത്തു മാതാവുമാണ്. ഖുതുബി മുഹമ്മദ് മുസ്‌ല്യാര്‍, തറക്കണ്ടി അബ്ദുറഹിമാന്‍ മുസ്‌ല്യാര്‍ തുടങ്ങിയവരായിരുന്നു കുഞ്ഞബ്ദുല്ല മുസ്‌ല്യാരുടെ ഗുരുനാഥന്‍മാര്‍. തുരുത്തി, മാട്ടൂല്‍ എന്നിവിടങ്ങളില്‍ ദറസ് നടത്തി. നാദാപുരം ദറസില്‍ 46 വര്‍ഷമാണ് അദ്ദേഹം സേവനം ചെയ്തത്.
സമസ്തയിലെ തലയെടുപ്പുള്ള പണ്ഡിതരായിത്തീര്‍ന്ന ആര്‍.അബ്ദുല്‍ ഖാദിര്‍ മുസ്‌ല്യാര്‍, ചിറ്റൂര്‍ മുഹമ്മദ് മുസ്‌ല്യാര്‍, ചാലിയം എ.പി. അബൂബക്ര്‍ മുസ്‌ല്യാര്‍ എന്നിവര്‍ കീഴനയുടെ പ്രധാന ശിഷ്യരില്‍ പെടുന്നു.
2000 ഒക്‌ടോബര്‍ 13ന് അദ്ദേഹം നിര്യാതനായി.