ഇ.കെ. വിഭാഗം സുന്നികളുടെ നേതാവും പണ്ഡിതനുമായിരുന്ന സൈനുല്‍ ഉലമ എന്ന് വിശേഷിക്കപ്പെട്ടിരുന്ന ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ സമസ്തയുടെ ജംഇയ്യതുല്‍ ഉലമയുടെ രണ്ടാമത്തെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം സമസ്ത പിളര്‍ന്നപ്പോള്‍ ശംസുല്‍ ഉലമയുടെ കൂടെ ശക്തമായി നിലകൊണ്ട വ്യക്തിത്വമായിരുന്നു.
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയില്‍ പ്രമുഖ പണ്ഡിത തറവാടായിരുന്ന ഖാസിയാരകത്ത് വീട്ടില്‍, മുഹമ്മദ് മുസ്‌ലിയാരുടെ മകനായി 1937ല്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ജനിച്ചത്. നാട്ടില്‍ തന്നെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഇദ്ദേഹത്തിന്റെ പ്രധാന ഗുരു ഇ.കെ. സൈനുദ്ദീന്‍ മുസ്‌ലിയാരായിരുന്നു. പഠനത്തിനുശേഷം 25-ാമത്തെ വയസില്‍ തന്നെ അധ്യാപക വൃത്തിയിലേക്കിറങ്ങുവാന്‍ ധാരാളം ശിഷ്യഗണങ്ങളെ സമ്പാദിക്കുകയും ചെയ്തു.
കര്‍മ ശാസ്ത്രരംഗമായിരുന്നു ഇദ്ദേഹത്തിന്റെ പ്രധാന ഇനം. സമസ്തയുടെ പിളര്‍പ്പ് നേരിട്ടനുഭവിച്ച ഇദ്ദേഹം ഇ.കെ. ഹസ്സന്‍ മുസ്‌ലിയാര്‍ക്ക് തന്റെ എല്ലാവിധ പിന്തുണയും നല്‍കി. സമസ്തയുടെ അനിഷേധ്യ നേതാവായിരുന്ന സൈനുദ്ദീന്‍ മുസ്‌ലിയാര്‍ 2016 ല്‍ ഇഹലോകവാസം വെടിഞ്ഞു.