അല്‍ഗനിയ്യ് (ധന്യന്‍) എന്ന, അല്ലാഹുവിന്റെ ഗുണനാമം 18 തവണ വിശുദ്ധ ഖുര്‍ആനില്‍ വന്നിട്ടുണ്ട്. സത്തയിലും ഗുണനാമങ്ങളിലും പ്രവര്‍ത്തനങ്ങളിലും അല്ലാഹുവിന് തുല്യനായി ആരുമില്ല, പങ്കുകാരില്ല, അവന് ആരുടെയും ആശ്രയമോ സഹായമോ ആവശ്യമില്ല. അവന്റെ സഹായവും ആശ്രയവും എല്ലാവര്‍ക്കും ആവശ്യമാണുതാനും. അവനെ ആശ്രയിക്കാതെ ഒരു സൃഷ്ടിക്കും ലോകത്ത് നിലനില്‍പ്പില്ല. അല്ലാഹു പരാശ്രയം വേണ്ടാത്തവിധം സ്വയം പര്യാപ്തന്‍ (ധന്യന്‍) ആണ് എന്ന വിശേഷണത്തെയാണ് അല്‍ഗനിയ്യ് എന്ന ഗുണനാമം അര്‍ഥമാക്കുന്നത്. അല്ലാഹു പറയുന്നു. “മനുഷ്യരേ, നിങ്ങള്‍ അല്ലാഹുവിന്റെ ആശ്രിതന്മാരാകുന്നു. അല്ലാഹുവാകട്ടെ, സ്വയം പര്യാപ്തനും സുത്യര്‍ഹനുമാകുന്നു” (35:15).
ഹമീദ് എന്ന അല്ലാഹുവിന്റെ വിശേഷണനാമത്തോട് അനുബന്ധമായും(14:8) കരീം എന്ന ഗുണനാമത്തോട് ചേര്‍ത്തിയും (27:40) ദുര്‍റഹ്മത്ത് എന്ന വിശേഷണത്തിന് മുമ്പിലായും ഗനിയ്യ്(6:133) എന്ന് വിശുദ്ധ ഖുര്‍ആനില്‍ പ്രയോഗിച്ചിട്ടുണ്ട്. ഒടുവില്‍ പറഞ്ഞ വചനത്തില്‍, അല്‍ ഗനിയ്യ് എന്നത്രെ പ്രയോഗിച്ചിരിക്കുന്നത്.