Skip to main content

കെ കെ അബൂബക്കര്‍ ഹസ്‌റത്ത്

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റായിരുന്നു(1993) കെ കെ അബൂബക്കര്‍ ഹസ്‌റത്ത്. വിവിധ പള്ളി ദര്‍സുകളിലെ പഠനത്തിനു ശേഷം വെല്ലുരിലും ദയൂബന്ദിലുമായി ഉപരിപഠനം പൂര്‍ത്തിയാക്കി. വെല്ലുര്‍ ബാഖിയാത്തില്‍ അധ്യാപകനായിട്ടുണ്ട്. 

പട്ടിക്കാട് ജാമിഅ നൂരിയ്യ, പൊട്ടച്ചിറ അന്‍വാരിയ്യ അറബിക് കോളെജ്, തമിഴ്‌നാട്ടിലെ കായല്‍ പട്ടണം മഹ്ദറതുല്‍ ഖാദിരിയ്യ എന്നീ സ്ഥാപനങ്ങളില്‍ അധ്യാപകനായും പ്രധാനാധ്യാപകനായും സേവനമനുഷ്ഠിച്ചു. 1958ല്‍ സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ മുശാവറ അംഗം, 1971ല്‍ സമസ്ത കേരള ജംഇയ്യതുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ്, 1976ല്‍ മുഅല്ലിം ക്ഷേമനിധി ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. 'അല്‍ മുഅല്ലിം' മാസികയുടെ പത്രാധിപരായിരുന്നു. അറബിയിലും മലയാളത്തിലും നിരവധി ലേഖനങ്ങളെഴുതിയിട്ടുണ്ട്. 'ഹാശിയതു ഫത്ഹില്‍ മുല്‍ഹിം അലാ ഫത്ഹില്‍ മുഈന്‍', 'സൂറതുന്നൂര്‍ അറബി മലയാളം വ്യാഖ്യാനം' എന്നീ കൃതികളുടെ കര്‍ത്താവാണ്. 

1929 ഫെബ്രുവരി 20ന് എറണാകുളം ജില്ലയിലെ എടവനക്കാട്ട് ജനിച്ചു. 1995 ഫെബ്രുവരി 6ന് മരണം. പിതാവ് കക്കാടംപറമ്പില്‍ കുഞ്ഞുമുഹമ്മദ്, മാതാവ് ആഇശ ഉമ്മ.
 

Feedback