ജമാഅത്തെ ഇസ്‌ലാമിയുടെ കേരള ഘടകം നേതാവും പണ്ഡിതനുമാണ് ടി.കെ. അബ്ദുല്ല. 1972 മുതല്‍ 1989വരെയും 1982 മുതല്‍ 1984 വരെയും രണ്ട് തവണ ജമാഅത്തെ ഇസ്‌ലാമിയെ നയിച്ച അമീര്‍ ആയിരുന്നു ഇദ്ദേഹം. ഇസ്‌ലാമിക പണ്ഡിതന്‍, ചിന്തകന്‍, ഉജ്ജ്വല വാഗ്മി, ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡിന്റെ സ്ഥാപകാംഗം തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്ന ടി.കെ. അബ്ദുള്ള ഇസ്‌ലാമിക വിജ്ഞാനകോശം ചീഫ് എഡിറ്ററുമാണ്.
കോഴിക്കോട് ജില്ലയിലെ ആയഞ്ചേരിയില്‍ പ്രശസ്ത മതപണ്ഡിതനായിരുന്ന തറക്കണ്ടി അബ്ദുറഹ്മാന്‍ മുസ്‌ലിയാരുടെയും ഫാത്വിമയുടെയും മകനായി 1929 ല്‍ ആണ് ജനനം. അറിവിനോട് വിശിഷ്യാ ഇസ്‌ലാമിക വിജ്ഞാനീയങ്ങളോട് അടങ്ങാത്ത തൃഷ്ണയുണ്ടായിരുന്ന ഇദ്ദേഹം പഠനം നടത്തിയതും ഇസ്‌ലാമിക സ്ഥാപനങ്ങളില്‍ തന്നെയായിരുന്നു. വാഴക്കാട് ദാറുല്‍ ഉലൂം, തിരൂരങ്ങാടി ജുമുഅ: മസ്ജിദ്, മദീനത്തുല്‍ ഉലൂം പുളിക്കല്‍, ആലിയ അറബിക് കോളേജ്, കാസര്‍കോഡ് തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്ന് ഇദ്ദേഹം പഠനം പൂര്‍ത്തീകരിച്ചു.
1957 ല്‍ ആണ് ഇദ്ദേഹം ജമാഅത്തിന്റെ അംഗത്വം നേടുന്നത്. എന്നാല്‍ 1950 മുതല്‍ക്കേ ഇദ്ദേഹം ജമാഅത്തിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. പ്രബോധനം വാരികയുടെ പ്രഥമ പത്രാധിപനയിരുന്ന ടി.കെ. അബ്ദുള്ള, കെ.സി. അബ്ദുള്ള മൗലവിയുടെ നിര്യാണത്തെ തുടര്‍ന്ന് ബോധനം ത്രൈമാസികയുടെ മുഖ്യ പത്രാധിപരായി സ്ഥാനം ഏറ്റെടുത്തു.
രണ്ട് തവണയായി പത്ത് വര്‍ഷത്തിലധികം ജമാഅത്തെ ഇസ്‌ലാമിയുടെ അമീര്‍ ആയ ടി.കെ. അബ്ദുള്ള, പ്രധാനപ്പെട്ട നിരവധി സ്ഥാനങ്ങള്‍ വഹിച്ച നേതാവും എഴുത്തുകാരനും കൂടിയാണ്. 2021 ഒക്ടോബർ 15 ന് നിര്യാതനായി.
പ്രധാനകൃതികള്‍
നടന്നു തീരാത്ത വഴികളില്‍ (ആത്മകഥ)
നവോത്ഥാന ധര്‍മ്മങ്ങള്‍
നാഴികക്കല്ലുകള്‍
ഇസ്‌ലാമിനെ കണ്ടെത്തല്‍